വീടിന് നേരെ കല്ലേറ് ; സമീപവാസികള്‍ക്ക്‌ പരുക്ക്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വീടിന് നേരെ ഉണ്ടായ കല്ലേറിൽ പ്രദേശവാസികൾക്ക് പരുക്ക്. ചിറ്റാർ നീലിപ്ലാവിൽ  തടത്തിൽ ടി.പി.പ്രസന്നൻ (36), ഗായത്രി ശരത് (18), ബിന്ദു (36) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇന്നലെ ഉച്ചകഴിഞ്ഞ് 2.40ന് ആയിരുന്നു സംഭവം. ശിവലാൽ എന്ന യുവാവാണ് വീടുകൾക്ക് നേരെ ആക്രമണം നടത്തിയെന്നാണ് പരാതി. പ്രസന്നന്‍റെ വീടിനു നേരെയാണ് ശിവലാൽ എന്ന യുവാവ് ആദ്യം കല്ലെറിഞ്ഞത്.

വീട്ടിലേക്ക് കല്ലുകൾ പതിച്ചതോടെ പ്രസന്നൻ ഓടി  തൊട്ടടുത്ത വീട്ടിൽ ഓടിക്കയറിയെങ്കിലും ഇയാൾ അവിടെയും കല്ലുകൾ എറിയാൻ തുടങ്ങി. പ്രസന്നന് തലയ്ക്കും തോളിനും പരുക്കേറ്റു. കല്ലെറിയുന്നത് ചോദ്യം ചെയ്യാനെത്തിയ അയൽവാസികളായ ഗായത്രിക്കും ബിന്ദുവിനും തലയിലും മുഖത്തുമാണ് പരുക്കുള്ളത്. പ്രസന്നനെയും ഗായത്രിയെയും പെരുനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലും തുടർന്ന് പത്തനംതിട്ട ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ; ഹോർമുസ് കടലിടുക്കിനെ നടുക്കി വൻ സ്ഫോടനങ്ങൾ

0
ടെഹ്‌റാൻ : പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള നാവിക-സൈനിക സംഘർഷം തുടരുന്നതിനിടയിൽ,...

തിരുവനന്തപുരത്ത് വ്യാജ വാട്സ്ആപ്പ് ലിങ്ക് വഴി ഓൺലൈൻ ടാക്‌സി ഡ്രൈവർമാരെപ്പറ്റിച്ച് ഡിജിറ്റൽ തട്ടിപ്പ്

0
തിരുവനന്തപുരം : ഓൺലൈൻ ടാക്സിഡ്രൈവർമാരെപ്പറ്റിച്ച് സൈബർ തട്ടിപ്പുസംഘം. ഓൺലൈൻ വഴി ബുക്കുചെയ്ത...

ബ്രിക്സ് പ്രഖ്യാപനത്തിൽ സമവായം ; മോദിയുടെ ഇടപെടലിൽ ഇറാൻ നിലപാട് മയപ്പെടുത്തി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

ബ്രിക്സ് ഉച്ചകോടി : മാനുഷിക സഹായം എത്തിക്കുന്നത് ഉറപ്പാക്കണം ; പലസ്തീന് പൂർണ പിന്തുണ...

0
ന്യൂഡൽഹി : യുദ്ധങ്ങളും പശ്ചിമേഷ്യാ പ്രതിസന്ധിയും പലസ്തീൻപ്രശ്നങ്ങളും സാമ്പത്തിക ഉപരോധങ്ങളും അവയോട്...