കൊടുമൺ കലഞ്ഞൂർ ഗവ. മോഡൽ ഹയർസെക്കൻഡറി സ്കൂളിന് പുതിയ കെട്ടിടവും ലാബും നിര്‍മ്മിക്കും

For full experience, Download our mobile application:
Get it on Google Play

കൊടുമൺ : കൊടുമൺ കലഞ്ഞൂർ ഗവ. മോഡൽ ഹയർസെക്കൻഡറി സ്കൂളിന് പുതിയ കെട്ടിടവും ആധുനിക ലബോറട്ടറി സംവിധാനങ്ങളും നിർമിക്കാൻ സംസ്ഥാന സർക്കാർ രണ്ടുകോടി 50 ലക്ഷം രൂപ അനുവദിച്ചു. രണ്ട് കോടി രൂപ പുതിയ കെട്ടിടം നിർമിക്കാനും 50 ലക്ഷം രൂപ ആധുനിക നിലവാരത്തിലുള്ള ലബോറട്ടറി സംവിധാനങ്ങൾ ഒരുക്കാനുമാണ്. ഒമ്പതിന് വൈകിട്ട് നാലിന്‌ സ്കൂൾ അങ്കണത്തിൽ ചേരുന്ന യോഗത്തിൽ മന്ത്രി കെ എൻ ബാലഗോപാൽ പുതിയ കെട്ടിടത്തിന് തറക്കല്ലിടും. മൂന്ന് നിലയിലായി പണിയുന്ന കെട്ടിടത്തിന് 13,000 ചതുരശ്രയടി വിസ്തീർണമുണ്ടാകും. ഒരു നിലയിൽ എട്ട്‌ ക്ലാസ് മുറിയും രണ്ട് ലാബുമാണ് നിർമിക്കുക.

പൊതുമരാമത്ത് കെട്ടിട വിഭാഗത്തിനാണ് നിർമാണച്ചുമതല. റാന്നി ആസ്ഥാനമായ എസ് കെ ജെ കെ എന്ന കൺസ്ട്രക്ഷൻ കമ്പനിയാണ് കരാർ ഏറ്റെടുത്തിട്ടുള്ളത്. സ്കൂളിന്റെ അടിസ്ഥാനസൗകര്യ വികസനത്തോടൊപ്പം കുട്ടികൾക്ക് സുരക്ഷിതമായി സ്കൂളിൽ വന്നു പോകാൻ സ്കൂളിന് മുൻഭാഗത്ത് പുനലൂർ –-മൂവാറ്റുപുഴ സംസ്ഥാന ഹൈവേയ്ക്ക് മുകളിലൂടെ മേൽപ്പാലവും നിർമിക്കും. അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎയുടെ പ്രാദേശികവികസന ഫണ്ടിൽനിന്നും 45 ലക്ഷം രൂപ അനുവദിച്ചാണ്‌ നിർമാണം നടത്തുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊല്ലത്ത് മൾട്ടിപ്ലസ് തിയറ്ററുകളിൽ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് വ്യാപക ക്രമക്കേടുകൾ

0
കൊല്ലം: കൊല്ലം ജില്ലയിലെ വിവിധ മൾട്ടിപ്ലസ് തിയറ്ററുകളിൽ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ...

ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് ആരോപണം

0
ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി ചികിത്സാ പിഴവ് പരാതി....

വൈദ്യുതി നിയന്ത്രണത്തെ കുറിച്ച് ഇനി മുൻകൂട്ടി അറിയാം ; മൊബൈലിൽ അറിയിപ്പ് എത്തും

0
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണത്തെ കുറിച്ച് ഇനി മുൻകൂട്ടി അറിയാം. വിത്...

തിരുവനന്തപുരം കരിമണലിൽ ഭൂമി കയ്യേറി റോഡ് ഉണ്ടാക്കിയതായി പരാതി

0
തിരുവനന്തപുരം: തിരുവനന്തപുരം കരിമണലിൽ ഭൂമി കയ്യേറി റോഡ് ഉണ്ടാക്കിയതായി പരാതി. നേരത്തെ...