സംസ്ഥാന പോലീസ് ഗവേഷണകേന്ദ്രം തൃശൂരിൽ

For full experience, Download our mobile application:
Get it on Google Play

തൃശൂർ : പോലീസിൽ ഗവേഷണത്തിന് ആധുനികകേന്ദ്രം. രാമവർമപുരം പോലീസ് അക്കാദമിയിലാണ് ഗവേഷണകേന്ദ്രം ആരംഭിക്കുന്നത്. ഉദ്ഘാടനം ബുധനാഴ്ച വൈകീട്ട് നാലിന് മുഖ്യമന്ത്രി നിർവഹിക്കും. പോലീസ് സ്റ്റേഷനുകളിലെ വിഭവസമാഹരണം, കുറ്റകൃത്യങ്ങളുടെ അപഗ്രഥനം, കേരളീയ സമൂഹത്തിലെ നിയമബോധത്തോടുള്ള മാനസിക പരിവർത്തനം, നീതിയുക്ത സാമൂഹിക പുരോഗതിയും സമാധാന ബോധവും, ദുരന്തനിവാരണത്തിലെ ശാസ്ത്രീയ ഇടപെടലുകൾ, ലഹരി വ്യാപനത്തിൽ പോലീസ് അഭിമുഖീകരിക്കുന്ന വെല്ലുവിളികൾ, ക്രൈം ഡേറ്റ ശേഖരണത്തിലെ ശാസ്ത്രീയ അപഗ്രഥനം, ഡോഗ് സ്ക്വാഡ് നേട്ടങ്ങൾ, ജനമൈത്രി, സോഷ്യൽ പോലീസിങ് മുന്നേറ്റങ്ങൾ, സമൂഹ മാധ്യമ ക്രൈം അവലോകനം തുടങ്ങിയവയുമായി ബന്ധപ്പെട്ട വിലയിരുത്തൽ നടക്കുന്ന കേന്ദ്രമായി ഇത് മാറും.

ആധുനിക സൗകര്യങ്ങളോടെ 40 ലക്ഷം ചെലവൊഴിച്ച് കോസ്റ്റ്ഫോർഡ് നിർമിച്ച 2000 ചതുരശ്രയടി വിസ്തീർണമുള്ള കെട്ടിടമാണ് ഒരുങ്ങുന്നത്. ശാസ്ത്രീയ കായിക പരിശീലനത്തിന് അക്കാദമിയിൽ ഒരുക്കിയ നൂതന സംവിധാനത്തിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിക്കും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

യാത്രക്കാരെ കുത്തിനിറച്ച് ഗവിയിലേക്ക് കെ.എസ്.ആര്‍.റ്റി.സി പ്രിയദര്‍ശിനി സൗജന്യ യാത്ര ; കൂടുതല്‍ ബസുകള്‍ അനുവദിക്കണമെന്ന്...

0
പത്തനംതിട്ട: കെ.എസ്.ആര്‍.റ്റി.സി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിച്ചതോടെ വലിയ തിരക്കാണ് ഇപ്പോള്‍...

ആഞ്ഞടിച്ച് ‘തൂഫാൻ’; പത്തനംതിട്ട ജില്ലയാകെ അരിച്ചു പെറുക്കി പോലീസ് പരിശോധന

0
പത്തനംതിട്ട: ജില്ലാ പോലീസ് മേധാവി ആര്‍. ആനന്ദിന്റെ നിർദ്ദേശപ്രകാരം ജില്ലയിലെ 220...

കൊക്കാത്തോട് വനത്തില്‍ കാണാതായ ആദിവാസി മൂപ്പനെ കണ്ടെത്താന്‍ തെരച്ചില്‍ ശക്തമാക്കി പോലീസും വനം വകുപ്പും

0
കോന്നി: വനത്തില്‍ പോയ അരുവാപ്പുലം കൊക്കാത്തോട് ആദിവാസി ഉന്നതിയിലെ ആദിവാസി മൂപ്പനെ...

വീണ്ടും ചക്രവാതച്ചുഴി ; അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് അതിശക്തമായ മഴ

0
തിരുവനന്തപുരം : സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. തീവ്രമായ മഴ...