Monday, May 12, 2025 10:08 pm

വരാനിരിക്കുന്നത് ടാറ്റയുടെ നല്ല സമയം, ഓഹരികള്‍ വാങ്ങൂ : വന്‍ ലാഭം നേടാം

For full experience, Download our mobile application:
Get it on Google Play

ഇന്ത്യൻ കോർപറേറ്റ് കമ്പനികൾ, നടപ്പ് സാമ്പത്തിക വർഷത്തിന്റെ ഒന്നാം പാദഫലം പ്രഖ്യാപിച്ചു കൊണ്ടിരിക്കുകയാണ്. ഒന്നാം പാദത്തിൽ കാഴ്ചവെച്ച പ്രകടനവും കമ്പനിയുടെ നേതൃത്വം നൽകുന്ന വിശദീകരണവും പ്രഖ്യാപനങ്ങൾക്കും അനുസൃതമായി അതിന്റെ ഓഹരികളിൽ പ്രതിഫലനവുമുണ്ടാകുന്നു. ഇത്തരത്തിൽ ഒരിടവേളയ്ക്കു ശേഷം നിക്ഷേപകരുടെ ശ്രദ്ധാകേന്ദ്രമാകുന്ന ടാറ്റ ഗ്രൂപ്പ് ഓഹരിയാണ് ടാറ്റ സ്റ്റീൽ (500470, NSE : TATASTEEL). ഒന്നാം പാദഫലത്തിന്റെ പശ്ചാത്തലത്തിൽ സമീപ ഭാവിയിലേക്ക് ടാറ്റ ഓഹരിയുടെ സാധ്യതകളാണ് ഇവിടെ പരിശോധിക്കുന്നത്.

2023 ഏപ്രിൽ – ജൂൺ ത്രൈമാസ കാലയളവിൽ ടാറ്റ സ്റ്റീലിന്റെ അറ്റാദായം വാർഷികാടിസ്ഥാനത്തിൽ 92% ഇടിഞ്ഞു 634 കോടിയായി. മുൻവർഷം ഇതേ പാദത്തിൽ കമ്പനിയുടെ അറ്റാദായം 7,765 കോടിയായിരുന്നു. ടാറ്റ സ്റ്റീലിന്റെ വിറ്റുവരവ് വാർഷികമായി 6% താഴ്ന്നു 59,490 കോടിയായി. കഴിഞ്ഞ വർഷം സമാന പാദത്തിൽ കമ്പനിയുടെ വരുമാനം 63,430 കോടിയായിരുന്നു. അതേസമയം തൊട്ടുമുൻപത്തെ (മാർച്ച്) പാദവുമായി താരതമ്യം ചെയ്യുമ്പോൾ‌ ടാറ്റ സ്റ്റീലിന്റെ അറ്റാദായം 63 ശതമാനവും വിറ്റുവരവിൽ 5 ശതമാനവുമാണ് ഇടിവ് രേഖപ്പെടുത്തുന്നത്. റഷ്യ – ഉക്രൈൻ യുദ്ധത്തെ തുടർന്ന് യൂറോപ്യൻ മേഖലയിൽ ഊർജത്തിന്റെ ചെലവ് കുതിച്ചുയർന്നത് ചെറുകിട/ ഇടത്തരം കമ്പനികളെ പ്രതികൂലമായി ബാധിച്ചു. ഇവരിൽ മിക്കവരും കമ്പനിയുടെ ഉപഭോക്താക്കളോ കച്ചവടക്കാരോ ഒക്കെയാണ്. അവർക്ക് നേരിട്ട തിരിച്ചടി കാരണം സ്റ്റീൽ ഉപയോഗത്തിലും കുറവുണ്ടാക്കി. പണപ്പെരുപ്പ നിരക്ക് ഉയർന്നു നിന്നതും കേന്ദ്ര ബാങ്കുകൾ പലിശ നിരക്ക് ഉയർത്തിയതും തിരിച്ചടിയായി.

എന്നാൽ, ഈ പ്രതികൂല ഘടകങ്ങളുടെയെല്ലാം സ്വാധീനം കമ്പനി ഇതിനകം നേരിട്ടു കഴിഞ്ഞു. പണപ്പെരുപ്പം ശമിച്ചു തുടങ്ങിയതും പലിശ നിരക്ക് വർധന അവസാന ഘട്ടത്തിലേക്കെത്തിയതും കാരണം കഴി‍ഞ്ഞ വർഷത്തേക്കാൾ എന്തുകൊണ്ടും മികച്ചതായിരിക്കും ഇത്തവണയെന്നാണ് ടാറ്റ സ്റ്റീൽ എംഡി ടി.വി. നരേന്ദ്രൻ പറഞ്ഞത്. ഇതിനോടൊപ്പം കമ്പനിയുടെ ഉത്പാദന ശേഷി വർധിപ്പിക്കുന്നതിനായി നടപ്പ് സാമ്പത്തിക വർഷം 16,000 കോടിയുടെ നിക്ഷേപമാണ് നടത്തുന്നത്. ഇതിൽ 4,000 കോടി ആദ്യപാദത്തിൽ ചെലവഴിച്ചു കഴിഞ്ഞുവെന്നും നരേന്ദ്രൻ അഭിമുഖത്തിൽ വ്യക്തമാക്കി.

ലക്ഷ്യവില : 150/170 രൂപ
ടെക്നിക്കൽ അനാലിസിസിന്റെ പശ്ചാത്തലത്തിൽ വിപണി വിലയിൽ ടാറ്റ സ്റ്റീൽ ഓഹരി വാങ്ങാമെന്ന് ബ്രോക്കറേജ് സ്ഥാപനമായ എസ്എസ്ജെ ഫിനാൻസ് & സെക്യൂരിറ്റീസ് നിർദേശിച്ചു. കഴിഞ്ഞ ദിവസം 3 ശതമാനം നേട്ടത്തോടെ 119 രൂപയിലാണ് ടാറ്റ ഓഹരിയുടെ ക്ലോസിങ്. അടുത്ത 10 – 12 മാസത്തിനകം ടാറ്റ സ്റ്റീൽ ഓഹരി 150 – 170 രൂപ നിലവാരത്തിലേക്ക് മുന്നേറുമെന്നാണ് ബ്രോക്കറേജ് സ്ഥാപനത്തിന്റെ നിഗമനം. സമീപകാലയളവിൽ 43% ലാഭമാണ് ഓഹരിയിൽ നിന്നും പ്രതീക്ഷിക്കുന്നത്. അതേസമയം ടാറ്റ സ്റ്റീൽ ഓഹരി വാങ്ങുന്നവർ 103 രൂപ നിലവാരത്തിൽ സ്റ്റോപ് ലോസ് ക്രമീകരിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കൊല്ലമുള പാലത്തിൻറെ നിർമ്മാണം എത്രയും വേഗം പൂർത്തിയാക്കണമെന്ന് അഡ്വ. പ്രമോദ് നാരായൺ എംഎൽഎ അധികൃതരോട്...

0
റാന്നി: കൊല്ലമുള പാലത്തിൻറെ നിർമ്മാണം എത്രയും വേഗം പൂർത്തിയാക്കണമെന്ന് അഡ്വ. പ്രമോദ്...

ഓപ്പറേഷൻ സിന്ദൂറിന്റെ നേട്ടങ്ങൾ ഉയർത്തി രാജ്യവ്യാപക തിരംഗ യാത്രയുമായി ബിജെപി

0
ന്യൂ ഡൽഹി: രാജ്യവ്യാപക തിരംഗ യാത്രയുമായി ബിജെപി. ഓപ്പറേഷൻ സിന്ദൂറിന്റെ നേട്ടങ്ങൾ...

ഓപ്പറേഷന്‍ ഡിഹണ്ടിന്‍റെ ഭാഗമായി 102 പേരെ അറസ്റ്റ് ചെയ്തു

0
തിരുവനന്തപുരം: ഓപ്പറേഷന്‍ ഡിഹണ്ടിന്‍റെ ഭാഗമായി ഇന്നലെ (മേയ് 11) സംസ്ഥാനവ്യാപകമായി നടത്തിയ...

അടുത്ത മൂന്ന് മണിക്കൂറിൽ ആറ് ജില്ലകളിൽ മ‍ഴയ്ക്കും കാറ്റിനും സാധ്യത

0
തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട, ഇടുക്കി, തൃശ്ശൂർ, പാലക്കാട്,...