സ്കൂൾ വളപ്പിൽ ഒന്നാം ക്ലാസുകാരനെ തെരുവുനായ ആക്രമിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തിരുവനന്തപുരം കിളിമാനൂരിൽ സ്കൂൾ വളപ്പിൽ ഒന്നാം ക്ലാസുകാരനെ ആക്രമിച്ച് തെരുവുനായ. കിളിമാനൂര്‍ ഗവ. എൽപിഎസിലെ വിദ്യാര്‍ത്ഥിയെയാണ് നായകള്‍ കടിച്ചത്. സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിയായ പ്രയാഗിനെയാണ് നാല് നായകൾ വളഞ്ഞിട്ട് ആക്രമിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. കുട്ടിയെ ഓടിച്ച് തള്ളിയിട്ട ശേഷം ദേഹത്ത് കയറി നായകൾ ആക്രമിക്കുകയായിരുന്നു.

സമീപത്തെ ഹയർസെക്കണ്ടറി സ്കൂളിലെ മുതി‌ർന്ന കുട്ടികളാണ് നായകളെ ഓടിച്ച് വിട്ട്, പ്രയാഗിനെ രക്ഷിച്ചത്. ശരീരത്തിന്‍റെ പിൻഭാഗത്ത് മുറിവുകളേറ്റ കുട്ടിക്ക് കേശവപുരം സർക്കാർ ആശുപത്രിയിലും പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സ നൽകി. മുറിവുകളേറ്റ കുട്ടിക്ക് പാരിപ്പള്ളി മെഡിക്കൽ കോളജിൽ കുത്തിവയ്പ്പ് നൽകി. നേരത്തെയും സ്കൂൾ വളപ്പിൽ കുട്ടികളെ നായ കടിച്ചിട്ടുണ്ടെന്നും ഗ്രാമപഞ്ചായത്തിനെ സമീപിച്ചിട്ടും നടപടി എടുത്തില്ലെന്നും കുട്ടിയുടെ അച്ഛൻ പ്രശാന്ത് പരാതിപ്പെട്ടു. സംഭവത്തില്‍ ഇടപെടൽ ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിക്കും പ്രശാന്ത് പരാതി നൽകിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലക്കാട് ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് തീപിടിത്തം ; ഡ്രൈവർക്ക് ദാരുണാന്ത്യം

0
പാലക്കാട് : ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ ഡ്രൈവർ വെന്ത്...

‘പിഎം ശ്രീയുടെ പേരിൽ എൽ ഡി എഫിനെ നാണംകെടുത്തി’ ; സിപിഐക്കെതിരെ പരസ്യമായി സിപിഎം

0
തിരുവനന്തപുരം : പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തെ ചൊല്ലിയുള്ള സിപിഎം-സിപിഐ തർക്കം പരസ്യമായ...

നേപ്പാൾ പ്രളയക്കെടുതി : ‘ദുരന്തത്തിന് കാരണം ഭൂചലനമല്ല’ ; റിപ്പോർട്ട് തിരുത്തി യു എസ്...

0
കാഠ്മണ്ഡു : ബുധനാഴ്ച രാവിലെ നേപ്പാളിൽ വൻ നാശനഷ്ട വിതച്ച പ്രളയത്തിന്...

ആശുപത്രികളിൽ 24 മണിക്കൂറും സ്പെഷ്യലിസ്റ്റ് സേവനം : കെജിഎംഒയുടെ എതിർപ്പ് തള്ളി ; ഡോക്ടർമാരുടെ...

0
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ 24 മണിക്കൂറും സ്പെഷ്യലിസ്റ്റ് സേവനം ഉറപ്പാക്കുന്ന പദ്ധതിയുടെ...