പത്തനംതിട്ടയിലെ ബസ്‌ സ്റ്റാന്‍ഡില്‍ തമ്പടിച്ച് തെരുവ് നായ്ക്കള്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  പത്തനംതിട്ടയിലെ സ്വകാര്യ  ബസ്‌ സ്റ്റാന്‍ഡില്‍ എത്തിയാല്‍  യാത്രക്കാരെക്കാള്‍ കൂടുതല്‍ തെരുവുനായകളെയാണ് കാണാന്‍ സാധിക്കുക. ദിവസവും നിരവധി പേര്‍ സഞ്ചരിക്കുന്ന ബസ്‌ സ്റ്റാന്റ് ആണിത്. ഇവയെ പേടിച്ചു വേണം യാത്രക്കാര്‍ക്ക് അങ്ങോട്ടും ഇങ്ങോട്ടും സഞ്ചരിക്കാന്‍. സ്കൂള്‍ കുട്ടികളടക്കം നിരവധി പേരാണ് ഇങ്ങനെ ഭയപ്പെട്ട് സ്റ്റാന്റ് വഴി ദിവസവും കടന്നു പോകുന്നത്. സമീപ കടകളിലെ മാലിന്യവും മറ്റും ഇവിടെ കൊണ്ട് തള്ളുന്നതാണ് തെരുവുനായ്ക്കള്‍ ഇവിടെ തമ്പടിക്കാന്‍ കാരണം. യാത്രക്കാരുടെ ഇരിപ്പിടത്തിന് അടിയിലാണ് ഇവയുടെ വിശ്രമം. അറിയാതെ കാൽ തട്ടിയാൽ കടിയേൽക്കാവുന്ന അവസ്ഥയാണ്.

പകലും രാത്രിയുമെന്നില്ലാതെ തെരുവുനായകൾ ബസ് സ്റ്റാൻഡ് പരിസരത്ത് അലയുന്നതായി സമീപത്തെ വ്യാപാരികൾ പറയുന്നു. എന്നാല്‍ തെരുവുനായ്‌ക്കൾ പെറ്റുപെരുകുമ്പോൾ യാതൊന്നും ചെയ്യാൻ കഴിയാതെ നോക്കിനിൽക്കുകയാണ് തദ്ദേശ സ്ഥാപനങ്ങൾ.മനുഷ്യ ജീവന് പുല്ലു വില പോലും ഇവര്‍ നല്‍കുന്നില്ലെന്ന് വേണം ഇതില്‍ നിന്ന് മനസിലാക്കാന്‍ എന്നാണ് ജനങ്ങളുടെ പരാതി. എന്ത് ഉറപ്പിന്മേലാണ് ഇതുവഴി സഞ്ചരിക്കേണ്ടതെന്നും കുട്ടികള്‍ ചോദിക്കുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാളയം പ്രദീപിനെതിരെ കൃത്യമായ നടപടി ഉണ്ടാകണമെന്നും എല്ലാ പ്രശ്നങ്ങളും ഉണ്ടാക്കിയത് പ്രദീപാണെന്നും സജാദ്

0
തിരുവനന്തപുരം: ചിറയിൻകീഴിലെ തമ്മിലടിയിൽ പ്രതികരണവുമായി കോൺ​ഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട സജാദ്...

റോഡിൽ വാഹനങ്ങൾ തടഞ്ഞ് നിർത്തുകയും പോലീസുകാരനെ ആക്രമിക്കുകയും ചെയ്ത പ്രതിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതിൽ...

0
കൊച്ചി: റോഡിൽ വാഹനങ്ങൾ തടഞ്ഞുനിർത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനെ ആക്രമിക്കുകയും...

അട്ടപ്പാടി ഭവാനിപ്പുഴയിൽ ചാക്കിൽ കെട്ടിയനിലയിൽ ശരീരഭാഗങ്ങൾ കണ്ടെത്തി

0
പാലക്കാട്: അട്ടപ്പാടി ചീരക്കടവിൽ ഭവാനിപ്പുഴയിൽ ചാക്കിൽ കെട്ടിയനിലയിൽ ശരീരഭാഗങ്ങൾ കണ്ടെത്തി. രണ്ട്...

സംഘപരിവാർ അജണ്ട വിദ്യാഭ്യാസത്തിലൂടെ നടപ്പിലാക്കാൻ അനുവദിക്കില്ലെന്ന് കെ സി വേണുഗോപാൽ

0
തൃശൂർ: പി എം ശ്രീ പദ്ധതിയോടുള്ള എതിർപ്പ് വീണ്ടും പ്രകടിപ്പിച്ച് എ...