ആനിക്കാട് പഞ്ചായത്തിലെ ചെട്ടിമുക്ക്, ചക്കാലക്കുന്ന് പ്രദേശങ്ങളിൽ തെരുവുനായ ശല്യം രൂക്ഷം

For full experience, Download our mobile application:
Get it on Google Play

ആനിക്കാട് : ആനിക്കാട് പഞ്ചായത്തിലെ ഏഴാം വാർഡിൽപ്പെട്ട ചെട്ടിമുക്ക്, ചക്കാലക്കുന്ന് പ്രദേശങ്ങളിൽ തെരുവുനായ ശല്യം രൂക്ഷം. കീഴ് നെല്ലാറ്റൂർ മോഹനൻനായരുടെ വീട്ടിൽ പത്രവിതരണത്തിനു പോയ ജിയാഷിനെ വഴിയിൽ നിന്ന നായ കടിച്ചു. രക്ഷിക്കാൻ ശ്രമിച്ച വീട്ടുടമസ്ഥന്റെ രണ്ട് കാലിലും കടിയേറ്റു. വേറെ രണ്ടുപേരെയും ഇതേ നായ കടിച്ചു. മോഹനൻ നായരെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിലും മറ്റുള്ളവരെ മല്ലപ്പള്ളി താലൂക്കാശുപത്രിയിലും പ്രവേശിപ്പിച്ചു. ആനിക്കാട് പഞ്ചായത്തിലെ മറ്റു വാർഡുകളിലും തെരുവുനായ ശല്യം അതിരൂക്ഷമാണ്.

പ്രഭാത സവാരിക്കാരും പത്ര വിതരണക്കാർ, പാൽ വിതരണക്കാർ തുടങ്ങിയവർ തെരുവ് നായ്ക്കളുടെ ശല്യം മൂലം പൊറുതി മുട്ടിയിരിക്കുകയാണ്. വീട്ടിൽ വളർത്തുന്ന നായ്ക്കളെയും വളർത്തു മൃഗങ്ങളെയും തെരുവ് നായ ആക്രമിക്കുന്ന സംഭവം ഉണ്ടാകുന്നുണ്ട്. രാത്രിയിൽ വീട്ടിൽ വളർത്തുന്ന നായ്ക്കളെ അഴിച്ചു വിടാൻ പറ്റാത്ത അവസ്ഥയാണെന്ന് നാട്ടുകാർ പറയുന്നു. തെരുവ് നായ്ക്കളുടെ ആക്രമണം വലിയ പ്രശ്നങ്ങൾ സൃഷ്ടിച്ചിട്ടും ഉത്തരവാദിത്തപ്പെട്ടവർ മൗനം പാലിക്കുന്നതു പ്രതിഷേധത്തിനു ഇടയാക്കിയിട്ടുണ്ട്. നാട്ടുകാർക്ക് ഭീഷണിയാകുന്ന തെരുവ് നായ്ക്കളെ തുരത്താൻ നടപടി കൈക്കൊള്ളണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​ബോംബ് ഭീഷണി സന്ദേശത്തെ തുടർന്ന് അഹമ്മദാബാദിൽ ഇൻഡിഗോ വിമാനത്തിന്റെ അടിയന്തര ലാൻഡിങ്

0
ന്യൂഡല്‍ഹി: ബോംബ് ഭീഷണിയെ തുടര്‍ന്ന് അഹമ്മദാബാദ് വിമാനത്താവളത്തില്‍ അടിയന്തര ലാൻഡിങ് നടത്തി...

പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നത് 44 ലക്ഷത്തോളം പേർ; ബിഹാറിൽ സ്ഥിതി ഗുരുതരമെന്ന് റിപ്പോർട്ട്

0
പാട്‌ന: ബിഹാറില്‍ 14 ജില്ലകള്‍ പ്രളയ ദുരിതത്തില്‍. പ്രളയത്തില്‍ 44 ലക്ഷം...

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം; കർശന സുരക്ഷാ മാനദണ്ഡങ്ങൾ ആവശ്യപ്പെട്ടുള്ള ഹർജിയിൽ കേന്ദ്ര സർക്കാരിന്...

0
ദില്ലി: 18 വയസ്സിന് താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന...

മലയിൻകീഴിലെ ദാരുണ സംഭവം ; കുഞ്ഞിന്റെ കൊലപാതകത്തിന് പിന്നിൽ കുടുംബവഴക്കെന്ന് സംശയം

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒന്നരവയസ്സുകാരിയെ അമ്മ കഴുത്തറുത്ത് കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങള്‍...