ടിക്കറ്റുണ്ടായിട്ടും യാത്ര വിലക്കി ; യാത്രക്കാരന്റെ പരാതിയിൽ ഖത്തർ എയർവേയ്സിന് പിഴ ലക്ഷങ്ങൾ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ടിക്കറ്റ് ഉണ്ടായിട്ടും യാത്ര വിലക്കിയ സംഭവത്തില്‍ വിമാനക്കമ്പനി യാത്രക്കാരന് ഏഴരലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കൊച്ചി ഉപഭോക്തൃ കോടതി ഉത്തരവ്. ഖത്തര്‍ എയര്‍വേയ്‌സിനെതിരെയാണ് നടപടി. കേരള ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് ആണ് നഷ്ടപരിഹാരം തേടി ഉപഭോക്തൃ കോടതിയെ സമീപിച്ചത്. 2018ല്‍ ബെച്ചു കുര്യന്‍ തോമസ് ഹൈക്കോടതി അഭിഭാഷകനായിരിക്കെയാണ് പരാതിക്കിടയാക്കിയ സംഭവം.

നെടുമ്പാശ്ശേരിയില്‍ നിന്നും സ്‌കോട്‌ലാന്‍ഡിലേക്കായിരുന്നു ബെച്ചു കുര്യന്‍ തോമസും സുഹൃത്തുക്കളും ഖത്തര്‍ എയര്‍വേയില്‍ നിന്ന് ടിക്കറ്റ് ബുക്ക് ചെയ്തതത്. ദോഹ വഴിയായിരുന്നു യാത്രാ ടിക്കറ്റ്. എന്നാല്‍ ദോഹയില്‍ നിന്ന് എഡിന്‍ബറോയിലേക്കുള്ള യാത്രയാണ് തടസ്സപ്പെട്ടത്. ഇത് മൂലം വ്യക്തിപരമായ നഷ്ടം ഉണ്ടായെന്നും പരാതിപ്പെട്ട തന്നെ വിമാനക്കമ്പനി അപമാനിച്ചെന്നും പരാതിയില്‍ പറയുന്നു. നഷ്ടപരിഹാരം 30 ദിവസത്തിനകം നല്‍കിയില്ലെങ്കില്‍ ഒമ്പത് ശതമാനം പലിശയോടെ നല്‍കണമെന്നും ഉപഭോക്തൃകോടതി നിര്‍ദ്ദേശിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...