കൊല്ലം: മൂന്നു മാസം മുന്‍പ് വന്ധ്യകരണം നടത്തിയ തെരുവുനായ പ്രസവിച്ചു. കോര്‍പ്പറേഷന്‍ നടത്തിയ എബിസി പദ്ധതിയുടെ ഭാഗമായി പോളയത്തോട് കോര്‍പ്പറേഷന്‍ വ്യാപാര സമുച്ചയത്തിന് മുന്നില്‍ നിന്ന് പിടിച്ചുകൊണ്ടുപോയ നായ കഴിഞ്ഞദിവസം പ്രസവിച്ചെന്നാണ് നാട്ടുകാര്‍ പറയുന്നത്. വന്ധ്യകരണത്തിന് ശേഷം മൂന്നു ദിവസം കഴിഞ്ഞാണ് നായയെ തിരികെ കൊണ്ടുവന്നുവിട്ടത്.വന്ധ്യകരണം നടത്തിയ നായകളുടെ ചെവി വി ആകൃതിയില്‍ മുറിക്കാറുണ്ട്. പ്രസവിച്ച നായയുടെ ചെവിയിലും ഇത്തരത്തില്‍ മുറിച്ചിട്ടുണ്ട്. മുണ്ടയ്ക്കല്‍, ഉളിയക്കോവില്‍ എന്നിവിടങ്ങളിലും വന്ധ്യകരണം നടത്തിയ നായ്ക്കള്‍ പ്രസവിച്ചതായി ആരോപണം ഉയരുന്നുണ്ട്.
മൂന്നു മാസം മുന്‍പ് വന്ധ്യകരണം നടത്തിയ തെരുവുനായ പ്രസവിച്ചു
RECENT NEWS
Advertisment