ഇപ്പോഴും ഇഎംഐ പിടിക്കുന്നു, സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളെ സർക്കാർ നിയന്ത്രിക്കണം : ടി സിദ്ധിഖ്

For full experience, Download our mobile application:
Get it on Google Play

കൽപ്പറ്റ : ബാങ്കുകൾ ഇപ്പോഴും വയനാട്ടിലെ ദുരിതബാധിതരുടെ ഇഎംഐ പിടിക്കുന്നുവെന്ന് കോൺഗ്രസ് എംഎൽഎ ടി സിദ്ധിഖ്. സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളെ സർക്കാർ നിയന്ത്രിക്കണം. വായ്പ എഴുതിത്തളളുന്നതിൽ ഉടൻ തീരുമാനം വേണം. വൈകിയാൽ സമരത്തിലേക്ക് നീങ്ങുമെന്നും എംഎൽഎ മുന്നറിയിപ്പ് നൽകി. ദുരിത ബാധിതർക്കുളള അടിയന്തര ധനസഹായം 10,000 രൂപ നൽകിയാൽ മതിയാകില്ല. ചുരുങ്ങിത് 2 ലക്ഷം എങ്കിലും കൊടുക്കണം. ബാങ്കുകൾ ഇനിയും വായ്പാ ഇഎംഐ പിടിച്ചാൽ, എംഎൽഎയുടെ നേതൃത്വത്തിലാകും സമരം. സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളെ സർക്കാർ നിയന്തിക്കേണ്ടത് അത്യാവശ്യമാണ്.

ഉരുൾപ്പൊട്ടൽ ദുരിതത്തിൽ കാണാതായവർക്ക് വേണ്ടിയുള്ള തെരച്ചിൽ 14 ന് ശേഷം കാര്യമായി നടക്കുന്നില്ലെന്നും സിദ്ധിഖ് ആരോപിച്ചു. തെരച്ചിലിന്റെ കാര്യം ഇനിയും കണ്ടെത്താനുളളവരുടെ ബന്ധുക്കളെ കൃത്യമായി അറിയിക്കുന്നില്ല. ദുരിത മേഖലയിൽ ഇനിയും തിരച്ചിൽ തുടരണം. തെരച്ചിൽ തുടർന്നിരുന്നെങ്കിൽ കുറച്ചുകൂടി മൃതദേഹങ്ങൾ ലഭിക്കുമായിരുന്നു. സംസ്ഥാന സർക്കാർ തുടക്കത്തിൽ നന്നായി ഇടപെട്ടിരുന്നു. അതിന് തുടർച്ച വേണം. സാമ്പത്തിക ബാധ്യതയുടെ കാര്യത്തിലടക്കം പ്രത്യേകിച്ച് സർക്കാർ ഇടപെടലുകൾ നല്ല നിലയിലുണ്ടാകണം. ദുരിത ബാധിതരുടെ വായ്പയിൽ മൊറോട്ടോറിയമല്ല വേണ്ടത്. ബാങ്കേഴ്സ് സമിതി തീരുമാനം സർക്കാർ അംഗീകരിക്കരുത്. ബാധ്യത പുനക്രമീകരിക്കലും മതിയാകില്ല. ബാങ്കുകൾ കടം എഴുതി തള്ളണം. ഇതല്ലെങ്കിൽ ബാധ്യത സർക്കാർ ഏറ്റെടുക്കമെന്നും സിദ്ധിഖ് ആവശ്യപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...