വത്തിക്കാൻ സിറ്റി : അശ്ലീല വീഡിയോകൾ കാണരുതെന്ന് വൈദികരെയും കന്യാസ്ത്രീകളെയും ഉപദേശിച്ച് ഫ്രാൻസീസ് മാർപാപ്പ. വത്തിക്കാനിലെ പരിപാടിയിൽ ചോദ്യത്തിന് ഉത്തരമായാണ് മാർപാപ്പയുടെ പരാമർശം. വൈദികരും കന്യാസ്ത്രീകളും അടക്കം പലരും ഇക്കാലത്ത് അശ്‌ളീല ദൃശ്യങ്ങൾ കാണുന്നു. അത് തിന്മയുടെ പ്രവേശനത്തിന് കാരണമാകുന്നു. ഇത് അപകടകരമാണെന്നും അദ്ദേഹം ഓർമിപ്പിക്കുന്നു.
ക്രിസ്തുവിനെപ്പോലെ പരിശുദ്ധമായ ഹൃദയം ആഗ്രഹിക്കുന്നവർ അശ്‌ളീല ദൃശ്യങ്ങൾ കാണുന്നതിൽനിന്ന് മാറി നിൽക്കണം. നിങ്ങളുടെ ഫോണിൽനിന്ന് ഇപ്പോൾത്തന്നെ പോൺ ദൃശ്യങ്ങൾ മായിച്ചു കളയുക. അപ്പോൾ നിങ്ങൾക്ക് ഇത് കാണാനുള്ള പ്രചോദനം ഒഴിവാക്കാം. അദ്ദേഹം പറഞ്ഞു. സാമൂഹിക മാധ്യമങ്ങളിലും ഓൺലൈനിലും അമിതമായി സമയം പാഴാക്കരുതെന്നും പോപ്പ് വൈദികരെ ഉപദേശിച്ചു.
ക്രിസ്ത്യാനികളുടെ നന്മയ്ക്കായി ഡിജിറ്റൽ, സോഷ്യൽ മീഡിയ എങ്ങനെ മികച്ച രീതിയിൽ ഉപയോഗിക്കണമെന്ന ചോദ്യത്തിനായിരുന്നു മാർപാപ്പയുടെ മറുപടി. തന്‍റെ ജോലിയേക്കാൾ പ്രാധാന്യത്തോടെ വാർത്തകൾ കാണുകയും സംഗീതം ആസ്വദിക്കുകയും ചെയ്യുന്ന അമിതമായ ആസക്തി അപകടകരമാണ്. നിങ്ങളിൽ പലർക്കും അനുഭവമുള്ളതോ പ്രലോഭനമുള്ളതോ ആയ കാര്യമായിരിക്കും ഡിജിറ്റൽ പോണോഗ്രഫി.
സാധാരണക്കാരായ സ്ത്രീകളും പുരുഷൻമാരും എന്തിന് കന്യാസ്ത്രീകൾ വരെ ഇത്തരം അശ്ലീല ദൃശ്യങ്ങൾ കാണുന്നു. പുരോഹിതരും ഇക്കൂട്ടത്തലുണ്ട്. ഞാൻ പറയുന്നത് കുട്ടികൾക്ക് നേരെയുള്ള ലൈംഗിക അതിക്രമം പോലുള്ള ക്രിമിനൽ സ്വഭാവമുള്ള അശ്ലീല ദൃശ്യങ്ങളെ കുറിച്ച് മാത്രമല്ല വളരെ സാധാരണമായ പോണോഗ്രഫിയെ കുറിച്ചുകൂടിയാണ്. ക്രിസ്തുവിനെപ്പോലെ പരിശുദ്ധമായ ഹൃദയം ആഗ്രഹിക്കുന്നവർ അശ്‌ളീല ദൃശ്യങ്ങൾ കാണുന്നതിൽനിന്ന് മാറി നിൽക്കണം- എന്നുമായിരുന്നു മാർപാപ്പയുടെ വാക്കുകൾ.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033