പത്തനംതിട്ട : റോട്ടറി ക്ലബ് ഓഫ് പത്തനംതിട്ടയുടെ സാമൂഹ്യ സേവന പദ്ധതിയുടെ ഭാഗമായി പത്തനംതിട്ടയിലെ പുതിയ കെ എസ് ആർ ടി സി ബസ് സ്റ്റേഷനിൽ യാത്രക്കാരുടെ സൗകര്യാർത്ഥം സ്റ്റീൽ ഇരിപ്പിടങ്ങൾ നൽകി. റോട്ടറി പ്രസിഡന്റ് റൊട്ടേറിയൻ ഫിലിപ്പ് മാത്യു കെ എസ്സ് ആർ ടി സി ജില്ലാ വർക്ക് ഷോപ്പ് മാനേജർ ശ്രീ ഹരികൃഷ്ണനു ഇരിപ്പിടങ്ങൾ കൈമാറി ചടങ്ങ് ഉദ്ഘടനം ചെയ്തു.
റോട്ടറി അസി. ഗവർണർ വിനോ എബ്രഹാം, അസ്സോ. ഗവർണർ ബാബു പി.എസ്സ്, സർവീസ് പ്രൊജക്ട് ചെയർമാൻ അശോക് കുമാർ മേത്ത , വൈസ് പ്രസിഡന്റ് എബ്രഹാം വർഗീസ്, സെക്രട്ടറി തോമസുകുട്ടി ഈശോ, മുൻ പ്രസിഡന്റ് സഞ്ജയ് കുരുവിള, കെ എസ്സ് ആർ ടി സി ഉദ്യോഗസ്ഥരായ ഗിരീഷ് കുമാർ, റജി മാത്യു എന്നിവരും സന്നിഹിതരായിരുന്നു.