സംസ്ഥാന ജൂണിയർ വോളിബോൾ ചാമ്പ്യൻഷിപ്പ് 2022 ; ഡിസംബർ 26 മുതൽ 29 വരെ പത്തനംതിട്ടയിൽ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: 50-ാമത് സംസ്ഥാന ജൂണിയർ വോളിബോൾ ചാമ്പ്യൻഷിപ്പ് ഡിസംബർ 26 മുതൽ 29 വരെ തീയതികളിൽ പത്തനംതിട്ട മുസലിയാർ എഞ്ചിനീയറിംഗ് കോളേജ് സ്റ്റേഡിയത്തിൽ നടക്കും. കേരളത്തിലെ 14 ജില്ലകളിൽ നിന്നും 28 പുരുഷ-വനിതാ ടീമുകൾ ചാമ്പ്യൻഷിപ്പിൽ മാറ്റുരയ്ക്കും. കേരളത്തിലെ വോളിബോൾ ചരിത്രത്തിൽ അനവധി വോളിബോൾ താരങ്ങളെ സംഭാവന ചെയ്ത പത്തനംതിട്ട ജില്ല
50-ാമത് സംസ്ഥാന ജൂണിയർ വോളിബോൾ ചാമ്പ്യൻഷിപ്പ് ആതിഥേയത്വം അരുളുന്നു.

26 ന് വൈകിട്ട് 4 മണിക്ക് സംസ്ഥാന പ്രസിഡന്റ് ബിനോയ് ജോസഫ് പതാക ഉയർത്തും. 5 മണിക്ക് മന്ത്രി വീണാ ജോർജ്ജ് ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്യും. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ബിനോയ് ജോസഫ് അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ ആന്റോ ആന്റണി എം.പി., എം.എൽ.എ മാരായ കെ.യു. ജെനീഷ് കുമാർ, പ്രമോദ് നാരായണൻ, നഗരസഭ ചെയർമാൻ അഡ്വ. ടി. സക്കീർ ഹുസൈൻ, മുസ്ലിയാർ കോളേജ് ചെയർമാൻ പി.ഐ. ഷെരിഫ് മുഹമ്മദ്, വോളിബോൾ ഫെഡറേഷൻ ഓഫ് ഇന്ത്യ അസോസിയേറ്റ് സെക്രട്ടറി നാലകത്തു ബഷീർ, നഗരസഭ കൗൺസിലർ ലാലി രാജു എന്നിവർ ആശംസകൾ അറിയിക്കും.

28ന് സംസ്ഥാന, ദേശീയ-അന്തർദ്ദേശീയ വോളിബോൾ മുൻ താരങ്ങളേയും ഇപ്പോൾ വോളിബോളിന് നേതൃത്വം നൽകുന്ന താരങ്ങളെയും ആദരിക്കും. ആദരിക്കൽ സമ്മേളനം ഉദഘാടനവും മൊമെന്റോ വിതരണവും ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ നിർവ്വഹിക്കും. മുൻ ദേശീയ വോളിബോൾ താരങ്ങളായ എസ്. ഗോപിനാഥ്, അബ്ദുൾ റസാഖ്, ജോൺസൺ ജേക്കബ്ബ്, ആർ. രാജീവൻ, എന്നിവർ മുഖ്യ അതിഥികൾ ആയിരിക്കും. 29 ന് സമാപന സമ്മേളനം ഉദ്ഘാടനവും വിജിയികൾക്ക് ജിംജി മാത്യു പാലക്കോത്ത് പീടികയിൽ സ്പോൺസർ ചെയ്ത പി.ജി. മാത്യു മെമ്മോറിയൽ എവറോളിംഗ് ട്രോഫി വിതരണവും ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവഹിക്കും.

സംഘാടക സമിതി ചെയർമാൻ എം.അബ്ദുൾ ഹാരീസിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ മാത്യു ടി. തോമസ് എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ, വോളിബോൾ അസോസി യേഷൻ സംസ്ഥാന സെക്രട്ടറി ടി. സത്യൻ, മുൻ സംസാന പ്രസിഡന്റ് ചാർലി ജേക്കബ്, മുസ്ലിയാർ എഞ്ചിനിയറിംഗ് കോളജ് ഡയറക്ടർ പി.ഐ.ഹബീബ് മുഹമ്മദ് എന്നിവർ പങ്കെടുക്കും. ഈ ചാമ്പ്യൻഷിപ്പിൽ നിന്നും തെരഞ്ഞെടുക്കുന്ന പുരുഷ-വനിതാ ടീമുകൾ നാഷണൽ വോളിബോൾ ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിക്കും. ചാമ്പ്യൻഷിപ്പിന് എല്ലാവിധ ഒരുക്കങ്ങളും പൂർത്തികരിച്ചതായി സംഘാടക സമിതി ജനറൽ കൺവീനർ കടമ്മനിട്ട കരുണാകരൻ, കൺവീനർ അഷ്റഫ് കെ., പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ അനിൽ ചൈത്രം എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജൂൺ 4 ആയ ഇന്ന് സംസ്ഥാനത്ത് കാലവർഷം ആരംഭിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: കേരളത്തിൽ തെക്കുപടിഞ്ഞാറൻ കാലവർഷമെത്തി. ജൂൺ 4 ആയ ഇന്ന് സംസ്ഥാനത്ത് കാലവർഷം...

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സാ പിഴവിനെ തുടര്‍ന്ന് രോഗി മരിച്ചെന്ന് പരാതി

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സാ പിഴവിനെ തുടര്‍ന്ന് രോഗി...

ബെവ്‌കോയും സപ്ലൈകോയും ലയിപ്പിക്കണം ; സമഗ്ര പരിഷ്‌കരണം നിര്‍ദേശിച്ച് ധവളപത്രം

0
തിരുവനന്തപുരം : തീവ്ര സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കേരളത്തിന്റെ ധനസ്ഥിതി മെച്ചപ്പെടുത്താൻ...

ഹരിപ്പാട് മോഷണശ്രമം ; തടയാൻ ശ്രമിച്ച ഗൃഹനാഥന് തലയ്ക്ക് ഗുരുതര പരിക്ക്

0
ഹരിപ്പാട് : ഹരിപ്പാട് നഗരസഭാ പരിധിയിൽ മോഷണശ്രമങ്ങൾ വർധിക്കുന്നു. കഴിഞ്ഞ...