കോന്നി താലൂക്ക് ആശുപത്രി പരിസരത്ത് തെരുവ് നായ ശല്യം രൂക്ഷം

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി താലൂക്ക് ആശുപത്രി പരിസരത്ത് തെരുവ് നായ ശല്യം രൂക്ഷമാകുന്നു. താലൂക്ക് ആശുപത്രിയുടെ കിടപ്പ് രോഗികളുടെ വാർഡ്‌ സ്ഥിതി ചെയ്യുന്ന കെട്ടിടപരിസരം, താലൂക്ക് ആശുപത്രിയുടെ പ്രധാന ഗേറ്റ് എന്നിവടങ്ങളിൽ എല്ലാം തെരുവ് നായകളുടെ ശല്യം രൂക്ഷമായി തുടരുകയാണ്. കഴിഞ്ഞ കുറച്ചു നാളുകൾക്കു മുൻപാണ് താലൂക്ക് ആശുപത്രി ജീവനക്കാരന്റെ ദേഹത്ത് തെരുവ് നായ ചാടി കയറിയത്. താലൂക്ക് ആശുപത്രി പരിസരത്ത് മാലിന്യങ്ങൾ ഉപേക്ഷിക്കുന്നതും മാലിന്യങ്ങൾ വലിച്ചെറിയുന്നതും തെരുവ് നായ ശല്യം വർധിപ്പിക്കുന്നുണ്ട്.

താലൂക്ക് ആശുപത്രിയുടെ പ്രധാന കവാടത്തിൽ നിന്നും ഒപി, കിടത്തി ചികിത്സാ വാർഡ്‌ എന്നിവ പ്രവർത്തിക്കുന്ന കെട്ടിടങ്ങളിലേക്ക് പോകുന്ന ഭാഗത്ത് നിലവിൽ വെളിച്ചമില്ലാത്ത അവസ്ഥയാണ് ഉള്ളത്. ഇവിടെയും രാത്രിയായാൽ പിന്നെ തെരുവ് നായകൾ താവളമാക്കുന്നുണ്ട്. ചാക്കിലും മറ്റും കെട്ടി ആശുപത്രി പരിസരത്ത് നായകുട്ടികളെ കൊണ്ടുവന്ന് ഉപേക്ഷിക്കുന്ന സംഭവങ്ങളും വ്യാപകമാണ്. ആശുപത്രി പരിസരത്തെ നായകൾ ജീവനക്കാർക്കും രോഗികൾക്കും കൂട്ടിരുപ്പ് കാർക്കും ഒരുപോലെ ഭീഷണിയായി മാറുന്നുണ്ട്. ശബരിമല മണ്ഡല കാലം ആരംഭിച്ചതോടെ അയ്യപ്പ ഭക്തർ ഉൾപ്പെടെയുള്ളവരും കോന്നിയിലെ വിവിധ സ്ഥലങ്ങളിൽ ഉള്ളവരും കോന്നി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി എത്തുന്നുണ്ട്. ഇവർക്കെല്ലാം ഭീഷണിയായി തീരുകയാണ് ഈ തെരുവ് നായകൾ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കണ്ണൂരിൽ കാണാതായ പ്ലസ് ടു വിദ്യാർഥിയെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

0
കണ്ണൂർ : പെരിങ്ങത്തൂരിൽ നിന്ന് കാണാതായ പ്ലസ് ടു വിദ്യാർഥി ശിവസൂര്യയെ...

തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര ; ഇന്ന് രാവിലെ 8 മുതൽ വൈകിട്ട് 3 വരെ...

0
തൃപ്പൂണിത്തുറ : മലയാളമണ്ണിന്റെ തിരുവോണോഘോഷത്തിന് തുടക്കം കുറിച്ച് ഇന്നു തൃപ്പൂണിത്തുറ അത്തം...

കണ്ണൂരില്‍ സ്വകാര്യ ബസ് കണ്ടക്ടറെ മര്‍ദിച്ച് യാത്രക്കാരന്‍

0
പാനൂര്‍: കണ്ണൂരില്‍ ബസ് കണ്ടക്ടര്‍ക്ക് മര്‍ദനം. പാനൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന...

നഗര മധ്യത്തിൽ കടയുടെ ഷട്ടർ തകർത്ത് മോഷണം ; തെളിവുകൾ ശേഖരിച്ച് പോലീസ്

0
കൊല്ലം: നഗര മധ്യത്തിൽ കടയുടെ ഷട്ടർ തകർത്ത് മോഷണം. പണവും മൊബൈൽ...