വയോധികയെ അടക്കം ഏഴ് പേരെ തെരുവുനായ കടിച്ചു

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : ജില്ലയില്‍ വയോധികയെ അടക്കം ഏഴ് പേരെ തെരുവുനായ കടിച്ചു. നെടുങ്കണ്ടത്തിനു സമീപം മഞ്ഞപ്പെട്ടി, കല്‍ക്കൂന്തല്‍, കരടിവളവ്, കട്ടക്കാല സ്വദേശികള്‍ക്കാണ് കടിയേറ്റത്. കല്‍ക്കൂന്തല്‍ സന്തോഷ് ഭവനത്തില്‍ രത്‌നമ്മ (75)ക്ക് നായയുടെ ആക്രമണത്തില്‍ ഗുരുതര പരുക്കേറ്റു. ബുധനാഴ്‌ച പുലര്‍ച്ചെയാണ് രത്‌നമ്മക്ക് നേരെ ആക്രമണം ഉണ്ടായത്. രാവിലെ പുരയിടത്തിലേക്കിറങ്ങിയ ഇവരെ നായ കടിച്ചു കുതറുകയായിരുന്നു. അപ്രതീക്ഷിതമായ ആക്രമണത്തില്‍ നിലത്ത് വീണ ഇവരെ വീണ്ടും നായ ആക്രമിച്ചു. അലറിക്കരഞ്ഞതോടെ മകനും ഭാര്യയും സമീപവാസികളും ഓടിയെത്തി. ഇതോടെ നായ ഓടി രക്ഷപെട്ടു.

രത്‌നമ്മയെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ എത്തിച്ച്‌ ചികില്‍സ നല്‍കിയ ശേഷം വീട്ടില്‍ തിരികെ എത്തിച്ചു. ഇതേ നായ തന്നെ മഞ്ഞപ്പെട്ടിയിലെ വ്യാപാരി കല്ലറക്കല്‍ ബേബിയെയും ആക്രമിച്ചു. രാവിലെ നടക്കാനിറങ്ങിയ ബേബിയെ പിന്നിലൂടെ എത്തിയ നായ ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ ബേബി നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ ചികില്‍സ തേടി. ഏഴോളം പേര്‍ക്ക് കടിയേറ്റെങ്കിലും നായയെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. വളര്‍ത്ത് മൃഗങ്ങള്‍ തെരുവ് നായ ആക്രമണത്തിന് ഇരയാകുമോയെന്നാണ് നാട്ടുകാരുടെ ഭയം. നെടുങ്കണ്ടം ടൗണ്‍ അടക്കമുള്ള മേഖലകളില്‍ തെരുവുനായ ശല്യം രൂക്ഷമാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാസപ്പടി : പിണറായിയെ പ്രതിരോധിക്കാതെ സിപിഐ ; കേസിനെക്കുറിച്ച് പൂർണ്ണമായി അറിയില്ലെന്ന് ബിനോയ് വിശ്വം

0
തിരുവനന്തപുരം: പിണറായി വിജയനെ പ്രതിരോധിക്കാതെ സിപിഐ. മാസപ്പടി ഇടപാടിൽ പിണറായി വിജയനെതിരെ...

സ്റ്റേഷനിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ അതിക്രമം ; വീഡിയോ പ്രചരിപ്പിച്ചവർക്കെതിരെ കേസെടുക്കും

0
തിരുവനന്തപുരം : പോത്തൻകോട് പോലീസ് സ്റ്റേഷനിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി അതിക്രമം നടത്തിയ...

ചൈനീസ് പ്രസിഡൻ്റ് ഷീ ജിൻപിങ് ഡൽഹിയിലെത്തി ; വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണം

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ ചൈനീസ് പ്രസിഡൻ്റ് ഷീ ജിൻപിങ്ങിന്...

ചിറയിൻകീഴിലെ കയ്യാങ്കളി : റിപ്പോർട്ട് സമർപ്പിച്ചു, നടപടി കെപിസിസി അധ്യക്ഷൻ അറിയിക്കും ; എം.എം....

0
തിരുവനന്തപുരം : ചിറയിൻകീഴിലെ കയ്യാങ്കളിയിൽ റിപ്പോർട്ട് സമർപ്പിച്ചു. കെപിസിസി അധ്യക്ഷനാണ് നടപടി...