സ്റ്റേഷൻ മാസ്റ്റർ നിയമനം : കുറഞ്ഞ പ്രായപരിധി 18-ൽനിന്ന് ഇരുപതാക്കി ഉയർത്തി റെയിൽവേ ബോർഡ്

For full experience, Download our mobile application:
Get it on Google Play

ഡൽഹി : ഇന്ത്യൻ റെയിൽവേയിൽ സ്റ്റേഷൻ മാസ്റ്റർ തസ്തികയിലേക്കുള്ള നേരിട്ടുള്ള നിയമനത്തിന്റെ കുറഞ്ഞ പ്രായപരിധി 18-ൽനിന്ന് 20 വയസ്സായി ഉയർത്തി. ഒക്ടോബർ ഏഴ് മുതൽ മാറ്റം പ്രാബല്യത്തിൽ വന്നു. റെയിൽവേ ബോർഡ് ഇതുമായി ബന്ധപ്പെട്ട് ‘ഇന്ത്യൻ റെയിൽവേ എസ്റ്റാബ്ലിഷ്‌മെന്റ് മാനുവലിൽ’ ഭേദഗതി വരുത്തിയിട്ടുണ്ട്. നേരത്തെ 18 മുതൽ 30 വയസ്സ് വരെയായിരുന്നു തസ്തികയിലേക്കുള്ള പ്രായപരിധി. ഒക്ടോബർ 7-ന് മുൻപ് വിജ്ഞാപനം ഇറങ്ങിയ റിക്രൂട്ട്മെന്റ് പ്രക്രിയകൾക്ക് പഴയ നിയമം തന്നെ ബാധകമായിരിക്കും.

സ്റ്റേഷൻ മാസ്റ്റർ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത ബിരുദമാണ്. 18 വയസ്സിൽ ആരും ബിരുദം പൂർത്തിയാക്കാറില്ലെന്നതും സാധാരണമായി 20 വയസ്സോടെ മാത്രമേ ബിരുദം നേടാനാകൂ എന്നതും കണക്കിലെടുത്താണ് തീരുമാനം. ഓൾ ഇന്ത്യ സ്റ്റേഷൻ മാസ്റ്റേഴ്സ് അസോസിയേഷൻ റെയിൽവേ ബോർഡിന്റെ തീരുമാനത്തെ സ്വാഗതം ചെയ്തു.

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ഡല മകരവിളക്ക് തീർഥാടന ക്രമീകരണം : ഒരുക്കങ്ങൾ വിലയിരുത്താ‍ൻ മുഖ്യമന്ത്രി പമ്പയിൽ

0
ശബരിമല : മണ്ഡല മകരവിളക്കു തീർഥാടനവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങളും മുന്നൊരുക്കങ്ങളും വിലയിരുത്തുന്നതിനായി...

മുണ്ടംവേലി പി ആൻ ടി ഫ്ലാറ്റ് നിവാസികളുടെ പുനരധിവാസത്തിൽ ഇനിയും തീരുമാനമായില്ല

0
മുണ്ടംവേലി: എറണാകുളം മുണ്ടംവേലി പി ആൻ ടി ഫ്ലാറ്റ് നിവാസികളുടെ പുനരധിവാസത്തിൽ...

ബിജെപി വിടുകയാണെന്ന റിപ്പോർട്ടുകൾ തള്ളി പത്മജ വേണുഗോപാൽ

0
കൊച്ചി : ബിജെപിയിൽ വേണ്ട പരിഗണന ലഭിക്കുന്നില്ലെന്നും പാർട്ടി വിടാനൊരുങ്ങുകയാണെന്നുമുള്ള വാർത്ത...