കാട്ടാക്കട: മലയിൻകീഴ് മണപ്പുറം നാഗമണ്ഡലം ഭാഗത്തുണ്ടായ തെരുവുനായ്ക്കളുടെ ആക്രമണത്തിൽ 15 പേർക്ക് പരിക്ക്. വീടിനകത്തുണ്ടായിരുന്ന 15 കാരൻ ഉൾപ്പെടെ എട്ടു പേരെയും വഴിയാത്രക്കാരായ നാലു പേരെയും ബൈക്കുകളിൽ പോവുകയായിരുന്ന മൂന്നു പേരെയുമാണ് നായകൾ ആക്രമിച്ചത്. കഴിഞ്ഞ ദിവസം രാവിലെ 10 മുതൽ രാത്രി 10 വരെയുള്ള സമയത്താണ് തെരുവുനായ്ക്കളുടെ ആക്രമണമുണ്ടായത്. മണപ്പുറം നാഗമണ്ഡലം സ്വദേശികളായ മണി (60), ഷിബു (30), വിക്രമൻനായർ (56) എന്നിവർക്കും നാഗമണ്ഡലത്തെ അഭിരാമിനും (15) കടിയേറ്റു. അഭിരാമിനു തുടയിലും കൈക്കുമാണ് കടിയേറ്റത്. താലൂക്ക് ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലു ചികിത്സതേടി.
തെരുവുനായ്ക്കളുടെ ആക്രമണത്തിന് ഇരയായ മണപ്പുറം റേഷൻകടയ്ക്കു സമീപം താമസിക്കുന്ന മോഹനൻനായർ (64), ശശികുമാർ (56) എന്നിവർ മെഡിക്കൽ കോളജ് ആശുപത്രിയിലും മണപ്പുറം പാലത്തിനു സമീപം താമസിക്കുന്ന സോമൻനായർ (85), ഇന്ദിര അമ്മ (79) എന്നിവർ ജനറൽ ആശുപത്രിയിലും ചികിത്സ തേടി.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്കുമ്പോള് എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.