പത്തനംതിട്ട : കഷ്ടപ്പെടുന്ന ജനവിഭാഗത്തോട് എന്നും മമതയുള്ള ആളായിരുന്നു കെഎം മാണി അതിനാൽ ചരിത്രമുള്ള കാലത്തോളം അദ്ദേഹത്തിന്റെ പേര് സ്മരിക്കപ്പെടുമെന്ന് കേരളാ ഗവ.ചീഫ് വിപ്പ് ഡോ.എൻ ജയരാജ്
കെ എം മാണിയുടെ ഓർമ്മക്കായി കേരളാ കോൺഗ്രസ് എം ആറൻമുള നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്തത്വത്തിൽ നടത്തുന്ന കാരുണ്യാ ഭവന പദ്ധതിയിലെ ആദ്യ വീടിന്റെ ശിലാസ്ഥാപനം ചെന്നീർക്കര പഞ്ചായത്തിൽ ഏഴാം വാർഡിൽ നിർവ്വഹിക്കുകയാരുന്നു അദ്ദേഹം.
നിയോജക മണ്ഡലം പ്രസിഡൻ്റ് കുര്യൻ മടയ്ക്കലിൻ്റെ അധ്യക്ഷതയിൽ കേരള കോൺഗ്രസ് എം ജില്ലാ പ്രസിഡന്റ് എൻ എം രാജു ,പത്തനംതിട്ട ഇ എം എസ് കോപ്പറേറ്റീവ് ഹോസ്പിറ്റൽ ഡയറക്ടർ TKG നായർ, ജില്ലാ ഭാരവാഹികളായ തോമസ് മാത്യു ഇടയാൻമുള , ജോർജ്ജ് ഏബ്രഹാം , ബിജോയ് തോമസ് , സംസ്ഥാന സമിതി അംഗങ്ങളായ ഏബ്രഹാം വാഴയിൽ , മാത്യു മരോട്ടിമൂട്ടിൽ , സി തോമസ് , കൺവീനർ ബാബുജി തര്യൻ , നിയോജക മണ്ഡലം ഭാരവാഹികളായ സിറിൽ സി മാത്യു , എ ജെ സൈമൺ ,അഭിലാഷ് വി നായർ ,ഷിബു കുന്നപ്പുഴ , വിനോദ് നായർ, സിജു കുര്യൻ, ജോൺ വി തോമസ്, ഹാൻലി ജോൺ, റിൻ്റൊ തോപ്പിൽ ,രാധാകൃഷണൻ നായർ ,പി ജി പൊന്നച്ചൻ ,ജേക്കബ് ഇരട്ട പുളിക്കൽ , കുഞ്ഞുമോൻ കെങ്കി രേത്ത് ,ഷിബു സാം ,ലതാ ചെറിയാൻ ,പൊന്നച്ചൻ അമ്പലത്തിങ്കൽ എന്നിവർ പ്രസംഗിച്ചു