ഓഹരി വിപണിയിൽ നിന്ന് ലാഭവിഹിതം പോലെ അധിക വരുമാനം നേടാനുള്ളൊരു മാർഗമാണ് ബോണസ് ഓഹരികൾ. പണമായി ലാഭവിഹിതം നൽകാൻ സാധിക്കാത്ത സാഹചര്യത്തിൽ കമ്പനികൾ ഓഹരികൾ സൗജന്യമായി നൽകുന്നു. ഇതിനെയാണ് ബോണസ് ഓഹരികളെന്ന് പറയുന്നത്. റെമീഡിയം ലൈഫ്‌കെയർ, ലീഡിംഗ് ലീസിംഗ് ഫിനാൻസ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ് കമ്പനി, ആപ്‌ടെക് ലിമിറ്റഡ്, മുഫിൻ ഗ്രീൻ, റോട്ടോ പമ്പ്‌സ്, ബൻസാലി എൻജിനീയറിംഗ് പോളിമേഴ്‌സ് ലിമിറ്റഡ്, കൻസായി നെറോലാക് പെയിന്റ്‌സ് എന്നിവയാണിവ. ഓഹരികളുടെ വിശദാംശങ്ങളും എര്സ് ബോണസ് തീയതിയും പരിശോധിക്കാം. എക്സ് ബോണസ് തീയതിക്ക് മുൻപ് ഓഹരികൾ വാങ്ങുന്നവർക്കാണ് ലാഭവിഹിതത്തിന് അർഹതയുണ്ടായിരിക്കുകയുള്ളൂ.
റെമിഡിയം ലൈഫ്‌കെയര്‍
ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ റെമിഡിയം ലൈഫ്‌കെയര്‍ 9:5 എന്ന അനുപാതത്തിലാണ് ബോണസ് ഓഹരി നല്‍കുന്നത്. കയ്യിലുള്ള ഓരോ 5 ഓഹരിക്കും 9 അധിക ഓഹരികള്‍ സൗജന്യമായി ലഭിക്കും. ജൂലായ് 28 ആണ് എക്‌സ് ബോണസ് തീയതി. 6 മാസത്തിനിടെ 3004 ശതമാനം മുന്നേറ്റമുണ്ടാക്കിയ ഓഹരിയാണിത്. ജനുവരി മൂന്നിന് 138 രൂപയിലുണ്ടായിരുന്ന ഓഹരി ഇപ്പോള്‍ 4,298 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
——–
ലീഡിംഗ് ലീസിംഗ് ഫിനാന്‍സ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ്
നോണ്‍ ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ കമ്പനിയായ ലീഡിംഗ് ലീസിംഗ് ഫിനാന്‍സ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് 1:1 അനുപാതത്തിലാണ് ബോണസ് ഓഹരികള്‍ നല്‍കുന്നത്. കയ്യിലുള്ള ഒരു ഓഹരിക്ക് ഒരെണ്ണം അധികമായി ലഭിക്കും. എക്‌സ് ബോണസ് തീയതി ജൂലായ് 20 ആണ്. 1 വര്‍ഷത്തിനിടെ 28 ശതമാനം റിട്ടേണ്‍ നല്‍കിയ ഓഹരി 6.40 രൂപയിലാണ് തിങ്കളാഴ്ച വ്യാപാരം നടക്കുന്നത്.
———
ആപ്‌ടെക് ലിമിറ്റഡ്
മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തൊഴില്‍ പരിശീലന സേവന കമ്പനിയാണ് ആപ്‌ടെക് ലിമിറ്റഡ്. 2:5 അനുപാതത്തില്‍ ആപ്‌ടെക് ലിമിറ്റഡ് അധിക ഓഹരികള്‍ നല്‍കും. 5 ഓഹരികളില്‍ പോര്‍ട്ട്‌ഫോളിയോയിലുണ്ടെങ്കില്‍ 2 എണ്ണം സൗജന്യമായി നേടാം. ഇതിനുള്ള എക്‌സ് ബോണസ് തീയതി ജൂലായ് 14 ആണ്. 1 വര്‍ഷത്തിനിടെ 133 ശതമാനം മുന്നേറ്റം നടത്തിയ ഓഹരികള്‍ തിങ്കളാഴ്ച 504.25 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
മുഫിന്‍ ഗ്രീന്‍ ഫിനാന്‍സ്
2:1 അനുപാതത്തിലാണ് മുഫിന്‍ ഗ്രീന്‍ ഫിനാന്‍സ് ബോണസ് ഓഹരികള്‍ നല്‍കുന്നത്. കൈവശം വെയ്ക്കുന്ന ഓരോ ഓഹരിക്കും 2 എണ്ണം അധികമായി നേടാം. ഓഹരി ജൂലായ് 7 ന് എക്‌സ് ബോണസ് ട്രേഡ് ചെയ്യും. 1 വര്‍ഷത്തിനിടെ 172 ശതമാനം മുന്നേറിയ ഓഹരി തിങ്കളാഴ്ച 52 ആഴ്ചയിലെ പുതിയ ഉയരമായ 154 രൂപയിലെത്തി
——–
റോട്ടോ പമ്പ്‌സ് കാവിറ്റി പമ്പ്
നിര്‍മാണ കമ്പനിയാണ് റോട്ടോ പമ്പ്‌സ്. 1:1 അനുപാതത്തില്‍ റോട്ടോ പമ്പസ് ബോണസ് ഓഹരികള്‍ നല്‍കും. കയ്യിലുള്ള ഓരോ ഓഹരിക്കും അധിക ഓഹരിയായി ഒരെണ്ണം ലഭിക്കും. ജൂലായ് 7 ആണ് എക്‌സ് ബോണസ് തീയതി. 6 മാസത്തിനിടെ 62 ശതമാനവും 1 വര്‍ഷത്തിനിടെ 58 ശതമാനം മുന്നേറ്റവുമാണ് ഓഹരി വിലയിലുണ്ടായത്. തിങ്കളാഴ്ചയിലെ ഓഹരി വില 762 രൂപയാണ്.