കുടിവെള്ളം മുട്ടിയിട്ടു മൂന്നാഴ്ച , പരാതി പറഞ്ഞാല്‍ മുട്ടാപ്പോക്കും തട്ടിക്കയറലും ഉദ്യോഗസ്ഥരുടെ കുത്തക

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കുടിവെള്ളം മുട്ടിയിട്ടു മൂന്നാഴ്ച. പരാതി പറഞ്ഞാല്‍ മുട്ടാപ്പോക്കും തട്ടിക്കയറലും ഉദ്യോഗസ്ഥരുടെ കുത്തക. ജനപ്രതിനിധികൾ പരാതി പറഞ്ഞാലും പുല്ലുവില. ചില ഏമാന്മാർ ഫോൺ എടുക്കില്ല. എന്തിനും ഏതിനും മുടന്തൻ ന്യായങ്ങൾ റെഡി. പത്തനംതിട്ട നഗരസഭ പതിനാറാം വാർഡിൽ പെട്ട കളീയ്ക്കൽ പടി, പുരയിടത്തിൽ പടി, പ്ലാവേലി റോഡ്, കാക്കത്തോട്ടം പ്രദേശങ്ങളിൽ ജലവിതരണം തടസ്സപ്പെട്ടിട്ടു മൂന്ന് ആഴ്ചയിലേറെയായി.

ഇപ്പോൾ ഇങ്ങനെയാണെങ്കിൽ വേനൽ കടുക്കുമ്പോൾ എന്താകും അവസ്ഥ. ഈ പ്രദേശത്തെ ജനങ്ങൾ പൈപ്പ് വെള്ളത്തെ ആശ്രയിച്ചാണ് കഴിയുന്നത്. മഴയായാലും വെയിൽ ആയാലും ഒരേ അവസ്ഥ തന്നെ. കാക്ക തോട്ടം ഭാഗത്തേക്കുള്ള ജലവിതരണ പൈപ്പിലും കല്ലും മണ്ണും കയറി അടഞ്ഞിട്ട് ആ പ്രദേശത്തെ വീടുകളിലും വെള്ളം കിട്ടാതെ ആയിട്ട് ആഴ്ചകളായി. മലയാലപ്പുഴ റോഡിൽ കണികുന്നിൽ വളവിലെ പൈപ്പ് പൊട്ടൽ അടിയന്തരമായി പരിഹരിച്ചില്ലെങ്കിൽ റോഡ് തകർച്ചയ്ക്ക് കാരണമായി തീരും. എത്രയും വേഗം ഈ പ്രദേശത്തെ ജലവിതരണം സുഗമമാക്കുന്നതിന് നടപടിയെടുക്കണമെന്ന് നഗരസഭ ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ജെറി അലക്സ് അധികാരികളോട് ആവശ്യപ്പെട്ടു. ഈ പ്രദേശത്തെ പ്രശ്നങ്ങൾ ദിനംപ്രതി ജലഅതോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയറെയും അസിസ്റ്റന്റ് എൻജിനീയറെയും അറിയിക്കുമെങ്കിലും ഇതുവരെയും ഒരു നടപടിയും ഉണ്ടാവുന്നില്ല.

MBA, BBA ഫ്രെഷേഴ്സിന് മാധ്യമ രംഗത്ത് അവസരം
Eastindia Broadcasting Pvt. Ltd. ന്റെ ഓണ്‍ ലൈന്‍ ചാനലുകളായ PATHANAMTHITTA MEDIA (www.pathanamthittamedia.com), NEWS KERALA 24 (www.newskerala24.com) എന്നിവയുടെ മാര്‍ക്കറ്റിംഗ് വിഭാഗത്തിലേക്ക് യുവതീയുവാക്കളെ ആവശ്യമുണ്ട്. MBA, BBA ഫ്രെഷേഴ്സിനും പത്ര ദൃശ്യ മാധ്യമങ്ങളുടെ പരസ്യ വിഭാഗത്തില്‍ പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ [email protected] ലേക്ക് അയക്കുക. പാസ്പോര്‍ട്ട്‌ സൈസ് ഫോട്ടോ ഉള്ളടക്കം ചെയ്തിരിക്കണം. പത്തനംതിട്ട ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. നിലവിലുള്ള ഒഴിവുകള്‍ – 06. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിരോധിത പാൻമസാല ബ്രാൻഡിന്റെ പരസ്യം ; ഷാരൂഖിനും അജയ് ദേവ്ഗണിനും ടൈഗർ ഷ്രോഫിനും എഫ്.ഡി.എ...

0
മുംബൈ : പാൻമസാലയുടെ പരസ്യത്തിൽ അഭിനയിച്ച പ്രമുഖ ബോളിവുഡ് താരങ്ങളായ ഷാരൂഖ്...

വന്ദേമാതരം ആലപിക്കാത്തത് ഗുരുതരമായ നിയമലംഘനമാണെന്നും മുഖ്യമന്ത്രി വി ഡി സതീശൻ സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും...

0
തിരുവനന്തപുരം: സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ കേരളത്തിൽ വന്ദേമാതരം ആലപിക്കാത്തത് ഗുരുതരമായ നിയമലംഘനമാണെന്നും...

സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ കേരള സർക്കാർ വന്ദേമാതരം ഒഴിവാക്കിയത് ദേശീയ തലത്തിൽ വിവാദമാക്കി ബിജെപി

0
ഡൽഹി: സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ കേരള സർക്കാർ വന്ദേമാതരം ഒഴിവാക്കിയത് ദേശീയ...

വിദ്യാർഥികളെ തെറ്റിദ്ധരിപ്പിക്കുന്ന സോഷ്യൽ മീഡിയ ചാനലുകൾക്കെതിരെ നടപടിയുമായി വിദ്യാഭ്യാസ വകുപ്പ്

0
തിരുവനന്തപുരം: ഓണപ്പരീക്ഷയുടെ പേരിൽ വിദ്യാർഥികളെ തെറ്റിദ്ധരിപ്പിക്കുന്ന സോഷ്യൽ മീഡിയ ചാനലുകൾക്കെതിരെ നടപടിയുമായി...