Tuesday, April 16, 2024 1:56 pm

അരിക്കൊമ്പനെ പിടിച്ച് തളക്കാൻ നടപടി: കൂട് നിർമ്മാണം നാളെ തുടങ്ങും

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: ഇടുക്കിയിലെ ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിൽ നാശം വിതയ്ക്കുന്ന അരിക്കൊമ്പനെ തളയ്ക്കാനുള്ള കൂട് നിര്‍മ്മാണം നാളെ തുടങ്ങും. കൂട് നിര്‍മ്മാണത്തിനായി ദേവികുളത്തു നിന്നും മുറിച്ച തടികള്‍ കോടനാട്ടേക്ക് കൊണ്ടു പോയി തുടങ്ങി. കഴിഞ്ഞയാഴ്ചയാണ് വയനാട്ടിൽ നിന്നുള്ള പ്രത്യേക സംഘം മൂന്നാറിലെത്തിയത്. അരിക്കൊമ്പനുള്ള കൂട് നിര്‍മ്മാണത്തിന് ആവശ്യമായ തടികള്‍ അടയാളപ്പെടുത്തിയിരുന്നു. തുടർന്ന് ഈ നൂറ്റി ഇരുപത്തിയെട്ട് മരങ്ങള്‍ മുറിച്ചു. ഇന്നലെ രാത്രി ആദ്യ ലോഡ് കോടനാടെത്തിച്ചു. ബാക്കിയുള്ളവ ഇന്ന് എത്തിക്കും.

Lok Sabha Elections 2024 - Kerala

കോടനാട് നിലവിലുണ്ടായിരുന്ന കൂടിന് മതിയായ സുരക്ഷ ഇല്ലാത്തതിനാലാണ് പുതിയത് പണിയാൻ തീരുമാനിച്ചത്. പണി പൂർത്തിയാകുന്നതോടെ വയനാട്ടിൽ നിന്നുള്ള പ്രത്യേക ദൗത്യ സംഘം ഇടുക്കിയിലെത്തും. പാലക്കാടു നിന്നും മൂന്ന് കുങ്കിയാനകളെയും എത്തിക്കും. കുങ്കിയാനകൾക്ക് ആദ്യ ദിവസ്സം വിശ്രമവും രണ്ടാം ദിവസം ആനകള്‍ക്ക് പരിശീലനവും നല്‍കും. അതിന് ശേഷമായിരിക്കും അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യത്തിലേക്ക് കടക്കുക. പതിനാലാം തീയതിക്കു മുമ്പ് ഡോ അരുൺ സഖറിയ ഉൾപ്പെടെയുള്ളവ‍ർ എത്തും. 301 ആദിവാസി കോളനി, സിമൻറുപാലം എന്നിവിടങ്ങളിൽ എവിടെയെങ്കിലും വച്ച് മയക്കു വെടി വയ്ക്കാനാകുമെന്നാണ് കണക്കു കൂട്ടൽ. അരിക്കൊമ്പനെ സൗകര്യ പ്രദമായ സ്ഥലത്തേക്ക് എത്തിക്കാനുളള നടപടികളും വനംവകുപ്പ് ആസൂത്രണം ചെയ്തിട്ടുണ്ട്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

17കാരൻ വീടിനു സമീപമുള്ള മരത്തിൽ തൂങ്ങി മരിച്ചനിലയിൽ

0
കോഴിക്കോട് : പതിനേഴുകാരനെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പുതുപ്പാടി അടിവാരം...

പെരിങ്ങര ലക്ഷ്മീനാരായണക്ഷേത്രത്തിൽ ഉത്സവത്തിന് കൊടിയേറി

0
പെരിങ്ങര : ലക്ഷ്മീനാരായണക്ഷേത്രത്തിൽ ഉത്സവത്തിന് തന്ത്രി കാളിദാസൻ ഭട്ടതിരിപ്പാട്‌ കൊടിയേറ്റി. ദിവസവും...

പ്രവർത്തനങ്ങളെല്ലാം വികസന രേഖയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട് ; ആർക്കും പരിശോധിക്കാം : എ.എം.ആരിഫ്

0
ആലപ്പുഴ: മുന്‍ എംപി കെ.സി വേണുഗോപാലിന്‍റെ ഫണ്ടിൽ ബാക്കിയുണ്ടായിരുന്ന രണ്ടു കോടി...

ഇരതോട് – ആശാൻകുടി റോഡിന്‍റെ നിർമാണം അവസാനഘട്ടത്തിലേക്ക്

0
നിരണം :  ഇരതോട് - ആശാൻകുടി റോഡിന്‍റെ നിർമാണം അവസാനഘട്ടത്തിലേക്ക്. 1.236...