കുടവയർ കുറയ്ക്കാൻ ഇനി മറ്റു കുറുക്കുവഴികൾ തേടേണ്ട

For full experience, Download our mobile application:
Get it on Google Play

കുടവയര്‍ കുറയ്‌ക്കുന്നതില്‍ ആരോഗ്യകരമായ ഭക്ഷണക്രമത്തിനും സജീവമായ ജീവിതശൈലിക്കും പുറമേ നിത്യവുമുള്ള വ്യായാമത്തിനും സുപ്രധാന പങ്കുണ്ട്‌. ദിവസവും ജിമ്മിലൊക്കെ പോയി വര്‍ക്ക്‌ ഔട്ട്‌ ചെയ്യാന്‍ ഇഷ്ടമില്ലാത്തവര്‍ക്ക്‌ ചെലവൊന്നും ഇല്ലാതെ പിന്തുടരാവുന്ന വ്യായാമമാണ്‌ നടത്തം. കുടവയര്‍ കുറയ്‌ക്കാന്‍ നടത്തത്തില്‍ വരുത്താം ഈ മാറ്റങ്ങള്‍ കുടവയര്‍ കുറയ്‌ക്കുന്നതില്‍ ആരോഗ്യകരമായ ഭക്ഷണക്രമത്തിനും സജീവമായ ജീവിതശൈലിക്കും പുറമേ നിത്യവുമുള്ള വ്യായാമത്തിനും സുപ്രധാന പങ്കുണ്ട്‌. ദിവസവും ജിമ്മിലൊക്കെ പോയി വര്‍ക്ക്‌ ഔട്ട്‌ ചെയ്യാന്‍ ഇഷ്ടമില്ലാത്തവര്‍ക്ക്‌ ചെലവൊന്നും ഇല്ലാതെ പിന്തുടരാവുന്ന വ്യായാമമാണ്‌ നടത്തം. ദിവസവുമുള്ള നടത്തത്തില്‍ ഇനി പറയുന്ന മാറ്റങ്ങള്‍ വരുത്തുന്നത്‌ പല തരത്തിലുള്ള പേശികള്‍ക്ക്‌ വ്യായാമം ഉറപ്പാക്കുകയും വേഗത്തില്‍ കുടവയര്‍ കുറയാന്‍ സഹായിക്കുകയും ചെയ്യും.
റക്കിങ്‌
തോളില്‍ ഭാരം തൂക്കി നടക്കുന്നതിനെയാണ്‌ റക്കിങ്‌ എന്ന്‌ പറയുന്നത്‌. ബാക്ക്‌ പാക്കില്‍ പുസ്‌തകങ്ങളോ മറ്റെന്തെങ്കിലും ഭാരമോ നിറച്ച്‌ പുറത്ത്‌ തൂക്കി നടക്കാവുന്നതാണ്‌. ഇങ്ങനെ ചെയ്യുമ്പോള്‍ തോളുകള്‍ക്ക്‌ അമിത സമ്മര്‍ദ്ദം നല്‍കുന്ന രീതിയില്‍ ഭാരം ചെലുത്താതിരിക്കാന്‍ ശ്രദ്ധിക്കണം. റക്കിങ്‌ കൂടുതല്‍ വേഗത്തില്‍ കാലറികത്താനും കൂടുതല്‍ പേശികള്‍ക്ക്‌ ജോലി നല്‍കി ചയാപചയം മെച്ചപ്പെടുത്താനും സഹായിക്കും.

2. വേഗത്തിലുള്ള നടത്തം
സാധാരണ നടത്തത്തേക്കാള്‍  എളുപ്പം  കാലറി കത്തിക്കാന്‍ വേഗത്തിലുള്ള നടത്തവും ഓട്ടവും മൂലം സാധിക്കും. എത്ര വേഗം വര്‍ധിക്കുന്നോ അത്രയും കൂടുതല്‍ കാലറി എന്നതാണ്‌ കണക്ക്‌. ദിവസവും 30 മുതല്‍ 40 മിനിട്ട്‌ വരെ വേഗത്തില്‍ നടക്കുന്നത്‌ കുടവയര്‍ കുറയ്‌ക്കാന്‍ സഹായകമാകും.
3. ഓട്ടവും നടത്തവും ഇടകലര്‍ത്താം
ആദ്യം നടന്നും പിന്നെ ഓടിയും വീണ്ടും വേഗം കുറച്ച്‌ നടന്നും വേഗത്തില്‍ നടത്തുന്ന പരീക്ഷണങ്ങളും കുടവയര്‍ കുറയാന്‍ നല്ലതാണ്‌. പേശികള്‍ക്കും സന്ധികള്‍ക്കും ഓട്ടം മൂലം വരാവുന്ന സമ്മര്‍ദ്ദം കുറയ്‌ക്കാന്‍ ഈ ശൈലി സഹായിക്കും. ദീര്‍ഘദൂരം ഓടി ശീലമില്ലാത്ത തുടക്കക്കാര്‍ക്കും ഈ ശൈലി പിന്തുടരാം.
4. പിന്നോട്ടുള്ള നടത്തം
മുന്നോട്ടുള്ള നടത്തത്തേക്കാള്‍ കൂടുതല്‍ കാലറി പിന്നോട്ട്‌ നടക്കുമ്പോഴാണ്‌ കുറയുകയെന്ന്‌ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഈ നടത്ത ശൈലിയില്‍ ബാലന്‍സ്‌ നിലനിര്‍ത്താന്‍ കൂടുതല്‍ പരിശ്രമം ഇടേണ്ടി വരുന്നു. വേഗത്തിലുള്ള നടത്തം
5. നോര്‍ഡിക്‌ നടത്തം
ഒരു കയ്യിലോ ഇരുകയ്യിലോ വടി പിടിച്ച്‌ അത്‌ കുത്തിയുള്ള നടത്തത്തെയാണ്‌ നോര്‍ഡിക്‌ നടത്തമെന്ന്‌ പറയുന്നത്‌. കാലുകള്‍ക്ക്‌ പുറമേ ശരീരത്തിന്റെ മുകള്‍ ഭാഗത്തിനും വ്യായാമം നല്‍കാന്‍ ഇത്‌ വഴി സാധിക്കും. സാധാരണ നടത്തത്തേക്കാള്‍ 20 ശതമാനം കൂടുതല്‍ കാലറി കത്തിക്കാന്‍ നോര്‍ഡിക്‌ നടത്തം സഹായിക്കും. കഴുത്തിനും തോളുകള്‍ക്കുമുള്ള സമ്മർദ്ദം ലഘൂകരിച്ച്‌ ശരീരത്തിന്റെ പോസ്‌ചര്‍ മെച്ചപ്പെടുത്താനും നോര്‍ഡിക്‌ നടത്തം നല്ലതാണ്‌. ശരീരത്തിലെ കൊഴുപ്പും എല്‍ഡിഎല്‍ കൊളസ്‌ട്രോളും ട്രൈഗ്ലിസറൈഡുമെല്ലാം കുറയ്‌ക്കാനും നല്ല കൊളസ്‌ട്രോളായ എച്ച്‌ഡിഎല്‍ കൊളസ്‌ട്രോള്‍ കൂട്ടാനും നോര്‍ഡിക്‌ നടത്തം  സഹായകമാണ്‌.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ അവഹേളിച്ചുവെന്ന് ആരോപിച്ച് ജനം ടിവി ചാനലിനെതിരെ ഡിജിപിക്ക് പരാതി നൽകി...

0
പാലക്കാട്: സ്വാതന്ത്ര്യദിന പോസ്റ്ററിൽ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ അവഹേളിച്ചുവെന്ന് ആരോപിച്ച് ജനം...

റേഷൻ വിതരണ രംഗത്ത് വിപ്ലവകരമായ മാറ്റവുമായി ഛത്തിസ്ഗഡ് സർക്കാർ

0
റായ്പൂർ: റേഷൻ വിതരണ രംഗത്ത് വിപ്ലവകരമായ മാറ്റവുമായി ഛത്തിസ്ഗഡ് സർക്കാർ....

പ്രവാസി മലയാളികളെ കൊള്ളയടിച്ച് വിമാന കമ്പനികൾ

0
തിരുവനന്തപുരം: പ്രവാസി മലയാളികളെ കൊള്ളയടിച്ച് വിമാന കമ്പനികൾ. ഓണാവധി കഴിഞ്ഞ് മടങ്ങിപ്പോകുന്ന...

കുടുംബതർക്കത്തിനിടെ 11 മാസം മാത്രം പ്രായമുള്ള മകളെ നദിയിലേക്ക് വലിച്ചെറിഞ്ഞ് അച്ഛൻ

0
ആഗ്ര: കുടുംബതർക്കത്തിനിടെ 11 മാസം മാത്രം പ്രായമുള്ള മകളെ നദിയിലേക്ക് വലിച്ചെറിഞ്ഞ്...