തെരുവ് നായ ആക്രമണം : മല്ലപ്പുഴശ്ശേരി, പരപ്പുഴ, പൊന്നുംതോട്ടം ഭാഗങ്ങളില്‍ മൂന്ന് പേര്‍ക്ക് കടിയേറ്റു

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി : മല്ലപ്പുഴശ്ശേരി, പരപ്പുഴ, പൊന്നുംതോട്ടം ഭാഗങ്ങളില്‍ മൂന്നു പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. ഒരാളെ വീട്ടില്‍ കയറിയാണ് കടിച്ചത്.  പരപ്പുഴ തോട്ടത്തില്‍ അനില്‍ കുമാറിനെയാണ് വീട്ടില്‍ കയറി നായ ആക്രമിച്ചത്. വീടിന്റെ മുന്‍ വശത്തെ വാതില്‍ തുറന്നു കിടക്കുക ആയിരുന്നു. ഇത് വഴി കയറിയ നായ കട്ടിലില്‍ കിടക്കുക ആയിരുന്ന അനില്‍ കുമാറിന്റെ കാലില്‍ ആദ്യം കടിച്ചു. കൈ കൊണ്ട് ഓടിക്കാന്‍ ശ്രമിച്ചപ്പോള്‍ ഇവിടെയും കടിക്കുക ആയിരുന്നു. തുടര്‍ന്ന് ഓടിപ്പോയ നായ രണ്ട് അന്യ സംസ്ഥാന തൊഴിലാളികളെയും ആക്രമിച്ചു. നാട്ടുകാര്‍ എത്തിയപ്പോഴേക്കും നായ മറഞ്ഞു.

പരിക്കേറ്റ മൂവരെയും ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആറന്മുള വഞ്ചിത്ര, തറയില്‍ മുക്ക് ഭാഗങ്ങളില്‍ തെരുവ് നായയുടെ ശല്യം കൂടുതലാണ്. കാറില്‍ കൊണ്ടുവരുന്ന മാലിന്യം തള്ളാന്‍ പലരും ആറന്മുള വഞ്ചിത്ര ആറ്റുതീര റോഡാണ് ഉപയോഗിക്കുന്നത്. ഇതാണ് ഈ ഭാഗങ്ങളില്‍ നായകളുടെ വര്‍ദ്ധനവിന് കാരണം. അടുത്തിടെ പുലര്‍ച്ചെ തറയില്‍ മുക്കില്‍ ഇറക്കിയിരുന്നു പത്രക്കെട്ടുകള്‍ നശിപ്പിച്ചിരുന്നു. ഇത്തരത്തില്‍ നിരവധി ആക്രമണങ്ങള്‍ ഈ ഭാഗങ്ങളില്‍ ഉണ്ടാകുന്നുണ്ട്. തെരുവ് നായയുടെ ആക്രമണത്തില്‍ നിന്നും ജനങ്ങള്‍ക്ക് സുരക്ഷ ഉറപ്പാക്കാന്‍ ബന്ധപ്പെട്ടവര്‍ നടപടി സ്വീകരിക്കണമെന്ന് ബ്ലോക്ക് പഞ്ചായത്ത് അംഗം ജിജി ചെറിയാന്‍ മാത്യു ആവശ്യപ്പെട്ടു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സുഹൃത്തുക്കളുടെ അശ്ലീലദൃശ്യങ്ങൾ സമൂഹ മാധ്യമത്തിൽ പ്രചരിപ്പിച്ചെന്ന കേസ് ; തൊപ്പിക്ക് വീണ്ടും പോലീസ് നോട്ടീസ്

0
കൊച്ചി : സുഹൃത്തുക്കളുടെ അശ്ലീലദൃശ്യങ്ങൾ സമൂഹ മാധ്യമത്തിൽ പ്രചരിപ്പിച്ചെന്ന കേസിൽ തൊപ്പി...

‘മെഡിസെപ്പ് എന്തിനുവേണ്ടിയാണെന്ന് ഇതുവരെ പിടികിട്ടിയിട്ടില്ല, പൂർണമായി പരിഷ്കരിക്കും’ ; മുഖ്യമന്ത്രി വി ഡി സതീശൻ

0
കൊല്ലം : മെഡിസെപ്പ് പദ്ധതി പൊളിച്ചെഴുതുമെന്നും എല്ലാവർക്കും സ്വീകാര്യമായ പുതിയ പദ്ധതി...

രാമക്ഷേത്രത്തിലെ സിഇഒ നിയമനം : ചുരുക്കപ്പട്ടികയിൽ 18 പേർ ; അഭിമുഖം ഇന്ന് മുതൽ

0
ലക്നൗ : അയോധ്യയിലെ ശ്രീരാമജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റിന്റെ ചരിത്രത്തിലാദ്യമായി മുഴുവൻ സമയ...

നീറ്റ് ചോദ്യപേപ്പർ ചോർച്ച ; പ്രതികളുടെ നുണപരിശോധനാ ഹർജി തള്ളി

0
ന്യൂഡൽഹി : നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് പ്രതികളുടെ നുണപരിശോധനാ ഹർജി...