കെ സി വേണുഗോപാലിനെതിരായ സൈബർ ആക്രമണത്തിൽ രൂക്ഷ വിമർശനവുമായി ബിനു ചുള്ളിയിൽ

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചർച്ചകളുമായി ബന്ധപ്പെട്ട് എ ഐ സി സി സംഘടന ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെതിരായ സൈബർ ആക്രമണത്തിൽ രൂക്ഷ വിമ‍ർശനവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന വർക്കിംഗ് പ്രസിഡന്‍റ് ബിനു ചുള്ളിയിൽ. ആസൂത്രിതമായ പി ആർ സൈബർ ആക്രമണത്തിന് ഇരയാകാൻ മാത്രം എന്തു തെറ്റാണ് കെ സി ചെയ്തതെന്ന് ബിനു ചുള്ളിയിൽ ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചു. ഈ സൈബർ ഗുണ്ടായിസം കൊണ്ട് ഇല്ലാതാകുന്നതാണോ കഴിഞ്ഞ അഞ്ച് പതിറ്റാണ്ടു കാലം കൊണ്ട് ഈ പാർട്ടിക്കു വേണ്ടി കെ സി ഒഴുക്കിയ ചോരയും വിയർപ്പും, അധ്വാനവും. കെ സിക്കെതിരെ പി ആർ ഏജൻസികളിലൂടെ മുഖമില്ലാത്ത ഗുണ്ടകളെ ഉപയോഗിച്ച് നടക്കുന്ന ഈ ആസൂത്രിത സൈബർ ആക്രമണത്തിനെതിരെ ഉത്തരവാദപ്പെട്ട പാർട്ടി നേതൃത്വം പ്രതികരിക്കണമെന്നും ചുള്ളിയിൽ ആവശ്യപ്പെട്ടു. കോൺഗ്രസ് ഹൈക്കമാൻഡിനെ ഗൺ പോയിന്‍റിൽ നിർത്തി കാര്യം സാധിക്കാമെന്ന് കരുതുന്ന ഈ സൈബർ ഗുണ്ടകൾക്ക് കൊത്തിപ്പറിക്കാനുള്ള ആളല്ല കെ സി വേണുഗോപാലെന്നും ചുള്ളിയിൽ കുറിച്ചു.

ബിനു ചുള്ളിയിലിന്‍റെ കുറിപ്പ്
കെ സി വേണുഗോപാലിനെ കല്ലെറിയുന്നവരോടാണ്. ആസൂത്രിതമായ പി ആർ സൈബർ ആക്രമണത്തിന് ഇരയാകാൻ മാത്രം എന്തു തെറ്റാണ് ആ മനുഷ്യൻ ചെയ്തത്. നിങ്ങളുടെ ഈ സൈബർ ഗുണ്ടായിസം കൊണ്ട് ഇല്ലാതാകുന്നതാണോ കഴിഞ്ഞ അഞ്ച് പതിറ്റാണ്ടു കാലം കൊണ്ട് ഈ പാർട്ടിക്കു വേണ്ടി കെ സി ഒഴുക്കിയ ചോരയും വിയർപ്പും, അധ്വാനവും..… കേരളത്തിലെ ഏറ്റവും ജനകീയരായ എം എൽ എമാരിൽ ഒരാളായിരുന്നു 2009 വരെ കെ സി വേണുഗോപാൽ. 2009 ൽ ആലപ്പുഴ പാർലമെൻ്റ് സീറ്റ് തിരിച്ചു പിടിക്കാൻ കെ സി തന്നെ മൽസരിക്കണം എന്ന് പാർട്ടി പറഞ്ഞപ്പോൾ സംസ്‌ഥാന രാഷ്ട്രീയത്തിലെ തൻ്റെ എല്ലാ താൽപര്യങ്ങളും മാറ്റിവച്ച് പാർട്ടി പറഞ്ഞത് അനുസരിച്ച് അയാൾ എം പിയായി ഡൽഹിക്ക് പോവുകയായിരുന്നു. അന്ന് കേരളത്തിൽ നിൽക്കണമെന്ന് കെ സി ശഠിച്ചിരുന്നോ? ഇല്ലല്ലോ, കാരണം അയാൾക്ക് അന്നും ഇന്നും എന്നും പ്രധാനം പാർട്ടിയാണ്. സംഘടനയാണ്. ആ സംഘടനയുടെ തീരുമാനങ്ങളാണ്.

കെ സി വേണുഗോപാലിനെതിരെ പി ആർ ഏജൻസികളിലൂടെ മുഖമില്ലാത്ത ഗുണ്ടകളെ ഉപയോഗിച്ച് നടക്കുന്ന ഈ ആസൂത്രിത സൈബർ ആക്രമണത്തിനെതിരെ ഉത്തരവാദപ്പെട്ട പാർട്ടി നേതൃത്വം പ്രതികരിക്കണം. കെ സിക്കെതിരായ ഇപ്പോഴത്തെ സൈബർ ആക്രമണം അസൂത്രിതമാണെന്ന് ബോധ്യപ്പെട്ടിട്ടും അതിനെതിരെ ഒരക്ഷരം പോലും പറയാത്ത ഉത്തരവാദിത്തപ്പെട്ടർ കോൺഗ്രസ് നേതാക്കളുടെ മൗനം നിരാശജനകമാണ്. ഈ മുഖം മൂടി സംഘത്തെ ഭയന്ന് മിണ്ടാതിരിക്കാനാണ് നിങ്ങളുടെ തീരുമാനമെങ്കിൽ ഇത് തന്നെ ആകും നാളെയും ഈ പാർട്ടിയിലെ കീഴ്‌വഴക്കം. മുഖ്യമന്ത്രിയെ പാർട്ടി തീരുമാനിക്കട്ടെ. കോൺഗ്രസ് ഹൈക്കമാൻഡിനെ ഗൺ പോയിന്‍റിൽ നിർത്തി കാര്യം സാധിക്കാമെന്ന് കരുതുന്ന ഈ സൈബർ ഗുണ്ടകൾക്ക് കൊത്തിപ്പറിക്കാനുള്ള ആളല്ല കെ സി വേണുഗോപാൽ……

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

8കിലോ കഞ്ചാവുമായി 7 യുവാക്കൾ പിടിയിൽ ; ചില്ലറവിൽപനയ്ക്കായി വാങ്ങി ഉപയോഗിക്കും

0
തങ്കമണി : വീടിനുള്ളിൽ സൂക്ഷിച്ച എട്ടുകിലോ കഞ്ചാവുമായി ഏഴ് യുവാക്കളെ തങ്കമണി...

കുവൈത്തിലും സമീപ പ്രദേശങ്ങളിലും സ്ഫോടനങ്ങൾ ; ചരക്ക് കപ്പലിന് നേരെയും ആക്രമണം

0
കുവൈത്ത് സിറ്റി: അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക സംഘർഷങ്ങൾ രൂക്ഷമാകുന്നതിനിടെ മധ്യേഷ്യയിൽ...

മത്സ്യബന്ധനത്തിനിടെ വള്ളം മുങ്ങി മരിച്ചവരുടെ ബന്ധുക്കളെ സന്ദർശിച്ച് കെഎൻ ബാല​ഗോപാൽ

0
കൊല്ലം: കൊല്ലത്ത് മത്സ്യബന്ധനത്തിനിടെ വള്ളം മുങ്ങി മരിച്ചവരുടെ ബന്ധുക്കളെ മുൻ ധന...

കനത്തമഴ തുടരുന്നു : വൈദ്യുതിവിതരണ ശൃംഖലയ്ക്ക് 25.43 കോടി രൂപയുടെ നാശനഷ്ടം 25 കോടി

0
തിരുവനന്തപുരം : പലജില്ലകളിലും കനത്തമഴ തുടരുന്നു. അതിതീവ്ര മഴയിൽ സംസ്ഥാനത്ത് വൈദ്യുതിവിതരണ...