വീണ്ടും ഓഹരികള്‍ വില്‍ക്കാനൊരുങ്ങി മുത്തൂറ്റ് ഗ്രൂപ്പ് ; 1,350 കോടിയുടെ ഐപിഒയ്ക്ക് അപേക്ഷ നൽകി

For full experience, Download our mobile application:
Get it on Google Play

കേരളത്തിലെ പ്രമുഖ സംരംഭകരായ മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിൽ നിന്നും പ്രാഥമിക ഓഹരി വിൽപ്പനയ്ക്കുള്ള (IPO) കരട് അപേക്ഷ സമർപ്പിച്ചു. മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിന്റെ ഭാഗമായ മുത്തൂറ്റ് മൈക്രോഫിൻ കമ്പനിയാണ്, സെക്യൂരിറ്റീസ് എക്സ്ചേ‍ഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (SEBI) മുമ്പാകെ 1,350 കോടി സമാഹരിക്കുന്നതിനുള്ള ഐപിഒയ്ക്ക് വേണ്ടി അപേക്ഷ സമ‍ർപ്പിച്ചിരിക്കുന്നത്. 950 കോടിയുടെ പുതിയ ഓഹരികൾ ആവും കമ്പനി ഇഷ്യൂ ചെയ്യുക. സെബിക്ക് മുമ്പാകെ രണ്ടാം തവണയാണ് മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ് ഐപിഒയ്ക്കു അനുമതി തേടിയുള്ള കരട് അപേക്ഷ നൽകുന്നത്. ഇതിന് മുമ്പ് 2018-ൽ സെബിക്ക് അപേക്ഷ സമർപ്പിച്ച് അനുമതി നേടിയിരുന്നെങ്കിലും ഓഹരി വിൽപനയുമായി മുന്നോട്ട് പോയില്ല.  ഐഎൽ & എഫ്എസ് തട്ടിപ്പു കേസും പാപ്പരത്ത നടപടികളും ബാങ്ക് ഇതര ധനകാര്യ സേവന മേഖലയിൽ കരിനിഴൽ വീഴ്ത്തിയ പശ്ചാത്തലത്തില്‍ വേണ്ടെന്ന് വെയ്ക്കുകയായിരുന്നു.

ഇക്കഴിഞ്ഞ മാർച്ച് സാമ്പത്തിക പാദത്തിലെ രേഖകൾ പ്രകാരം, മുത്തൂറ്റ് മൈക്രോഫിൻ 9,200 കോടിയുടെ ആസ്തിയാണ് കൈകാര്യം ചെയ്യുന്നത്. ബിസിനസ് ഇടപാടുകളുടെ മൂല്യത്തിന്റെ അടിസ്ഥാനത്തിൽ രാജ്യത്ത് ആദ്യ അഞ്ച് സ്ഥാനങ്ങൾക്കുള്ളിൽ നിൽക്കുന്ന ബാങ്ക് ഇതര ധനകാര്യ – മൈക്രോ ഫിനാൻസ് കമ്പനിയാണിത്. 2022-23 സാമ്പത്തിക വർഷത്തിൽ മുത്തൂറ്റ് മൈക്രോഫിൻ കമ്പനി നേടിയ അറ്റാദായം 203 കോടിയാണ്. തൊട്ടു മുന്നത്തെ സാമ്പത്തിക വർഷം കമ്പനിയുടെ അറ്റാദായം 80 കോടി രൂപ മാത്രമായിരുന്നു. ഇതേകാലയളവിൽ കമ്പനിയുടെ മൊത്തം നിഷ്ക്രിയ ആസ്തി അനുപാതം 6.3 ശതമാനത്തിൽ നിന്നും 2.9 ശതമാനത്തിലേക്ക് നില മെച്ചപ്പെടുത്തി. സെബിക്ക് മുമ്പാകെ നൽകിയ കരട് അപേക്ഷയിൽ സൂചിപ്പിച്ചിട്ടുള്ളതു പ്രകാരം പ്രമോട്ടറായ തോമസ് ജോൺ മുത്തൂറ്റ്, കൈവശമുള്ള ഓഹരി വിഹിതത്തിന്റെ ഒരുഭാഗം മറ്റ് നിക്ഷേപകർക്ക് കൈമാറും. അതുപോലെ ഗ്രേറ്റർ പസിഫിക് ക്യാപിറ്റൽ ഡബ്ല്യുഐവി ലിമിറ്റഡ് 100 കോടിയുടെ ഓഹരികൾ ഒഎഫ്എസ് മുഖേനയും വിറ്റഴിക്കും.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...