തിരുവല്ല : സംസ്ഥാനത്തെ ആദ്യ പിക്കിൾ ബോള്‍ ടൂർണമെന്‍റ് തിരുവല്ല തിരുമൂലപുരം സെന്റ് മേരീസ് ടെന്നീസ് അക്കാദമിയിൽ സമാപിച്ചു. മെൻസ് ആൻഡ് വിമൻസ് സിംഗിൾസ് ഡബിൾസ്, 50+ ഡബിൾസ് മൽസരങ്ങൾ എന്നിവ നടന്നു. വിമൻസ് സിംഗിൾസ് വിന്നർ ചൈതന്യ (പത്തനംതിട്ട), റണ്ണർ അപ്പ് സൻജു (പത്തനംതിട്ട). ഡബിൾസ് റണ്ണർ അപ്പ് സതി ആൻഡ് ഇന്ദിര (തിരുവനന്തപുരം), വിന്നേർസ് ചൈതന്യ ആൻഡ് ആശ (പത്തനംതിട്ട). മെൻസ് ഡബിൾസ് 50+ റണ്ണർ അപ്പ് കെന്നി ആൻഡ് ആൻസൻ (തൃശൂർ), വിന്നേർസ് വിനോദ് ആൻഡ് സന്ദീപ് (തിരുവനന്തപുരം), മെൻസ് ഡബിൾസ് റണ്ണർ അപ്പ് സൽമാൻ ആൻഡ് അലൻ (മലപ്പുറം), വിന്നേർസ് ജിതിൻ ആൻഡ് സുരേന്ദ്രൻ (തിരുവനന്തപുരം), മെൻസ് സിംഗിൾസ് റണ്ണർ അപ്പ് ജിതിൻ (തിരുവനന്തപുരം), വിന്നർ അജയ് (പത്തനംതിട്ട), വിജയികൾക്ക് ജില്ലാ ഒളിമ്പിക്സ് അസോസിയേഷൻ പ്രസിഡൻറ് അഡ്വ.കെ.പ്രകാശ് ബാബു സമ്മാനദാനം നിർവഹിച്ചു. ജില്ല പിക്കിൾ ബോള്‍ അസോസിയേഷൻ പ്രസിഡൻറ് റോബിൻ ജോർജ്, സെക്രട്ടറി ജോജി ജോൺ, ട്രഷറർ ഡോ.ജയദേവൻ ഗണപതി, രക്ഷാധികാരി ജോർജ്ജ് വർഗീസ് (ജോജി), ഒളിമ്പിക്സ് അസോസിയേഷൻ ജില്ല ജോയിന്റ് സെക്രട്ടറി സനൽ ജി.പണിക്കർ, ടെന്നീസ് അസോസിയേഷൻ ജില്ല പ്രസിഡന്റ് കുര്യൻ ഫിലിപ്പ് എന്നിവർ സംസാരിച്ചു. കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, കോട്ടയം, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിൽ നിന്നായി 50ൽ അധികം ടീമുകൾ പങ്കെടുത്തു.
WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.