അതിരുതെളിച്ചതിലെ തർക്കത്തിൽ വീട്ടമ്മയെ മർദ്ദിച്ച കേസിൽ ഒരാൾ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

റാന്നി: വസ്തുവിന്റെ അതിരുതെളിച്ചതിനെപ്പറ്റി ഭർത്താവും അയൽവാസിയുമായുണ്ടായ തർക്കത്തെതുടർന്ന് വീട്ടമ്മയ്ക്ക് മർദ്ദനമേറ്റ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. പെരുനാട് ളാഹ മഞ്ഞത്തോട് കോളനിയിൽ രാജുവിന്റെ ഭാര്യ ആശാ രാജുവിനെ മർദ്ദിച്ച ളാഹ വെട്ടിച്ചുവട്ടിൽ ബാലന്റെ മകൻ ശരത് ലാലി(32)നെയാണ് പെരുനാട് പോലീസ് ഇന്ന് ഉച്ചക്ക് അറസ്റ്റ് ചെയ്തത്. കേസിൽ രണ്ടാം പ്രതിയാണ് ശരത് ലാൽ. രാജു വനഭൂമിയോട് ചേർന്ന അതിര് വൃത്തിയാക്കുന്നതിനിടെ അയൽവാസി അജയൻ തർക്കത്തിൽ ഏർപ്പെടുകയായിരുന്നു.

ബുധനാഴ്ച്ച സന്ധ്യക്ക്‌ ഏഴു മണിയോടെയാണ് സംഭവം. അജയൻ വീടിനു മുന്നിൽ നിന്ന് അസഭ്യം വിളിക്കുകയും തുടർന്ന് ശരത്തിനെ ഫോൺ ചെയ്ത് വരുത്തുകയും ചെയ്തു. ശരത് യുവതിയെ പിടലിക്ക് പിടിച്ചു തള്ളി താഴെയിട്ട ശേഷം ഷൂ ഇട്ട കാലുകൊണ്ട് വലതുകാലിൽ ചവുട്ടി പരിക്കേൽപ്പിച്ചു. പിടിവലിക്കിടയിൽ ആശയുടെ നൈറ്റി കീറുകയും ചെയ്തു. റാന്നി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ വീട്ടമ്മയുടെ മൊഴി രേഖപ്പെടുത്തി പെരുനാട് പോലീസ് കേസെടുത്തു.

പ്രതികൾക്കായുള്ള അന്വേഷണത്തിൽ ളാഹയിൽ വെച്ച് രണ്ടാം പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഒന്നാം പ്രതി അജയൻ ഒളിവിലാണ്. സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ച പ്രതിയെ അറസ്റ്റ് ചെയ്തു. പെരുനാട് പോലീസ് ഇൻസ്‌പെക്ടർ രാജീവ് കുമാറിന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിൽ എസ് ഐമാരായ രവീന്ദ്രൻ നായർ, റെജി തോമസ്, സി പി ഓമാരായ അശ്വതി, പ്രദീപ്‌ എന്നിവരും ഒപ്പമുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഐഎഎസ് തലത്തിൽ വൻ മാറ്റം ; എൻ. പ്രശാന്തിനും ശ്രീറാമിനും പുതിയ ചുമതലകൾ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് ഉദ്യോഗസ്ഥരുടെ തലപ്പത്ത് അഴിച്ചുപണി. എന്‍ പ്രശാന്ത് ഐഎഎസിന്...

ലോകകപ്പ് സെമിക്കിടയിലെ വൈദ്യുതി മുടക്കം; കെഎസ്ഇബി ഓഫീസ് ആക്രമിച്ച അഞ്ച് പ്രതികൾ അറസ്റ്റിൽ

0
തൃശൂര്‍: മാള കെഎസ്ഇബി ഓഫീസ് ആക്രമിച്ച കേസില്‍ അഞ്ച് പ്രതികള്‍ അറസ്റ്റില്‍....

നവകേരള യാത്ര മർദ്ദനക്കേസ് അട്ടിമറി ശ്രമം; എം.ആർ. അജിത് കുമാറിന്റെ പേര് പരാമർശിച്ച് എസ്‌ഐടി...

0
തിരുവനന്തപുരം: നവകേരള യാത്രക്കിടെ കെഎസ്‌യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസ് അട്ടിമറിക്കാൻ...

പശ്ചിമേഷ്യയിലെ സംഘർഷം; കൊച്ചി–ഗൾഫ് എയർ ഇന്ത്യ എക്‌സ്പ്രസ് സർവീസുകൾ പുനഃക്രമീകരിച്ചു

0
കൊച്ചി: പശ്ചിമേഷ്യൻ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ ഇന്ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്‌സ്പ്രസ്‌...