ഒരു ജീവന്‍കൂടി പൊലിഞ്ഞു : തെരുവുനായ കുറുകെ ചാടി പരുക്കേറ്റ യുവാവ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തെരുവുനായ കുറുകെ ചാടിയതിനെ തുടർന്നുണ്ടായ അപകടത്തിൽ പരുക്കേറ്റ യുവാവ് മരിച്ചു. തിരുവനന്തപുരം കുന്നത്തുകാൽ സ്വദേശി എൻ.എസ്.അജിൻ(25)ആണു മരിച്ചത്. കൂലിപ്പണിക്കാരനായിരുന്നു. അരുവിയോട് ജംഗ്ഷനിൽ വെള്ളിയാഴ്ച വൈകിട്ട് ആറരയോടെയായിരുന്നു സംഭവം. തെരുവുനായ കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട ഇരുചക്രവാഹനം എതിരെ വരികയായിരുന്ന അജിന്റെ ബൈക്കിലിടിക്കുകയായിരുന്നു.

തലയ്ക്കു ഗുരുതര പരുക്കേറ്റ അജിനെ കാരക്കോണം ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നു രാവിലെ മരിച്ചു. മീൻ വാങ്ങിയ ശേഷം വീട്ടിലേക്കു മടങ്ങുകയായിരുന്നു അജിൻ. അതിനിടെ തിരുവനന്തപുരം നഗരമധ്യത്തില്‍ സ്കൂട്ടര്‍ യാത്രക്കാരനെ ഇന്നലെ തെരുവുനായ ആക്രമിച്ചു. ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന മന്നം മെമ്മോറിയൽ നാഷനൽ ക്ലബ് ജീവനക്കാരൻ ശ്രീനിവാസനെ തെരുവുനായ്ക്കൾ ഇന്നലെ രാത്രി സംഘം ചേർന്ന് ആക്രമിച്ചു. മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച ശ്രീനിവാസന്റെ നില ഗുരുതരമെന്നു ആശുപത്രി അധികൃതർ.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഹോർമൂസ് അടഞ്ഞ് തന്നെ ; സമാധാന കരാർ പ്രാബല്യത്തിലായിട്ടും കപ്പൽ ​ഗതാ​ഗതം ഒമാൻ വഴി

0
ടെഹ്റാൻ: അമേരിക്ക ഇറാൻ സമാധാന കരാർ പ്രാബല്യത്തിലായിട്ടും ഹോർമൂസ് കടലിടുക്ക് പൂർണമായും...

മേക്കെദാട്ടു അണക്കെട്ടിലും കടുപ്പിക്കാൻ വിജയ് സർക്കാർ ; നിയമസഭയിൽ പ്രമേയം അവതരിപ്പിക്കാൻ ആലോചന

0
ചെന്നൈ: മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് അനുവദിക്കില്ലെന്ന നയപ്രഖ്യാപനത്തിന് പിന്നാലെ കർണ്ണാടകയിലെ മേക്കെദാട്ടു...

പ്രധാന മണ്ഡലങ്ങളിലെ പരാജയം വേദനിപ്പിച്ചു ; പാർട്ടി ഇനിയും ഐക്യത്തോടെ മുന്നോട്ട് പോകും :...

0
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോല്‍വിയുമായി ബന്ധപ്പെട്ട് സിപിഐയിലെ പ്രശ്‌നങ്ങള്‍ ഉള്‍ക്കൊളളുന്നുവെന്ന് സിപിഐ സംസ്ഥാന...

നിർമ്മാണത്തിന് ചെലവായത് 1800 കോടി രൂപ ; രാമക്ഷേത്ര സംഭാവന ക്രമക്കേട് ആരോപണങ്ങളിൽ...

0
ലഖ്നൗ: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഭരണസംവിധാനം കൂടുതൽ കാര്യക്ഷമവും സുതാര്യവുമാക്കുന്നതിനായി തിരുമല തിരുപ്പതി...