കോട്ടയം : പൊതുജനങ്ങൾക്ക് പോലീസ് ആസ്ഥാനത്തെത്തി പരാതി നൽകുന്നതിലുള്ള ബുദ്ധിമുട്ട് ഒഴിവാക്കാൻ സംസ്ഥാന പോലീസ് മേധാവി എല്ലാ ജില്ലകളിലും നേരിട്ടെത്തി പരാതികൾ സ്വീകരിക്കുന്നു. ഇതിന്റെ ഭാഗമായി 12ന് കോട്ടയം ജില്ലയിൽ പൊതുജനങ്ങളിൽ നിന്ന് പോലീസ് മേധാവി നേരിട്ട് പരാതികൾ സ്വീകരിക്കും. ബുധനാഴ്ച വൈകീട്ട് അഞ്ചുവരെ ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിൽ നേരിട്ടോ [email protected] എന്ന വിലാസത്തിൽ ഇ-മെയിൽ ആയോ പരാതികൾ നൽകാം.
സംസ്ഥാന പോലീസ് മേധാവി പൊതുജനങ്ങളിൽ നിന്ന് നേരിട്ട് പരാതികൾ സ്വീകരിക്കുന്നു
RECENT NEWS
Advertisment