നേട്ടം കൊയ്ത് കല്ല്യാണ്‍ ജ്വവല്ലേഴ്‌സ് ; കൂടുതല്‍ ഷോറൂമുകള്‍ തുറക്കും

For full experience, Download our mobile application:
Get it on Google Play

2024 സാമ്പത്തിക വർഷത്തിലെ ഏപ്രിൽ-ജൂൺ പാദത്തിൽ വരുമാനം 34 ശതമാനം വർധിച്ചതായി കല്യാൺ ജ്വല്ലേഴ്സ്. ഇതേത്തുടർന്ന് കമ്പനി ഓഹരികൾ വെള്ളിയാഴ്ചത്തെ വ്യാപാരത്തിൻെറ ആദ്യ സെഷനിൽ ആറ് ശതമാനം വരെ നേട്ടമുണ്ടാക്കി. നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിൽ രാവിലെ 10.21 ന് കമ്പനിയുടെ ഓഹരികൾ 6.3 ശതമാനം ഉയർന്ന് 163.55 രൂപയിലെത്തിയിരുന്നു. കല്യാൺ ജ്വല്ലേഴ്‌സ് ഉപഭോക്താക്കളുടെ താൽപ്പര്യം പരിഗണിച്ച് സ്വർണ്ണം, വജ്രങ്ങൾ, വിലയേറിയ കല്ലുകൾ എന്നിവ ഉപയോഗിച്ച് നിർമ്മിച്ച പരമ്പരാഗതവും പുതിയതുമായ ആഭരണങ്ങളുടെ വിപുലമായ ശ്രേണി തന്നെ ഇപ്പോൾ വാഗ്ദാനം ചെയ്യുന്നുണ്ട്.

ഇന്ത്യൻ, മിഡിൽ ഈസ് വിപണികളിൽ ശക്തമായ മുന്നേറ്റവും വരുമാന വളർച്ചയും കല്യാൺ ജ്വല്ലേഴ്‌സ് കൈവരിക്കുന്നു. നടപ്പു സാമ്പത്തിക വർഷത്തിലെ ആദ്യ പാദഫല റിപ്പോർട്ട് പോസിറ്റീവാണ്. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ഏകീകൃത വരുമാനത്തിൽ ഏകദേശം 31 ശതമാനമാണ് വർധന. . ഈ പാദത്തിൽ ഇന്ത്യയിലെ പ്രവർത്തനങ്ങളിൽ 34 ശതമാനം വരുമാന വളർച്ച നേടിയിട്ടുണ്ട്.

ഫ്രാഞ്ചൈസി ഷോറൂമുകളിൽ നിന്നുള്ള വരുമാനം ഉയർന്നു. ദക്ഷിണേന്ത്യൻ നഗരങ്ങൾ കൂടാതെയുള്ള വിപണികളിൽ കമ്പനി 12 പുതിയ ഷോറൂമുകൾ കൂടെ തുറന്നിരുന്നു. ദീപാവലിക്ക് മുമ്പ് 20 ഓളം ഷോറൂമുകൾ കൂടി ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. മിഡിൽ ഈസ്റ്റിൽ, ജ്വല്ലറി നേടിയ വരുമാന വളർച്ച ഏകദേശം 21 ശതമാനം ആണ്. ഈദ് അവധിക്കാലത്തെ തുടർന്നുണ്ടായ വിൽപ്പന ഗുണകരമായി. അതേസമയം കമ്പനിയുടെ ഓൺലൈൻ പ്ലാറ്റ്ഫോമിൽ നിന്നുള്ള വിൽപ്പന ഇടിഞ്ഞിട്ടുണ്ട്.

22 ശതമാനമാണ് ഇടിവ്. വരാനിരിക്കുന്ന ഉത്സവ സീസണിൽ കല്ല്യാൺ ജ്വല്ലേഴ്സ് ഓഹരി വിൽപ്പന ഉയർന്നേക്കുമെന്ന് സൂചന. 2023 ജൂൺ 30 വരെ, കമ്പനിക്ക് ഇന്ത്യയിലും മിഡിൽ ഈസ്റ്റിലുമായി ആകെ 194 ഷോറൂമുകളാണുള്ളത്. വെള്ളിയാഴ്ച, കല്യാൺ ജ്വല്ലേഴ്‌സിൻെറ ഓഹരികൾ 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിരക്കായ 165.10 രൂപയിൽ എത്തി. ഓഹരിയിലെ ട്രേഡിങ് വോളിയം 1.21 മടങ്ങാണ് വർദ്ധിച്ചത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സംസ്ഥാനത്ത് സ്വർണ വിലയില്‍ വ‍ർധനവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്. പവന് 1800 രൂപയാണ് ഇന്ന്...

സ്ത്രീകൾക്ക് മാത്രം സൗജന്യ യാത്ര അനുവദിച്ചതിൽ പ്രതിഷേധിക്കുന്ന മെൻസ് അസോസിയേഷന് മറുപടിയുമായി മുഖ്യമന്ത്രി

0
തിരുവനന്തപുരം: സ്ത്രീകൾക്ക് മാത്രം സൗജന്യ യാത്ര അനുവദിച്ചതിൽ പ്രതിഷേധിക്കുന്ന മെൻസ് അസോസിയേഷന്...

പത്തനംതിട്ടയിൽ ടാപ്പിംഗ് തൊഴിലാളിയായ മധ്യവയസ്‌കനെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

0
പത്തനംതിട്ട : മധ്യവയസ്‌ക്കനെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട...

പ്രിയദർശിനി പദ്ധതിക്ക് തുടക്കമായി : കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ ഇനി സ്ത്രീകൾക്ക് യാത്ര സൗജന്യം

0
തിരുവനന്തപുരം: സ്ത്രീകൾക്ക് കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യയാത്ര അനുവദിക്കുന്ന പദ്ധതിയായ പ്രിയദർശിനി...