തെരുവുനായയുടെ ആക്രമണം ; വയോധികനും സ്കൂൾ വിദ്യാർത്ഥിനിക്കും കടിയേറ്റു

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂര്‍ : വടക്കാഞ്ചേരി പരുത്തിപ്രയിൽ തെരുവ് നായയുടെ ആക്രമണം . വയോധികനും സ്കൂൾ വിദ്യാർത്ഥിനിക്കും കടിയേറ്റു. പ്രദേശവാസികളായ കടമ്പാട്ട് വീട്ടിൽ ചന്ദ്രൻ്റെ മകൾ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയായ മിനിത (14) ,സുലൈമാൻ(65) എന്നിവർക്കാണ് കടിയേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയോടെ ഉത്രാളിക്കാവ് ബസ് സ്റ്റോപ്പിനടുത്ത് വെച്ചാണ് തെരുവ് നായ നാട്ടുകാരെ ആക്രമിച്ചത്.

സ്കൂൾ വിട്ട് ബസിൽ ഉത്രാളിക്കാവ് ബസ് സ്റ്റോപ്പിലിറങ്ങി വീട്ടിലേക്ക് നടക്കുകയായിരുന്ന മിനിതക്കും കൂട്ടുകാർക്കും നേരെ ആക്രമണകാരിയായ നായ പാഞ്ഞടുക്കുകയായിരുന്നു. കയ്യിൽ കടിച്ചു വലിച്ച നിലയിൽ നിലത്തു വീണ കുട്ടിയെ ഇതുവഴി വന്ന ആംബുലൻസ് ഡ്രൈവറും പൊതു പ്രവർത്തകനുമായ സജിത്ത് അഹമ്മദ് (35) ആണ് രക്ഷപ്പെടുത്തിയത്. കല്ലെടുത്ത് നായയെ ഓടിക്കാൻ ശ്രമിക്കുന്നതിനിടെ ഇദ്ദേഹത്തിനും നിലത്തു വീണ് കൈക്ക് പരുക്കേറ്റു. ഇതുവഴി വന്ന വയോധികനും നായയുടെ കടിയേറ്റു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവല്ലത്ത് തെരുവുനായ പെട്ടെന്ന് അക്രമാസക്തമായി ആളുകളെ കടിച്ചു ; ഒരേ സമയം 11പേർക്ക് കടിയേറ്റു

0
തിരുവനന്തപുരം: തിരുവല്ലത്ത് തെരുവുനായയുടെ ആക്രമണം. ആപ്രതീക്ഷിതമായ ആക്രമണത്തിൽ പനത്തുറ ഭാഗത്ത് 11...

വൻ അഴിച്ചുപണിയുമായി ബിജെപി ; ദേശീയ ഭാരവാഹി പട്ടികയിൽ കേരളത്തിൽ നിന്ന് 3 നേതാക്കൾക്ക്...

0
ന്യൂഡൽഹി : രാഷ്ട്രീയമായി നേരിട്ട നിരവധി തിരിച്ചടികൾക്ക് പിന്നാലെ ബിജെപിയിൽ ചൊവ്വാഴ്ച...

വന്ദേമാതരം വിവാദം : പ്രധാനമന്ത്രി പറഞ്ഞത് തങ്ങളേക്കുറിച്ചാണെന്ന് തോന്നുന്നവരൊക്കെ ദിമാഗി നക്‌സലുകളാകാം ; കിരൺ...

0
ന്യൂഡൽഹി : വന്ദേമാതരത്തെ ചൊല്ലിയുള്ള വിവാദത്തിൽ കോൺഗ്രസിനെ പരിഹസിച്ച് കേന്ദ്രമന്ത്രി കിരൺ...

കരുനാ​ഗപ്പള്ളിയിൽ നിന്ന് കാണാതായ ഏഴാം ക്ലാസുകാരൻ ബിലാലിന്റെ മൃതദേഹം കണ്ടെത്തി

0
കൊല്ലം: കൊല്ലം കരുനാ​ഗപ്പള്ളിയിൽ നിന്ന് കാണാതായ ഏഴാം ക്ലാസുകാരൻ ബിലാലിന്റെ മൃതദേഹം...