Tuesday, April 8, 2025 9:43 am

സംസ്ഥാന കേരളോത്സവം : കൂട്ടയോട്ടം നാളെ

For full experience, Download our mobile application:
Get it on Google Play

എറണാകുളം :  കോതമംഗലത്ത് ഏപ്രില്‍ 8 മുതല്‍ 11 വരെ സംഘടിപ്പിച്ചിരിക്കുന്ന സംസ്ഥാന കേരളോത്സവത്തിന്റെ ഭാഗമായി ‘ നോ പറയാം മയക്കു മരുന്നിനോട്, ചേര്‍ത്തു പിടിക്കാം നമ്മുടെ നാടിനെ’ എന്ന മുദ്രാവാക്യം ഉയര്‍ത്തി സംഘടിപ്പിക്കുന്ന കൂട്ടയോട്ടം നാളെ വൈകിട്ട് ( ഏപ്രിൽ 7) നാല് മണിയ്ക്ക് റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍ ഫ്ലാഗ് ഓഫ് ചെയ്യും. ആന്റണി ജോൺ എം.എൽ.എ, ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ്‌ തുടങ്ങിയവർ പങ്കെടുക്കും. കോതമംഗലം ചെറിയപള്ളി താഴത്ത് നിന്നാണ് കൂട്ടയോട്ടം ആരംഭിക്കുന്നത്. യുവജനങ്ങളുടെ കലാ കായിക സര്‍ഗ്ഗശേഷികള്‍ മാറ്റുരയ്ക്കാന്‍ അവസരം നല്‍കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് സംഘടിപ്പിക്കുന്ന കേരളോത്സവത്തിൽ വിവിധ ഇനങ്ങളിലായി 59 കലാ മത്സരങ്ങളും 118 കായിക മത്സരങ്ങളുമാണ് നടക്കുക.

ഏപ്രില്‍ 8 ന് വൈകിട്ട് 4 ന് സാംസ്‌കാരിക ഘോഷയാത്ര നടക്കും. തുടര്‍ന്ന് മാര്‍ബേസില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ ഫിഷറീസ്-സാംസ്‌കാരിക-യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാന്‍ അധ്യക്ഷത വഹിക്കും. നിയമ-വ്യവസായ-കയര്‍ വകുപ്പ് മന്ത്രി പി രാജീവ് ഉദ്ഘാടനം നിര്‍വ്വഹിക്കും. കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ എസ് സതീഷ്, ജില്ലയില്‍ നിന്നുള്ള പാര്‍ലമെന്റ്, നിയമസഭ അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. തുടര്‍ന്ന് വിധു പ്രതാപും സംഘവും അവതരിപ്പിക്കുന്ന മ്യൂസിക് ബാന്റ് നടക്കും. ഏപ്രില്‍ 9 മുതല്‍ 11-ാം തീയതി വരെ വിവിധ വേദികളിലായി കലാ-കായിക മത്സരങ്ങള്‍ നടക്കും. 11-ാം തീയതി സമാപന പൊതു സമ്മേളനവും പ്രതിഭാ പുരസ്‌കാര വിതരണവും നിയമസഭസ്പീക്കര്‍ എ.എന്‍ ഷംസീര്‍ ഉദ്ഘാടനം ചെയ്യും. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ മുഖ്യ അതിഥിയായി പങ്കെടുക്കും. ഡീന്‍ കുര്യാക്കോസ് എം.പി മുഖ്യപ്രഭാഷണം നടത്തും. തുടര്‍ന്ന് റിമി ടോമിയുടെയും സംഘത്തിന്റെയും മ്യൂസിക് ബാൻ്റ് അരങ്ങേറും.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

എസ്എന്‍ഡിപി യോഗം ചെങ്ങന്നൂർ യൂണിയൻ യൂത്ത് മൂവ്മെന്റിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവത്കരണവും ഫുട്ബോൾ...

0
ചെങ്ങന്നൂർ : എസ്എന്‍ഡിപി യോഗം ചെങ്ങന്നൂർ യൂണിയൻ യൂത്ത് മൂവ്മെന്റിന്റെ...

വിവാഹാഭ്യര്‍ത്ഥന നിരസിച്ച പെണ്‍ സുഹൃത്തിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച് യുവാവ്

0
ദില്ലി : ദില്ലിയില്‍ വിവാഹാഭ്യര്‍ത്ഥന നിരസിച്ച പെണ്‍ സുഹൃത്തിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച്...

ഭാസ്‌കര കാരണവർ കൊലക്കേസ് പ്രതി ഷെറിന് പരോൾ

0
തിരുവനന്തപുരം : ചെങ്ങന്നൂർ ചെറിയനാട് ഭാസ്കര കാരണവർ വധക്കേസിലെ പ്രതി ഷെറിന്...

പ്രോജക്ട് എക്‌സ് പദ്ധതി : സ്‌കൂൾ അധ്യാപകർക്ക് ലൈംഗിക വിദ്യാഭ്യാസ പരിശീലനം നൽകുന്നു

0
തിരുവനന്തപുരം: സംസ്ഥാനത്ത് പോക്‌സോ കേസുകൾ (ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നുള്ള കുട്ടികളുടെ സംരക്ഷണം)...