ദില്ലി: പാചകവാതക പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന് നോട്ടീസ് അയച്ച് ബോംബൈ ഹൈകോടതി. നാഗ്പൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കോണ്‍ഫിഡൻസ് പെട്രോളിയം ഇന്ത്യ ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനി അവരുടെ സിലിണ്ടർ വിതരണം കാര്യക്ഷമമാക്കുന്നില്ലെന്നും കേന്ദ്ര സർക്കാർ നൽകിയ ഉത്തരവുകൾ പാലിക്കുന്നില്ലെന്നും കാട്ടി 6 എൽപിജി വിതരണക്കാർ സമർപ്പിച്ച ഹർജിയിലാണ് കോടതി ഇടപെടൽ. ഈ സ്വകാര്യ കമ്പനിക്ക് ഗാർഹിക സിലിണ്ടറുകളുടെ വിതരണം വേഗത്തിലാക്കാനുള്ള നിർദേശം നൽകണം എന്നും ഹർജിക്കാർ ആവശ്യപ്പെട്ടു. തുടർന്ന് കോടതി നോട്ടീസ് അയക്കുകയായിരുന്നു. ചില കമ്പനികൾ വിതരണം വർധിപ്പിക്കില്ലെന് ഹർജിക്കാർ വ്യക്തമാക്കി. എൽപിജി ക്ഷാമം ഇത്തരത്തിൽ രൂക്ഷമായതോടെ നടപടികൾ ശക്തമാക്കിയിരിക്കുകയാണ് വിവിധ സംസ്ഥാനങ്ങൾ. മഹാരാഷ്ട്രയും യുപി കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്. ദില്ലിയിൽ നേരിട്ട് സ്ഥിതി വിലയിരുത്താൻ കേന്ദ്രം നടപടികൾ ആരംഭിച്ചു. യുപിയിൽ ഇതുവരെ പിടികൂടിയത് 200ലധികം സിലിണ്ടറുകളാണ്. മധ്യപ്രദേശിൽ കടത്താൻ ശ്രമിച്ച 38 സിലിണ്ടറുകളും പിടികൂടി.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]





























