ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കാന്‍ വേണ്ട നടപടികള്‍ എടുക്കണം ; കേന്ദ്രത്തോട് ദില്ലി ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

ദില്ലി : രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് കേന്ദ്രത്തോട് നിര്‍ദേശിച്ച് ദില്ലി ഹൈക്കോടതി. ഒരു ഹിന്ദു മാര്യേജ് ആക്ട് പ്രകാരമുള്ള വിവാഹമോചന ആവശ്യത്തിനെതിരെ യുവതി നല്‍കിയ ഹര്‍ജി പരിഗണിക്കവേ ജസ്റ്റിസ് പ്രതിഭ എം സിംഗാണ് ഇത്തരം ഒരു പരാമര്‍ശം നടത്തിയത്.

എല്ലാ ജനങ്ങള്‍ക്കും പൊതുവായി ബാധകമാകുന്ന ഒരു കോഡ് അത്യാവശ്യമാണ്. അതിനായി ആവശ്യമായ നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ എടുക്കണമെന്നും കോടതി പറഞ്ഞു. ആധുനിക ഇന്ത്യന്‍ സമൂഹം ഹോമോജീനിയസ് ആകുകയാണ്. മതം, സമൂഹം, ജാതി വ്യത്യാസങ്ങള്‍ ഇല്ലാതാകുകയാണ് ജസ്റ്റിസ് പ്രതിഭ എം സിംഗ് പറഞ്ഞു.

വിവിധ വ്യക്തി നിയമങ്ങളുടെ നൂലാമാലകളില്‍ പെട്ട് പൌരന്മാര്‍ കഷ്ടപ്പെടാന്‍ പാടില്ല. വിവാഹ നിയമങ്ങളില്‍ തന്നെ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ നിരവധി തവണ കോടതി തന്നെ ഉയര്‍ത്തിക്കൊണ്ടുവന്നതാണ്. വിവിധ സമുദായങ്ങളിലും ജാതിയിലും ഉള്ളവര്‍ തമ്മില്‍ ഒരു വൈവാഹിക ജീവിതം നയിക്കുകയാണെങ്കില്‍ പലതരത്തില്‍ കിടക്കുന്ന വ്യക്തി നിയമങ്ങള്‍ക്ക് അവരെ വലയ്ക്കുന്നുണ്ട്.

സുപ്രീംകോടതി പലപ്പോഴും ഏകീകൃത കോഡിന് വേണ്ടിയുള്ള ആവശ്യം മുന്നോട്ട് വെച്ചിട്ടുണ്ട്. പിന്തുടര്‍ച്ച, വിവാഹം, വിവാഹമോചനം എന്നിവയ്ക്ക് എല്ലാം ഏകീകൃതമായ നിയമസംഹിതയാണ് നല്ലത്. ഇത്തരം ഒരു സംഹിതയ്ക്കായി വേണ്ട നടപടികള്‍ വേണം- 1985 ഷാഹബനു കേസ് വിധി ഉദ്ധരിച്ച് ദില്ലി ഹൈക്കോടതി പറഞ്ഞു. എന്നാല്‍ ഈ വിധിക്ക് ശേഷം 35 വര്‍ഷം കഴിഞ്ഞെന്നും കോടതി ഓര്‍മ്മിപ്പിച്ചു. ഏകീകൃത സിവില്‍കോഡ് സംബന്ധിച്ച് എടുത്ത നടപടികളില്‍ ഇതുവരെ വ്യക്തതയില്ലെന്ന് പറഞ്ഞ കോടതി, ഓഡര്‍ കേന്ദ്ര നിയമ മന്ത്രാലയത്തിന് കൈമാറുമെന്നും അറിയിച്ചു.

അതേ സമയം മീണ ജാതിയില്‍ പെട്ട ദമ്പതികളുടെ കേസാണ് കോടതി പരിഗണിച്ചത്. ഈ ജാതി വിഭാഗം ഹിന്ദു മാരേജ് ആക്ടിന്  വെളിയിലാണ്. അതേ സമയം ദമ്പതികളില്‍ ഭര്‍ത്താവ് വിവാഹമോചനത്തിന് കേസ് നല്‍കിയത് ഹിന്ദു മാരേജ് ആക്ട് പ്രകാരമാണ്. ഇത് നിലനില്‍ക്കില്ലെന്നായിരുന്നു ഭാര്യയുടെ ഹര്‍ജി. എന്നാല്‍ ഹൈക്കോടതി പരിശോധനയില്‍ വിവാഹം നടന്നത് ഹിന്ദു ആചാര പ്രകാരമായതിനാല്‍ ഭര്‍ത്താവിന്റെ  ഭാഗമാണ് കോടതി അംഗീകരിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...