യുഎൻ സുരക്ഷാ കൗൺസിലിൽ പഹൽഗാം ഭീകരാക്രമണം ചർച്ചയാക്കിയ പാകിസ്താന് തിരിച്ചടി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണം യുഎൻ സുരക്ഷാ കൗൺസിലിൽ ചർച്ചയാക്കിയ പാകിസ്താന് തിരിച്ചടി. അതിർത്തിയിൽ ഇന്ത്യ ബോധപൂർവം പ്രകോപനം സൃഷ്ടിക്കുകയാണെന്ന പാകിസ്താന്റെ വാദം യോഗത്തിൽ പങ്കെടുത്ത ഭൂരിപക്ഷം അംഗങ്ങളും തള്ളുകയായിരുന്നു. പഹൽഗാം ഭീകരാക്രമണം മറയാക്കി കശ്മീർ വിഷയം വീണ്ടും അന്താരാഷ്ട്രവത്കരിക്കാനുള്ള പാകിസ്താന്റെ ശ്രമമാണ് ഇതോടെ പരാജയപ്പെട്ടത്. ചൈനയുടെ പിന്തുണയോടെ ഇന്ത്യയെ പ്രതിരോധത്തിലാക്കാനായിരുന്നു പാകിസ്താൻ പ്രതിനിധി അസിം ഇഫ്തിക്കർ അഹമ്മദിന്റെ ശ്രമം. ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം നിഷേധിച്ചിട്ടും ഇന്ത്യ രാഷ്ട്രീയതാത്പര്യം കാട്ടുകയാണെന്നും പാകിസ്താൻ ആരോപിച്ചു.

പാകിസ്താൻ ഉന്നയിച്ച അവകാശ വാദം തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയ അംഗങ്ങൾ പാകിസ്താന്റെ കൈകഴുകുന്ന നിലപാടിനെ വിമർശിക്കുകയും ചെയ്തു. ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താൻ നടത്തിയ മിസൈൽ പരീക്ഷണം ആശങ്ക സൃഷ്ടിച്ചെന്നും അംഗങ്ങൾ വിലയിരുത്തി. പാകിസ്താൻ കേന്ദ്രീകരിച്ചുള്ള ഭീകരസംഘടനകൾക്ക് ആക്രമണത്തിൽ പങ്കുണ്ടോ എന്ന സംശയമുയർത്തിയ കൗൺസിൽ ഉഭയകക്ഷി ഇടപെടലിലൂടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണണമെന്ന നിർദേശവും മുന്നോട്ട് വെച്ചു. സാധാരണക്കാരായ ജനങ്ങളെ ആക്രമിക്കുന്നത് അംഗീകരിക്കാൻ ആകില്ലെന്ന് യുഎൻ ജനറൽ സെക്രട്ടറി നേരത്തെ വ്യക്തമാക്കിയിരുന്നു

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊല്ലത്ത് പാമ്പ് കടിയേറ്റ് യുവതിക്ക് ദാരുണാന്ത്യം

0
കൊല്ലം: പാമ്പുകടിയേറ്റ് യുവതി മരിച്ചു. കൊല്ലം കടയ്ക്കല്‍ സ്വദേശി ശാലിനി...

ബ്രിക്സ് ഉച്ചകോടിക്കായി ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ് ശനിയാഴ്ച ഡൽഹിയിൽ എത്തും

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിക്കായി ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ് ശനിയാഴ്ച ഡൽഹിയിൽ...

തൃക്കാക്കര മോർഫിങ് കേസിൽ അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ച തൃക്കാക്കര പോലീസ് ടെലിഗ്രാം അധികാരികൾക്ക് കത്തയച്ചു

0
കൊച്ചി: തൃക്കാക്കര മോർഫിങ് കേസിൽ അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ച ‘മല്ലു പ്രീമിയം’...

തിരുവനന്തപുരത്ത് 90 കിലോ കഞ്ചാവ് പിടികൂടി

0
തിരുവനന്തപുരം: തിരുവനന്തപുരം വാഴിച്ചലില്‍ വന്‍ കഞ്ചാവ് വേട്ട. 90 കിലോ...