മലബാർ കലാപവുമായി ബന്ധപ്പെട്ട പ്രസ്താവന ; വിവാദത്തിൽ കക്ഷിയില്ലെന്ന് എം.ബി രാജേഷ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മലബാർ കലാപവുമായി ബന്ധപ്പെട്ട പ്രസ്താവനയെ തുടർന്നുണ്ടായ വിവാദത്തിൽ കക്ഷിയില്ലെന്ന് കേരള നിയമസഭാ സ്പീക്കർ എം.ബി രാജേഷ്. തന്റെ പ്രസ്താവനയിൽ മനഃപൂർവം വിവാദം ഉണ്ടാക്കാൻ ശ്രമം ഉണ്ടായെന്നും സ്പീക്കർ അറിയിച്ചു.

മലബാർ കലാപ പോരാളികളെ സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കിയത് ചരിത്ര വിരുദ്ധമാണെന്ന് എം.ബി രാജേഷ് പറഞ്ഞു. പൊതു വിഷയങ്ങളിൽ തന്റെ നിലപാട് പറയുമെന്ന് സഭയിൽ ആദ്യമേ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഭഗത് സിംഗിനെ വാരിയൻകുന്നത്ത് ഹാജിയുമായി ഉപമിച്ച് അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി എം.ബി രാജേഷിനെതിരെ ഡൽഹി പോലീസിൽ യുവമോർച്ച നേതാവ് അനൂപ് ആന്റണി പരാതി നൽകിയിരുന്നു.

എന്നാൽ താൻ താരതമ്യം ചെയ്തത് ഭഗത് സിംഗിന്റെയും വാരിയംകുന്നിന്റെയും മരണത്തിലെ സമാനതെയെന്ന് എം.ബി രാജേഷ് പറഞ്ഞു. ‘കണ്ണ് കെട്ടാതെ മുന്നിൽ നിന്ന് വെടി വയ്ക്കണം എന്നാണ് വാരിയംകുന്നൻ പറഞ്ഞത്. തൂക്കി കൊല്ലുന്നതിന് പകരം വെടിവച്ചത് മതിയെന്ന് ആവശ്യപ്പെട്ട് ആളാണ് ഭഗത് സിംഗ്’ എം.ബി രാജേഷ് പറഞ്ഞു. ഇരുവരുടെയും മരണത്തിലെ സാമനതയാണ് തൻ താരതമ്യം ചെയ്തത് അല്ലാതെ ഉപമിച്ച് അപമാനിച്ചതല്ല എന്നായിരുന്നു എം.ബി രാജേഷിന്റെ പ്രതികരണം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അസമിൽ പ്രളയക്കെടുതി രൂക്ഷം : 17 സംസ്ഥാനങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത ; മരണസംഖ്യ...

0
മുംബൈ : രാജ്യത്തെ 17 സംസ്ഥാനങ്ങളിൽ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയെന്ന്...

അണക്കെട്ടുകളിൽ ജലനിരപ്പ് ഉയരുന്നു ; ഇടുക്കിയിൽ മഴക്ക് നേരിയ ശമനം

0
ഇടുക്കി: കഴിഞ്ഞ രാത്രിയിലും ഇന്ന് പുലർച്ചെയും മഴ മാറിനിൽക്കുന്നുണ്ടെങ്കിലും അണക്കെട്ടുകളിൽ ജലനിരപ്പ്...

ആറുവയസ്സുകാരിയെ പീഡിപ്പിച്ച കേസ് : രണ്ടുപേർക്ക് 58 വർഷം തടവും 3.75 ലക്ഷം പിഴയും

0
മൂവാറ്റുപുഴ : ആറുവയസ്സുകാരിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കേസിൽ രണ്ട് യുവാക്കൾക്ക്...

പ്രതിപക്ഷ പ്രതിഷേധത്തിനിടെ എം.എസ്.എം.ഇ. ബിൽ പാസാക്കി രാജ്യസഭ

0
ന്യൂഡൽഹി : സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ (എം.എസ്.എം.ഇ.) നേരിടുന്ന കുടിശ്ശിക...