കണ്ണൂർ : നാട്ടുകാരുടെ ഉറക്കം കെടുത്തിയ മോഷ്ടാവ് അറസ്റ്റില്‍. വയനാട് സ്വദേശി അബ്ദുൽ കബീറാണ് അറസ്റ്റിലായത്. വീടുകളിലെത്തി ആദ്യം വാതിലിൽ മുട്ടി നോക്കുകയാണ് ഇയാൾ ചെയ്യുക. വാതിൽ തുറക്കുകയോ വീടിനകത്തുനിന്ന് പ്രതികരണമുണ്ടാകുകയോ ചെയ്താൽ ഓടിരക്ഷപ്പെടും. വാതിൽ തുറന്നില്ലെങ്കിൽ അകത്ത് ആളില്ലെന്ന് മനസിലാക്കി മോഷണം നടത്തുന്നതാണ് ഇയാളുടെ രീതി.
കണ്ണൂർ നഗരപ്രദേശങ്ങളിലാണ് കബീർ മോഷണം പതിവാക്കിയിരുന്നത്. കണ്ണൂർ ടൗൺ, താഴെ ചൊവ്വ, മേലേ ചൊവ്വ എന്നിവിടങ്ങളിലെല്ലാം ദിവസങ്ങളായി ഇയാൾ മോഷണത്തിനെത്തിയിരുന്നു. പൂര്‍ണ്ണ നഗ്നനായി വീടുകളിൽ മോഷണത്തിനെത്തുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.