രജൗരിയില്‍ പടക്ക വില്‍പ്പനയും ഉപയോഗവും നിരോധിച്ചു

For full experience, Download our mobile application:
Get it on Google Play

രജൗരി: ജമ്മുവിലെ രജൗരിയില്‍ പടക്കങ്ങളുടെ വില്‍പ്പനയും ഉപയോഗവും നിരോധിച്ചു. സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. സമാനമായ ഉത്തരവ് ജില്ലാ മജിസ്ട്രേറ്റ് പൂഞ്ചില്‍ പുറപ്പെടുവിച്ചതിന് പിന്നാലെയാണ് രജൗരി ജില്ലയില്‍ നിരോധനം ഏര്‍പ്പെടുത്തിയത്. ഉത്തരവ് കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താന്‍ എല്ലാ ഉദ്യോഗസ്ഥരും ശ്രദ്ധിക്കണമെന്ന് ജില്ലാ മജിസ്ട്രേറ്റ് വികാസ് കുണ്ഡല്‍ നിര്‍ദ്ദേശിച്ചു.

ഈ ദിവസം മുതല്‍ പ്രദേശത്ത് പടക്ക നിര്‍മ്മാണം, വില്‍പ്പന, ഉപയോഗം എന്നിവ പൂര്‍ണ്ണമായി നിരോധിച്ചിരിക്കുന്നു,” എന്നായിരുന്നു ഉത്തരവ്. ജില്ലയിലെ വിവാഹ ആഘോഷങ്ങള്‍ക്കിടയില്‍ പടക്കം പൊട്ടിക്കുന്നത് പതിവാണ്. ഇത് പോലീസിനും പട്ടാളക്കാര്‍ക്കുമിടയില്‍ ആശയക്കുഴപ്പമുണ്ടാക്കുന്നുണ്ട്. പലപ്പോഴും സേനയിലെ ഉദ്യോഗസ്ഥര്‍ക്ക് പ്രത്യാക്രമണം നടത്തുന്നതില്‍ കാലതാമസമുണ്ടാകാനും ഇത് കാരണമാകുന്നുവെന്നും ഉത്തരവില്‍ പറയുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​കുണ്ടറ കസ്റ്റഡി മർദ്ദനത്തിൽ നടപടി; സി.പി.ഒ ശ്രീജിത്തിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു

0
കൊല്ലം: കുണ്ടറ സ്റ്റേഷനിലെ കസ്റ്റഡി മര്‍ദ്ദന ആരോപണത്തില്‍ സിപിഒ ശ്രീജിത്തിന് സസ്‌പെന്‍ഷന്‍....

കോഴഞ്ചേരിയിൽ നിർത്തിയിട്ടിരുന്ന കാറിന്റെ ഡോർ തുറന്നു : ഇരുചക്ര വാഹന യാത്രക്കാരൻ മരിച്ചു

0
കോഴഞ്ചേരി : കോഴഞ്ചേരിയിൽ വാഹനാപകടത്തിൽ സ്‌കൂട്ടർ യാത്രികൻ മരണപ്പെട്ടു. പുന്നക്കാട് സ്വദേശി...

യുവാക്കള്‍ക്കെതിരായ കങ്കണയുടെ പരാമര്‍ശം ലജ്ജാകരം : സോനു സൂദ്

0
മുംബൈ: നടിയും ബിജെപി എംപിയുമായ കങ്കണാ റണാവത്തിന്റെ ഡല്‍ഹിയിലെ വിദ്യാര്‍ത്ഥി സമരത്തിനെതിരായ...

തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട കാർ നിരവധി വാഹനങ്ങളിൽ ഇടിച്ച് അപകടം

0
തിരുവനന്തപുരം: തിരുവനന്തപുരം പാറ്റൂരിൽ അപകടം. നിയന്ത്രണം വിട്ട കാർ നിരവധി വാഹനങ്ങളിൽ...