പെരുമ്പാവൂരിൽ കാട്ടാന വയോധികന് നേരെ പാഞ്ഞടുത്തു ; ആക്രമണത്തിൽ വാരിയെല്ലിന് പൊട്ടൽ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: എറണാകുളം പെരുമ്പാവൂർ വേങ്ങൂർ മേക്കപ്പാലയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാള്‍ക്ക് പരിക്ക്. കൊടവത്തൊട്ടി വീട്ടിൽ രാഘവൻ (66) വയസ്സ് ആണ് പരിക്കേറ്റത്. വാരിയെല്ലിന് പൊട്ടൽ ഏറ്റ രാഘവനെ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് റോഡിലൂടെ നടന്ന് പോവുകയായിരുന്ന രണ്ട് പേർക്ക് നേരെ അപ്രതീക്ഷിതമായി കാട്ടാനയുടെ ആക്രമണം ഉണ്ടായത്. രാവിലെ ആറുമണിക്ക് മേക്കപ്പാല ഫോറസ്റ്റ് സ്റ്റേഷന് സമീപത്തുള്ള റോഡിലൂടെ നടക്കുമ്പോഴാണ് ആനയുടെ ആക്രമണം ഉണ്ടായത്. വേങ്ങൂരിനോട് ചേർന്ന് മേക്കപ്പാല, പാണംകുഴി എന്നി വന മേഖലയോട് ചേർന്നാണ് സംഭവം.

രാഘവന്‍റെ കൂടെയുണ്ടായിരുന്ന എൽദോസ് ആനയെ കണ്ട് ഓടി രക്ഷപ്പെട്ടു. മരത്തിന് പിറകിൽ തുമ്പിക്കൈ ഉയർത്തി ഇരുവരെയും ആക്രമിക്കാനാണ് ശ്രമിച്ചത്. ആന ചിഹ്നം വിളിച്ചെത്തിയതോടെ പരിഭ്രാന്തിയിൽ ഓടുന്നതിനിടെ രാഘവൻ വീണ് പോവുകയായിരുന്നു. രാഘവന്‍റെ വലതു വശത്തെ വാരിയെല്ലുകൾക്കാണ് പൊട്ടൽ സംഭവിച്ചത്. നിലത്ത് വീണ രാഘവന്‍റെ മുകളിലൂടെ കാട്ടാന കൂടുതൽ ഉപദ്രവിക്കാതെ പോയതാണ് വലിയ ദുരന്തം ഒഴിവാക്കിയത്. ഒരു മാസം മുൻപ് വരെ മേക്കപ്പാല ഫോറസ്റ്റ് സ്റ്റേഷനിൽ വാച്ചർ ആയിരുന്നു രാഘവൻ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസ് ജീവനക്കാരുടെ അതിക്രമങ്ങൾക്കെതിരെ കർശന നടപടിയുമായി കൊച്ചി സിറ്റി പോലീസ് ; ഫോട്ടോ...

0
കൊച്ചി: ബസ് ജീവനക്കാരുടെ മോശം പെരുമാറ്റം അംഗീകരിക്കാനാവില്ലെന്ന് കൊച്ചി സിറ്റി പോലീസ്...

അധിക്ഷേപിച്ചിട്ടില്ല, ശരീരഭാഷ യാദൃശ്ചികം ; എം.കെ. സ്റ്റാലിനെതിരെ അപഹാസ്യമായ രീതിയിൽ അനുകരിച്ചെന്ന വിവാദത്തിൽ...

0
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് പ്രസംഗത്തിനിടെ കാണിച്ച ആംഗ്യം വിവാദമായി. മിസാ...

മിന്നൽ സന്ദർശനത്തിനിടയിൽ ബാലവേല നേരിൽ കണ്ട് മുഖ്യമന്ത്രി ശിവകുമാർ ; കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി...

0
ബെംഗളൂരു: ബെംഗളൂരുവിലെ മാര്‍ക്കറ്റില്‍ ബാലവേല കണ്ടെത്തിയതോടെ നടപടിക്ക് നിര്‍ദ്ദേശിച്ച് മുഖ്യമന്ത്രി ഡി...

​മദ്യലഹരിയിലെ ക്രൂരത; ഭാര്യക്ക് നേരെ ഒഴിച്ച തിളച്ച വെള്ളം ദേഹത്തുവീണ് മകൾക്ക് പൊള്ളലേറ്റ സംഭവത്തിൽ...

0
മലപ്പുറം: മദ്യപിച്ചെത്തി ഭാര്യക്ക് നേരെ തിളച്ച വെള്ളം ഒഴിച്ച് മധ്യവയസ്‌കന്‍. മലപ്പുറം...