അവയവക്കച്ചവടത്തിനായി മനുഷ്യക്കടത്ത് ; 50 പേർ ഇരകളാക്കപ്പെട്ടുവെന്ന് കണ്ടെത്തൽ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: അവയവ കച്ചവടത്തിനായി മനുഷ്യക്കടത്ത് നടത്തിയ കേസിൽ 50 പേർ അവയവ കച്ചവടത്തിന്റെ ഇരകളെന്ന് പോലീസ്. ആന്ധ്ര,തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നാണ് കൂടുതൽ പേർ ഇരകളാക്കപ്പെട്ടത്. ഇരയായ, പാലക്കാട് സ്വദേശി ഷെമീറിന്റെ രഹസ്യമൊഴിയും രേഖപ്പെടുത്തും. 20 പേരെ ഇറാനിലെത്തിച്ച് അവയവദാനം നടത്തിയെന്നാണ് കേസിലെ മുഖ്യപ്രതിയായ സാബിത് നാസർ മൊഴി നൽകിയിരുന്നത്. എന്നാൽ പിന്നീട് വിജയവാഡ സ്വദേശി ബല്ലം ഗൊണ്ട രാം പ്രസാദിനെ ചോദ്യം ചെയ്തതിൽ നിന്നും ഇതര സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ നിന്നുമാണ് കൂടുതൽ ആളുകൾ അവയവ കച്ചവടത്തിന്റെ ഇരകളാക്കപ്പെട്ടു എന്ന നിർണായക വിവരം പ്രത്യേക അന്വേഷണസംഘത്തിന് ലഭിച്ചത്.

ഇയാൾ അടങ്ങുന്ന മലയാളി സംഘം 50 പേരെ ഇറാനിൽ എത്തിച്ചിട്ടുണ്ടെന്നാണ് കണ്ടെത്തൽ. ഓരോ പ്രാവശ്യം അവയവ കച്ചവടം നടക്കുമ്പോഴും 60 ലക്ഷം വരെ വാങ്ങിയ ശേഷം 6 ലക്ഷം വീതമാണ് അവയവതാതാക്കൾക്ക് സംഘം നൽകിയത്. അവയവ കച്ചവടത്തിന് ഇരകളായവരിൽ കൂടുതൽ മലയാളികൾ ഇല്ലെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. ആന്ധ്ര, തമിഴ്നാട് എന്നിവിടങ്ങളിൽ ഉള്ള അവയവദാതാക്കളെ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്. അതിനിടെ ഇരയായ പാലക്കാട് തിരുനെല്ലായി സ്വദേശി ഷെമീറിന്റെ രഹസ്യമൊഴി രേഖപ്പെടുത്താനും അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്. കേസിൽ ഇയാളെ പ്രധാന സാക്ഷിയാക്കാനുള്ള തീരുമാനത്തിന് പിന്നാലെയാണ് ഇത്. അവയവ കച്ചവട സംഘത്തിലെ സാബിത് നാസർ, സജിത് ശ്യാം, മധു എന്നിവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങളും ഷെമീർ പോലീസിന് നൽകിയിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിരന്തരം ഭീഷണിക്കത്തുകൾ : സൗരവ് ഗാംഗുലിക്കും ഭാര്യയ്ക്കും വധഭീഷണി ; അന്വേഷണം ആരംഭിച്ച് കൊൽക്കത്ത...

0
കൊൽക്കത്ത : മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനും ബിസിസിഐ മുൻ...

ജാർഖണ്ഡ് പിഎസ്‌സി പരീക്ഷാ ക്രമക്കേട് : നിയമസഭാ മാർച്ചിന് നേരെ ലാത്തിച്ചാർജ് ; വ്യാപക...

0
റാഞ്ചി: ജാർഖണ്ഡിലെ പിഎസ്‍സി പരീക്ഷ ക്രമക്കേടിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നടത്തിയ...

ജി സുധാകരനെ വിടാതെ സിപിഎം ; ആലപ്പുഴ മെഡിക്കൽ കോളജ് നിയമനത്തിൽ കോഴ വാങ്ങിയെന്ന...

0
ആലപ്പുഴ: ജി സുധാകരൻ്റെ ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സിപിഎം. ആലപ്പുഴ മെഡിക്കൽ...

മന്ത്രി എൻ ഷംസുദ്ദീന് നേരെ കരിങ്കൊടി പ്രതിഷേധം ; 10 യുവമോർച്ച പ്രവർത്തകർക്കെതിരെ കേസെടുത്ത്...

0
കോഴിക്കോട് : കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ കരിങ്കൊടി പ്രതിഷേധത്തിൽ ബിജെപി -യുവമോർച്ച...