പെൻഷൻ പ്രായം 60 ആക്കിയത് സി.പി.എം അറിയാതെയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം 60 ആക്കിയത് സി.പി.എം അറിയാതെയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. പാർട്ടി ഇക്കാര്യം ചർച്ച നടത്തിയിട്ടില്ല. ചർച്ച നടക്കാതെയുള്ള തീരുമാനം എങ്ങനെ വന്നുവെന്ന് പരിശോധിക്കുമെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു. പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം അറുപതാക്കി ഏകീകരിച്ച ധനവകുപ്പ് ഉത്തരവ് കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് ഇന്നലെയാണ് മരവിപ്പിച്ചത്. മന്ത്രിസഭാ യോഗത്തിന്‍റേതാണ് തീരുമാനം. യുവജന സംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് തീരുമാനത്തിൽ നിന്ന് സർക്കാർ പിന്നോട്ട് പോയത്. അതിനിടെയാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുടെ വെളിപ്പെടുത്തല്‍.

“പെന്‍ഷന്‍ പ്രായവുമായി ബന്ധപ്പെട്ട് ഒരു പാർട്ടി ഫോറത്തിലും ചർച്ചകൾ നടന്നിട്ടില്ല. ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ തുടങ്ങിയ സംഘടനകൾ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കുന്നതിനെ എതിർത്തു. അവരുടെ എതിര്‍പ്പില്‍ തെറ്റില്ല. പാർട്ടിയുമായി കൂടിയാലോചിക്കാതെ പുറപ്പെടുവിച്ച സര്‍ക്കാര്‍ ഉത്തരവ് അകാലത്തിൽ അവസാനിച്ചു”- എന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു. സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം വർധിപ്പിക്കേണ്ടതില്ലെന്ന ഉറച്ച അഭിപ്രായമാണ് സി.പി.എമ്മിനുള്ളതെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കൊട്ടാരക്കരയിലുണ്ടായ ടിപ്പർ ലോറി അപകടത്തിൽ രണ്ട് മരണം സ്ഥിരീകരിച്ചതായി മന്ത്രി ബിന്ദു കൃഷ്ണ

0
കൊല്ലം: കൊല്ലം കൊട്ടാരക്കരയിലുണ്ടായ ടിപ്പർ ലോറി അപകടത്തിൽ രണ്ട് മരണം സ്ഥിരീകരിച്ചതായി...

പശ്ചിമേഷ്യൻ മേഖലയിൽ നിലനിൽക്കുന്ന പ്രതിസന്ധികൾ പരിഹരിക്കുന്നതിനായി ഇറാനുമായി ചർച്ചകൾ നടത്തേണ്ടത് അത്യാവശ്യമാണെന്ന് ഖത്തർ

0
ദോഹ: പശ്ചിമേഷ്യൻ മേഖലയിൽ നിലനിൽക്കുന്ന പ്രതിസന്ധികൾ പരിഹരിക്കുന്നതിനായി ഇറാനുമായി ചർച്ചകൾ നടത്തേണ്ടത്...

കൊട്ടാരക്കരയിൽ ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞു കയറി ; മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം

0
കൊല്ലം: കൊട്ടാരക്കരയിൽ ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞു കയറി മൂന്ന്...

വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് ; ആശങ്കയറിയിച്ച് സാദിഖലി തങ്ങൾ

0
മലപ്പുറം: സംസ്ഥാന ബജറ്റിൽ വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള തീരുമാനത്തിൽ...