കൊല്ലം: കൊല്ലം ജില്ലയിലെ വിവിധ മൾട്ടിപ്ലസ് തിയറ്ററുകളിൽ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് വ്യാപക ക്രമക്കേടുകൾ. കാലാവധി കഴിഞ്ഞ പാലും തുറന്നുവെച്ച നിലയിൽ ഐസ്ക്രീമും തിയേറ്ററുകളിലെ ഭക്ഷ്യശാലകളിൽ നിന്ന് കണ്ടെത്തി. കൊല്ലം ബിഷപ്പ് ജെറോം നഗറിലെ ജി സിനിമാസിലും ആർപി മാളിലെ മൈ സിനിമാസിലുമാണ് പരിശോധന നടന്നത്. ചെറുപ്രാണികളും മുടിനാരുകളും വീണ അവസ്ഥയിലാണ് ഐസ്ക്രീമുകൾ കണ്ടെത്തിയതെന്ന് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു. വിവിധ വകുപ്പുകൾ ചേർന്ന് സംയുക്തമായി നടത്തിയ പരിശോധനയിലാണ് വൻതോതിൽ ക്രമക്കേടുകൾ ശ്രദ്ധയിൽ പെട്ടത്. 120 ഗ്രാം പോപ്കോണിന് അനധികൃതമായി 300 രൂപയോളം ഈടാക്കിയിരുന്നെന്നും കണ്ടെത്തി. ലൈസൻസില്ലാത പ്രവർത്തിച്ച ഒരു കട ഉദ്യോഗസ്ഥർ ഇടപെട്ട് അടച്ചുപൂട്ടുകയും ചെയ്തിട്ടുണ്ട്.
മലയാളത്തിലെ പ്രമുഖ aന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 85471 98263/ mail – [email protected]































