അടൂര്‍ : വര്‍ധിച്ചു വരുന്ന തെരുവുനായകളുടെ ആക്രമണത്തിന് എതിരെ മനുഷ്യാവകാശ സംരക്ഷണ സമിതി പത്തനംതിട്ട ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏഴംകുളം ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി അജി ചരുവിളയിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ഷൈജു നല്ലൂർ അധ്യക്ഷത വഹിച്ചു. സുമ നരേന്ദ്ര, ശ്രീകുമാർ ഇളമണ്ണൂർ, പ്രദീപ് മുരുപ്പേൽ, കെ.ഹരിപ്രസാദ്, വിബി വർഗീസ്, സന്തോഷ് കുമാർ, അഖിൽ ജേക്കബ്, മോഹൻ തറമേൽ, സ്റ്റാൻലി, ഉദയഭാനു, ബ്രിജിത്ത് എബ്രഹാം, ആർ.കമലാസനൻ, കെ.പ്രസന്നകുമാർ, അജി ഫിലിപ്പ്, അരുൺ കുമാർ, അടൂർ സുബി എന്നിവർ സംസാരിച്ചു.
അടൂര്‍ നഗരത്തിലും ഏഴംകുളം പ്രദേശത്തും ഉള്‍പ്പെടെ തെരുവ് നായകളുടെ ശല്യം അനുദിനം വര്‍ധിച്ച് വരുകയാണ്. നിരവധി ആളുകള്‍ ഇതിനോടകം തെരുവുനായകളുടെ ആക്രമണത്തിന് ഇരയായിട്ടുണ്ട്. എന്നാല്‍ ഈ വിഷയത്തില്‍ യാതൊരു നടപടിയും അടൂര്‍ നഗരസഭ സ്വീകരിച്ചിട്ടില്ല. നഗരത്തില്‍ നായകള്‍ക്ക് അനധികൃതമായി ഭക്ഷണം നല്‍കുന്നതും തെരുവുനായ ശല്യം വര്‍ധിക്കുന്നതിന് കാരണമായിട്ടുണ്ട്. അടുത്തിടെ തെരുവുനായകള്‍ക്ക് ഭക്ഷണം നല്‍കിയ സ്ത്രീയെ നാട്ടുകാരുടെ സഹായത്താല്‍ പോലീസ് പിടികൂടിയിരുന്നു.






























