Tuesday, April 30, 2024 4:36 pm

സംസ്ഥാനതല മുദ്രാവാക്യ രചന മത്സരം സംഘടിപ്പിക്കുന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഇലന്തൂരിലെ പൈശാചിക മനുഷ്യക്കുരുതിയുമായി ബന്ധപ്പെട്ട് സാമൂഹ്യ പ്രവർത്തകനായ കെ.ജി.റെജി വ്യത്യസ്തമായ ബോധവത്കരണ പരിപാടി സംഘടിപ്പിക്കുന്നു. എം മാസ്റ്റേഴ്സ് ഫൗണ്ടേഷന്റെ പേരിൽ അനാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കും ആഭിചാര പ്രവർത്തനങ്ങൾക്കും എതിരായുള്ള ജനകീയ ബോധവത്കരണത്തിന്റെ ഭാഗമായി സംസ്ഥാന തലത്തിൽ മുദ്രാവാക്യ രചനാ മത്സരം സംഘടിപ്പിക്കുന്നു. പ്രായഭേദമില്ലാതെ എല്ലാ മലയാളികൾക്കും ഇതിൽ പങ്കെടുക്കാം. മുദ്രാവാക്യങ്ങൾ 9048685287 എന്ന നമ്പരിൽ ഒക്ടോബർ 30 രാത്രി10 ന് മുൻപ് അയക്കണം. രചനകളോടൊപ്പം ആധാർകാർഡിന്റെ കോപ്പിയും അയക്കണമെന്ന് ഫൗണ്ടേഷൻ പ്രസിഡന്റ് കെ.ജി.റെജി അറിയിച്ചു.

ദുർമന്ത്രവാദങ്ങൾ തടയാൻ സർക്കാർ അടിയന്തിര ഓർഡിനൻസ് കൊണ്ടുവരണം എന്ന് അദ്ദേഹം പറഞ്ഞു.ആഭിചാര മനുഷ്യക്കുരുതിക്ക് വധശിക്ഷ ഉറപ്പാക്കുക.ഈ കൂട്ടമന്ത്രവാദക്കൊലയുടെ മുഖ്യ സൂത്രധാരൻ മുഹമ്മദ് ഷാഫിയുടെ മനുഷ്യക്കടത്ത്-മയക്കുമരുന്ന്-തീവ്രവാദപ്രവർത്തനങ്ങൾ സമഗ്രമായി അന്വേഷിക്കുക.നരഭോജികളെ തൂക്കിലേറ്റുക.കേരളത്തിലെ എല്ലാ മാൻമിസിംഗ് കേസുകളും അടിയന്തിരമായി അന്വേഷിക്കുക.അനാചാരങ്ങളും അന്ധവിശ്വാസങ്ങളും ആഭിചാര പ്രവർത്തനങ്ങൾക്കും എതിരായി ബോധവത്കരണ പരിപാടികൾ സർക്കാർ തലത്തിൽ സംഘടിപ്പിക്കുക.

ജ്യോത്‌സ്യസാക്ഷരതയും,വൈദ്യസാക്ഷരതയും കൈവരിക്കുക.സംസ്ഥാനത്തെ ദുർമന്ത്രവാദികളെ അറസ്റ്റ് ചെയ്ത് ദുർമന്ത്രവാദ കേന്ദ്രങ്ങൾ അടച്ചു പൂട്ടുക.ജ്യോത്സൻമാർക്കും ജ്യോതിഷകേന്ദ്രങ്ങൾക്കും സർക്കാർ ലൈസൻസ് ഏർപ്പെടുത്തുക.അനധിക്യത ജ്യോതിഷാലയങ്ങളിൽ വിജിലിയൻസ് പരിശോധന നടത്തുക.കൂടുതൽ കൊലപാതകങ്ങൾ നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കുക. മന്ത്രവാദക്കൊലയിൽ അനാഥരായ കുടുംബങ്ങളെ സഹായിക്കുക.

വിദ്യാഭ്യാസത്തിലൂടെ കുട്ടികളിലും ബോധവത്കര ക്ലാസ്സുകളിലൂടെ മുതിർന്നവരിലും ശരിയായ ശാസ്ത്രബോധം യുക്തിചിന്തയും ഉണ്ടാക്കുക എന്നും അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തിന്റെ നേതുത്വത്തിലുള്ള മാസ്റ്റേഴ്സ് ഫൗണ്ടേഷൻ കേരളത്തിലാദ്യമായി മികച്ച സാമൂഹ്യ പ്രവർത്തകരായ വിദ്യാർത്ഥികൾക്ക് ശിഷ്യശ്രേഷ്o പുരസ്കാരം നൽകി ആദരിച്ചത് വ്യത്യസ്തമായ പ്രവർത്തനം നടത്തിയത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കോന്നി കെ എസ് ആർ ടി സി ഡിപ്പോയിൽ വിജിലൻസ് പരിശോധന നടന്നു

0
കോന്നി: കെ എസ് ആർ ടി സി ഡിപ്പോയിൽ വിജിലൻസ് പരിശോധന...

മലയാലപ്പുഴ മുക്കുഴിയിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു

0
കോന്നി: മലയാലപ്പുഴ മുക്കുഴിയിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു യുവാവ് മരിച്ചു....

തിരുവനന്തപുരത്തും ആറ്റിങ്ങലിലും എൽഡിഎഫ് ജയിക്കും,പന്ന്യന് 40000 വോട്ടുകളുടെ ഭൂരിപക്ഷം : വി ശിവൻകുട്ടി

0
തിരുവനന്തപുരം: മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി പന്ന്യൻ രവീന്ദ്രന് 40,000 വോട്ടുകളുടെ ഭൂരിപക്ഷം...

കുങ്കിയാന കോടനാട് നീലകണ്ഠൻ ചരിഞ്ഞു

0
കോന്നി : കുങ്കിയാന കോടനാട് നീലകണ്ഠൻ ചരിഞ്ഞു. ഇന്ന് ഉച്ചക്ക് രണ്ടേകാലോടെ...