ദുബായി ; ദുബായില്‍ ചവറ്റുകുട്ടയില്‍ നിന്ന് 8,15,000 ദിര്‍ഹം മോഷ്ടിച്ചതിന് രണ്ട് പ്രവാസി യുവാക്കള്‍ക്ക് തടവ് ശിക്ഷ. ഒരു അറബ് യുവതി താന്‍ താമസിക്കുന്ന വില്ലയുടെ ടെറസിലെ ചവറ്റുകുട്ടയില്‍ ഒളിപ്പിച്ച പണമാണ് മെയിന്റനന്‍സ് തൊഴിലാളികളായ യുവാക്കള്‍ മോഷ്ടിച്ചത്. ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ച പ്രതികളെ മൂന്ന് മാസത്തെ തടവിന് കോടതി വിധിച്ചു. സ്വദേശി യുവതി സ്ഥലത്തില്ലാത്തപ്പോഴാണ് പണം നഷ്ടമായതെന്ന് പരാതിയില്‍ പറയുന്നു. വില്ലയില്‍ സ്ഥാപിച്ച സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചപ്പോഴാണ് അന്വേഷണ സംഘത്തിന് യുവാക്കളിലേക്കുള്ള തെളിവുകള്‍ കിട്ടിയത്.
വില്ലയിലെ എസി അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനായി എത്തിയവരാണ് പിടിയിലായത്. രണ്ട് തൊഴിലാളികളെയും പോലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലില്‍, ചവറ്റുകുട്ടയില്‍ നിന്ന് കിട്ടിയ പണം ഇരുവരും പങ്കിട്ടെടുക്കാന്‍ തീരുമാനിക്കുകയായിരുന്നെന്ന് പ്രതികള്‍ സമ്മതിച്ചു. നാട്ടില്‍ താമസിക്കുന്ന തന്റെ കുടുംബത്തിന് 3,45,000 ദിര്‍ഹം അയച്ചുകൊടുത്തതായി ഒന്നാം പ്രതിയായ യുവാവ് പറഞ്ഞു. 3,22000 ദിര്‍ഹം രണ്ടാം പ്രതിയും നാട്ടിലേക്കയച്ചു. പ്രതികളെ മൂന്ന് മാസത്തെ തടവിന് ശിക്ഷിച്ച കോടതി, ഇവരെ നാടുകടത്താനും പിഴയായി 1,65,000 ദിര്‍ഹം ഈടാക്കാനും ഉത്തരവിട്ടു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033































