മുകേഷ് അംബാനി ജിയോ ഫിനാൻഷ്യൽ സർവീസസ് ഓഹരി വിപണയിൽ ലിസ്റ്റ് ചെയ്യാൻ ഒരുങ്ങുന്നു. റിലയൻസ് ഇൻഡസ്ട്രീസ്- ജിയോ ഫിനാൻഷ്യൽ സർവീസ് വിഭജനം മൂലധനത്തിൽ ഇന്ത്യയിലെ അഞ്ചാമത്തെ വലിയ ബാങ്കിംഗ് ഇതര ധനകാര്യ കമ്പനിയായി ജിയോ ഫിനാൻഷ്യൽ സർവീസസിനെ മാറ്റിയേക്കും. സെപ്റ്റംബറിൽ ആണ് കമ്പനി സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്യാൻ പദ്ധതിയിടുന്നത്. കമ്പനി റിലയൻസ് ഇൻഡസ്ട്രീസിൽ നിന്ന് വേർതിരിക്കാൻ ദേശീയ നിയമ ട്രൈബ്യൂണലിൻെറ അനുമതി ലഭിച്ചിരുന്നു. കമ്പനിയുടെ 36 ലക്ഷം ഓഹരി ഉടമകൾക്ക് നേട്ടമുണ്ടാക്കുമെന്നതാണ് നീക്കം എന്നാണ് വിലഇരുത്തൽ.
വിഭജനവും തുടർന്നുള്ള ലിസ്റ്റിംഗും ആണ് ജിയോ ഫിനാൻഷ്യൽ സർവീസസിൻെറ മൂല്യം ഉയർത്തുക. മൂലധനത്തിൻെറ കാര്യത്തിൽ ഇന്ത്യയിലെ അഞ്ചാമത്തെ വലിയ ബാങ്കിംഗ് ഇതര ധനകാര്യ കമ്പനിയായി ജിയോ ഫിനാൻഷ്യൽ മാറും. പേടിഎം, ബജാജ് ഫിനാൻസ് എന്നിവയുമായി മത്സരിക്കുന്ന കമ്പനിയായിരിക്കും ഇത്. ആഗോള കമ്പനിയായ ജെപി മോർഗൻ പറയുന്നതനുസരിച്ച് ജിയോ ഫിനാൻഷ്യലിൻെറ ഓഹരി വില 189 രൂപ ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മറ്റ് രണ്ട് കമ്പനികൾ കണക്കാക്കിയ വില 179 രൂപയും 157-190 രൂപയുമാണ്.
റിലയൻസ് കമ്പനിയുടെ പേര് പുനർനാമകരണം ചെയ്യും. ജൂലൈയിലോ ആഗസ്റ്റിലോ ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കമ്പനിയുടെ വിശദാംശങ്ങൾ റിലയൻസ് ഇൻഡസ്ട്രീസ് വാർഷിക പൊതുയോഗത്തിൽ മുകേഷ് അംബാനി വ്യക്തമാക്കിയേക്കും. തീയതി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ഓഹരികൾ കൈവശം വച്ചിരിക്കുന്നവർക്കും ജിയോ ഫിനാൻഷ്യലിന്റെ ഓഹരികൾ ലഭിക്കും. അനുവദിച്ചിരിക്കുന്ന ഷെയറുകളുടെ എണ്ണം മാതൃ കമ്പനിയുടെ ഷെയർ ഹോൾഡിംഗുകൾക്ക് തുല്യമായിരിക്കും എന്നാണ് റിപ്പോർട്ടുകൾ.
44,000 കോടി രൂപയാണ് ബജാജ് ഫിനാൻസിൻെറ ആസ്തി. ജിയോ ഫിനാൻഷ്യലി ആസ്തി 1.5 ലക്ഷം കോടി രൂപയായിരിക്കുമെന്നാണ് സൂചന. റിലയൻസ് ഇൻഡസ്ട്രിയൽ ഇൻവെസ്റ്റ്‌മെൻറ് ആൻഡ് ഹോൾഡിംഗ്‌സ് റിലയൻസ് പേയ്‌മെൻറ് സൊല്യൂഷൻസ്, ജിയോ പേയ്‌മെൻറ് ബാങ്ക്, റിലയൻസ് റീട്ടെയിൽ ഫിനാൻസ്, ജിയോ ഇൻഫർമേഷൻ അഗ്രിഗേറ്റർ സർവീസസ്, റിലയൻസ് റീട്ടെയിൽ ഇൻഷുറൻസ് ബ്രോക്കിംഗ് എന്നിവയിൽ ജിയോ ഫിനാൻസ് സർവീസ് കമ്പനിക്ക് നിക്ഷേപമുണ്ട്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033