തിരുവനന്തപുരം: പോലീസ് മർദനം ഉണ്ടായാൽ കർശന നടപടിയുണ്ടാകുമെന്ന് സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ. പോലീസ് സേനയിൽ അച്ചടക്കം പ്രധാനമാണ്. പോലീസ് സ്റ്റേഷനുകൾ ജനങ്ങൾക്ക് സേവനം ചെയ്യുന്ന കേന്ദ്രമാകണം. ഉദ്യോഗസ്ഥർ ജനങ്ങളോട് നല്ല രീതിയിൽ പെരുമാറണമെന്നും റവാഡ ചന്ദ്രശേഖർ പറഞ്ഞു. കേരളാ പോലീസ് നല്ല സേനയാണ്. അച്ചടക്കം ഉറപ്പാക്കി പോലീസ് മുന്നോട്ട് പോകുന്നു. 450 പോലീസ് സ്റ്റേഷനുകളിൽ ഭൂരിപക്ഷവും നന്നായി പ്രവർത്തിക്കുന്നു. ചിലയിടത്തു ഒറ്റപ്പെട്ട സംഭവങ്ങളുണ്ടാകുന്നുണ്ട്. പോലീസ് മർദ്ദനം വ്യാപകമല്ല. വീഴ്ചയുണ്ടായാൽ കർശന നടപടി സ്വീകരിക്കുമെന്ന് ഡിജിപി വ്യക്തമാക്കി. പോലീസ് സ്റ്റേഷനുകൾ ജനങ്ങൾക്ക് സേവനം ചെയ്യുന്ന കേന്ദ്രമാകണമെന്ന് ഡിജിപി പറഞ്ഞു. എല്ലാം സ്റ്റേഷനിൽ സിസിടിവികൾ പ്രവർത്തിക്കണം. ഒരു സിസിടിവി കേടായാലും ഉടനെ റിപ്പയർ ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]





























