സ്കൂളിനകത്തും പുറത്തും തെരുവുനായക്കൂട്ടം ; തൃശൂർ ചൂണ്ടൽ സ്കൂളിന് അവധി പ്രഖ്യാപിച്ച് അധികൃതർ

For full experience, Download our mobile application:
Get it on Google Play

തൃശൂർ : തൃശൂർ ചൂണ്ടല്‍ ഗവണ്‍മെന്റ് യുപി സ്‌കൂളിനാണ് തെരുവ് നായയുടെ ശല്യം അതിരൂക്ഷമായ സാഹചര്യത്തിൽ അധികൃതർ അവധി നൽകിയിരിക്കുന്നത്. സ്‌കൂളിനോട് ചേര്‍ന്നുള്ള മിനി ഓഡിറ്റോറിയത്തിലെ മുറിയില്‍ തെരുവുനായ പ്രസവിച്ച് കിടക്കുകയാണ്. 4 കുഞ്ഞുങ്ങളുമുണ്ട്. മാത്രമല്ല സ്കൂൾ പരിസരത്തെല്ലാം തെരുവുനായ്ക്കളുടെ ശല്യമുണ്ട്. ഇത് വിദ്യാർത്ഥികളെയും അധ്യാപകരെയുമെല്ലാം ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം സ്‌കൂളിലേക്ക് വരികയായിരുന്ന വിദ്യാർത്ഥിയെ നായ കടിച്ചിരുന്നു. പിന്നീട് നായയെ ചത്ത നിലയിൽ കണ്ടെത്തുകയും തുടർന്ന് നടത്തിയ പരിശോധനയിൽ പേവിഷബാധ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. അത്തരത്തില്‍ സ്‌കൂളിന് ചുറ്റും തെരുവുനായകളെക്കൊണ്ടുള്ള ശല്യമാണ്. നിലവില്‍ വിദ്യാർത്ഥികള്‍ക്കും അധ്യാപകര്‍ക്കും സ്‌കൂളിലേക്ക് ഭയമില്ലാതെ വരാന്‍ കഴിയാത്ത സ്ഥിതിയാണ്. പിന്നാലെയാണ് അവധി നൽകിയത്.

തെരുവുനായ ശല്യം കൂടിയതോടെ വിഷയത്തിൽ സ്‌കൂള്‍ അധികൃതരും പ്രദേശവാസികളും പഞ്ചായത്ത് പ്രസിഡനത്തിന് പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തി പരിശോധന നടത്തിയ പ്രസിഡന്റ് നായ്ക്കളെ ഇവിടെ നിന്നും മറ്റൊരിടത്തേക്ക് മാറ്റാനുള്ള കാര്യം ആലോചിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എടത്വ വികസന സമിതി സൗഹൃദ സംഗമം നടത്തി

0
എടത്വ: എടത്വ വികസന സമിതിയുടെ ഓണാഘോഷത്തിന്റെ ഭാഗമായി സൗഹൃദ സംഗമം നടത്തി....

കൈകോർത്തുനിൽക്കുന്ന വ്‌ളാഡിമിർ പുടിന്റെയും ഷീ ജിൻപിങ്ങിന്റെയും ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച് മോദി ; ലക്ഷ്യം...

0
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിക്കിടെ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും ചൈനീസ് പ്രസിഡന്റ്...

മുഖ്യമന്ത്രി വി.ഡി സതീശനും എ.കെ ബാലനും തമ്മിൽ നടന്ന കൂടിക്കാഴ്ച ദുരൂഹമാണെന്ന് ബി.ബി ഗോപകുമാർ

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശനും എ.കെ ബാലനും തമ്മിൽ നടന്ന കൂടിക്കാഴ്ച...

സിപിഎം വിപുലീകൃത സംസ്ഥാന സമിതിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ഡിവൈഎഫ്ഐ നേതാവ് മനു തോമസ്

0
തിരുവനന്തപുരം: സിപിഎം വിപുലീകൃത സംസ്ഥാന സമിതിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ഡിവൈഎഫ്ഐ...