സംസ്ഥാന അദ്ധ്യാപക അവാർഡ് 2025 പ്രഖ്യാപിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാന അദ്ധ്യാപക അവാർഡ് 2025 പ്രഖ്യാപിച്ചു. തലമുറകളുടെ നവനിർമ്മിതിയ്ക്കായി പ്രവർത്തിക്കുന്ന അധ്യാപക സമൂഹം സർവ്വദാ സമാദരണീയരാണെന്നും നമ്മുടെ സാംസ്‌കാരികതയെ സ്വാധീനിക്കുന്നതിൽ നിർണ്ണായക പങ്കു വഹിച്ചുവരുന്ന അധ്യാപകരെ മികച്ച അധ്യാപകനുള്ള സംസ്ഥാനതല അവാർഡ് നൽകി പൊതു വിദ്യാഭ്യാസ വകുപ്പ് ആദരിച്ചു വരുന്നുണ്ടെന്നും പൊതുവിദ്യാഭ്യാസ – തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. നിസ്തുലമായ സേവനം കൊണ്ടും സർഗ്ഗാത്മകശേഷിക്കൊണ്ടും ശ്രദ്ധേയരായ അധ്യാപകർക്കുള്ള 2025 ലെ സംസ്ഥാന അദ്ധ്യാപക അവാർഡുകൾ സന്തോഷത്തോടുകൂടിയാണ് പ്രഖ്യാപിക്കുകയാണെന്നും മന്ത്രി പറഞ്ഞു. ലോവർ പ്രൈമറി, അപ്പർ പ്രൈമറി, സെക്കന്ററി വിഭാഗങ്ങളിൽ 5 അദ്ധ്യാപകരെ വീതവും, ഹയർ സെക്കന്ററി വിഭാഗത്തിൽ 4 അദ്ധ്യാപകരെയും,
വൊക്കേഷണൽ ഹയർസെക്കന്ററി വിഭാഗത്തിൽ 3 അദ്ധ്യാപകരെയുമാണ് അവാർഡിന്
തെരഞ്ഞെടുത്തത്.

2025 ലെ സംസ്ഥാനതല അധ്യാപക ജേതാക്കളെ തെരഞ്ഞെടുക്കുന്നതിനായി ജില്ലാ കളക്ടർ ചെയർമാനായുള്ള ജില്ലാതല സെലക്ഷൻ കമ്മിറ്റി ശുപാർശ ചെയ്ത് എൽ.പി. വിഭാഗത്തിൽ നിന്നും 22 , യു.പി. വിഭാഗത്തിൽ നിന്നും 12 , ഹൈസ്‌ക്കൂൾ വിഭാഗത്തിൽ നിന്നും 19, ഹയർ സെക്കന്ററി വിഭാഗത്തിൽ നിന്നും 09, വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗത്തിൽ നിന്നും 03,  എന്നിങ്ങനെ ആകെ 65 ശുപാർശകൾ ലഭിച്ചിരുന്നു. പാഠ്യ-പാഠ്യേതര രംഗങ്ങളിലെ പ്രവർത്തനം പരിഗണിച്ചും  മാതൃക ക്ലാസ്സ് അവതരണം, അഭിമുഖം എന്നിവയിലെ പ്രകടനം കൂടി വിലയിരുത്തിയുമാണ് പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ചെയർമാനും പൊതുവിദ്യാഭ്യാസ ഡയറക്ടർ കൺവീനറും  എസ്.സി.ഇ.ആർ.ടി, എസ്.എസ്.കെ, എസ്.ഐ.ഇ.ടി. എന്നീ സ്ഥാപനങ്ങളിലെ ഡയറക്ടർമാർ അംഗങ്ങളുമായ സമിതിയാണ് സംസ്ഥാന അവാർഡ് ജേതാക്കളെ തെരഞ്ഞെടുത്തിട്ടുള്ളത്. അധ്യാപക അവാർഡുകൾ ഈ മാസം പത്താം തീയതി വൈകുന്നേരം 2.30 മണിക്ക് തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ വെച്ച് വിതരണം ചെയ്യും. സംസ്ഥാന അദ്ധ്യാപക അവാർഡിനായി തെരഞ്ഞെടുക്കപ്പെട്ടവരുടെ വിശദാംശങ്ങൾ താഴെ.

എൽ.പി. വിഭാഗം

1. ബീന ബി., പി.ഡി. ടീച്ചർ ഗവൺമെന്റ് എൽ.പി. സ്‌കൂൾ, പാട്ടത്തിൽ, തിരുവനന്തപുരം

2. ബിജു ജോർജ്ജ്, പ്രഥമാദ്ധ്യാപകൻ, സെന്റ് തോമസ് എൽ.പി.എസ്., കോമ്പയാർ, ഇടുക്കി.

3. സെയ്ത് ഹാഷിം കെ., വി.എൽ.പി.എസ്.ടി.എ.യു.പി. സ്‌കൂൾ, കുന്നുമ്മൽ, മലപ്പുറം.

4. ഉല്ലാസ് കെ., കെ. എൽ.പി.എസ്.ടി. (സീനിയർ ഗ്രേഡ്) ഗവൺമെന്റ് മുഹമ്മദൻസ്
എച്ച്.എസ്.എൽ.പി.എസ്., ആലപ്പുഴ

5  വനജകുമാരി കെ.എൽ.പി.എസ്.ടി. എ.യു.പി. സ്‌കൂൾ കുറ്റിക്കോൽ, കാസറഗോഡ്

യു.പി. വിഭാഗം

1. അജിത എസ്., യു. പി. എസ്. ടി. പ്രബോധിനി യു.പി.എസ്., വക്കം, തിരുവനന്തപുരം

2. സജിത്ത് കുമാർ വി.കെ., പി.ഡി. ടീച്ചർ (യു.പി.എസ്.എ.) മധുസൂദനൻ തങ്ങൾ
സ്മാരക ഗവൺമെന്റ് യു.പി. സ്‌കൂൾ മട്ടന്നൂർ, കണ്ണൂർ

3.സൈജൻ ടി., ടി. യു. പി. എസ്. ടി. ഗവൺമെന്റ് വി. എച്ച്. എസ്. എസ്.,
അയ്യന്തോൾ, തൃശ്ശൂർ

4. അഷ്‌റഫ് മോളയിൽ, യു.പി.എസ്.ടി. ഗവ. എം.യു.പി.എസ്. അരീക്കോട്, മലപ്പുറം

5. മുഹമ്മദ് മുസ്തഫ ടി. പി. പി.ഡി. ടീച്ചർ ഗവ. യു.പി. സ്‌കൂൾ പുറത്തൂർ,
മലപ്പുറം

സെക്കന്ററി വിഭാഗം

1. ഗിരീഷ് പി., എച്ച്.എസ്.ടി. ഗണിതം കെ.എ.എച്ച്.എച്ച്.എസ്.എസ്., കോട്ടോപ്പാടം, പാലക്കാട്

2. സജിമോൻ വി. പി., ഫിസിക്കൽ എഡ്യുക്കേഷൻ ടീച്ചർ, സി.കെ. മെമ്മോറിയൽ ഹയർ സെക്കന്ററി സ്‌കൂൾ, കോരുത്തോട്, കോട്ടയം

3. വിൻസി വർഗ്ഗീസ്, ഹെഡ്മിസ്ട്രസ്സ്, സേക്രട്ട് ഹാർട്ട് സി.ജി.എച്ച്.എസ്.എസ്., തൃശ്ശൂർ

4. സജിത് കുമാർ പി. എം. എച്ച്.എസ്.ടി. മലയാളം ഗവ. എച്ച്.എസ്.എസ്., മമ്പറം, ആയിത്തറ, കണ്ണൂർ

5. പ്രശാന്ത് എം., എച്ച്.എസ്.ടി. എസ്.ഐ. എച്ച്.എസ്.എസ്., ഉമ്മത്തൂർ, കോഴിക്കോട്

ഹയർസെക്കന്ററി വിഭാഗം

1. കൊച്ചനുജൻ എൻ., എച്ച്.എസ്. എസ്.ടി. ഹിസ്റ്ററി (സീനിയർ) ഗവൺമന്റ് എച്ച്.എസ്.എസ്., കുലശേഖരപുരം, കൊല്ലം

2 സുധീർ എം. പ്രിൻസിപ്പാൾ, ഗവൺമെന്റ് എച്ച്.എസ്.എസ്., കൊടകര, തൃശ്ശൂർ

3. രാധീഷ്‌കുമാർ എൻ, ജി.എച്ച്.എസ്. എസ്.ടി. (സെലക്ഷൻ ഗ്രേഡ്) എസ്. എൻ. ട്രസ്റ്റ്‌സ് എച്ച്.എസ്.എസ്., പള്ളിപ്പാടം, ആലപ്പുഴ

4. നൗഫൽ. എ, പ്രിൻസിപ്പാൾ, ഗവൺമെന്റ് എച്ച്.എസ്.എസ്. കിളിമാനൂർ,തിരുവനന്തപുരം

വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗം

1. ബിജു കെ. എസ്. , നോൺ വൊക്കേഷണൽ ടീച്ചർ, കെമിസ്ട്രി, ഗവൺമെന്റ് വി.എച്ച്.എസ്.എസ്., ചോറ്റാനിക്കര, എറണാകുളം

2. ഷൈനി ജോസഫ്, വൊക്കേഷണൽ ടീച്ചർ ഇൻ എം.ആർ.ആർ.ടി.വി., ടി.ടി.ടി.എം. വി.എച്ച്.എസ്.എസ്., വടശ്ശേരിക്കര,പത്തനംതിട്ട

3. ഷൈജിത്ത് ബി. റ്റി. വൊക്കേഷണൽ ടീച്ചർ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ഗവൺമെന്റ് വി.എച്ച്.എസ്.എസ്. (ബോയ്‌സ്), കൊട്ടാരക്കര, കൊല്ലം

പ്രൊഫസർ ജോസഫ് മുണ്ടശ്ശേരി സ്മാരക സാഹിത്യ അവാർഡ്
പൊതുവിദ്യാലയങ്ങളിലെ എഴുത്തുകാരായ അധ്യാപകരുടെ മികച്ച പുസ്തകങ്ങൾക്ക്
പൊതുവിദ്യാഭ്യാസ വകുപ്പ് നൽകി വരുന്ന പുരസ്‌കാരമാണ് പ്രൊഫസർ ജോസഫ്
മുണ്ടശ്ശേരി സ്മാരക സാഹിത്യ പുരസ്‌കാരം. സർഗ്ഗാത്മകത സാഹിത്യം, വൈജ്ഞാനിക സാഹിത്യം, ബാലസാഹിത്യം എന്നീ മേഖലകളിലെ മികച്ച കൃതികൾക്കാണ് അവാർഡുകൾ നൽകുന്നത്. പതിനായിരം രൂപയും പ്രശസ്തി പത്രവും ഫലകവും ആണ് അവാർഡ് ജേതാക്കൾക്ക് നൽകുന്നത്. 2024 – 2025 വർഷത്തെ അവാർഡിന് അർഹരായവരുടെ പേരു വിവരങ്ങൾ.

സർഗ്ഗാത്മകത സാഹിത്യം

ഡോ. ടി. കെ. അനിൽകുമാർ, ഗവ. ഗേൾസ് എച്ച്. എസ്.എസ്., തലശ്ശേരി, കണ്ണൂർ,
പുസ്തകത്തിന്റെ പേര് – മൊയാരം 1948

വൈജ്ഞാനിക സാഹിത്യം
പ്രകാശൻ കരിവള്ളൂർ, ഗവ. യു.പി.എസ്., കോട്ടിക്കുളം, കാസറഗോഡ്
പുസ്തകത്തിന്റെ പേര് – സിനിമാക്കഥ

ബാലസാഹിത്യം
സുധ തെക്കേമഠം, ജി.ജെ.എച്ച്.എസ്. എസ്., നടുവട്ടം, പാലക്കാട്
പുസ്തകത്തിന്റെ പേര് – സ്വോഡ് ഹണ്ടർ

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഭൂചലനത്തിൽ വിറച്ച് വെനിസ്വേല : മരണസംഖ്യ 960 ആയി ഉയർന്നു

0
കാരക്കാസ്: ഭൂകമ്പം തകർത്തെറിഞ്ഞ വെനിസ്വേലയിൽ മരണസംഖ്യ 960 ആയി ഉയർന്നു. പരിക്കുകളോടെചികിത്സയിൽ...

സംസ്ഥാനത്ത് നാളെ മുതൽ പരക്കെ മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ പരക്കെ മഴയ്ക്ക് സാധ്യത. കേന്ദ്ര കാലാവസ്ഥാ വകുപ്പ്...

താമരശ്ശേരിയിൽ നിന്ന് കാണാതായ മൂന്ന് വിദ്യാർത്ഥികളെയും കണ്ടെത്തി

0
മാനന്തവാടി:  താമരശ്ശേരിയിൽ നിന്ന് കാണാതായ മൂന്ന് വിദ്യാർത്ഥികളെയും കണ്ടെത്തി. വയനാട് വടുവഞ്ചാൽ...

സുഹൃത്തുക്കളുടെ പേരിൽ കേരളത്തിലേക്ക് കഞ്ചാവ് കടത്തി ; പ്രതിയെ എക്സൈസ് പിടികൂടി

0
പാലക്കാട്: പോസ്റ്റ് ഓഫീസ് പാഴ്സൽ വഴി മേഘാലയയിൽ നിന്ന് സുഹൃത്തുക്കളുടെ പേരിൽ...