ഒറ്റപ്പാലത്ത് വിദ്യാര്‍ത്ഥിയെ തെരുവ് നായ കടിച്ചു ; കാലില്‍ ആഴത്തില്‍ മുറിവ് – പരാതി നല്‍കിയിട്ടും അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാര്‍

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: ഒറ്റപ്പാലം വരോട് അത്താണി പ്രദേശത്ത് മദ്രസയില്‍ നിന്നും വരുകയായിരുന്ന വിദ്യാര്‍ത്ഥിയെ തെരുവ് നായ കടിച്ചു.12കാരനായ മെഹ്നാസിന് നേരെയാണ് തെരുവ് നായയുടെ ആക്രമണം ഉണ്ടായത്. കാലിന് സാരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ദിവസമായിരുന്നു സംഭവം. മദ്രസ കഴിഞ്ഞ് വീട്ടിലേക്ക് വരുന്നതിനിടെയായിരുന്നു കുട്ടിയ്‌ക്ക് കടിയേറ്റത്. മെഹ്നാസിനെ പിന്തുടര്‍ന്ന് എത്തിയ നായ ആക്രമിക്കുകയായിരുന്നു. നിലത്ത് വീണ കുട്ടിയുടെ കാല്‍പാദത്തിലാണ് നായ കടിച്ചത്. കുട്ടിയെ നായ ആക്രമിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പ്രദേശവാസികള്‍ ആണ് മെഹ്നാസിനെ ആശുപത്രിയില്‍ എത്തിച്ചത്.

മെഹ്നാസിന് പുറമേ പ്രദേശത്തെ നിരവധി പേരെ തെരുവ് നായ കടിച്ചിട്ടുണ്ട്. ഇവരെല്ലാം ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറഞ്ഞു. സംഭവത്തില്‍ അധികൃതരോട് പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്നും നാട്ടുകാര്‍ ആരോപിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ചിപ്പ് നിർമ്മാണ രംഗത്ത് ഇന്ത്യയുടെ വൻ നീക്കം ; സെമികണ്ടക്ടർ മിഷൻ 2.0-യ്ക്ക് അംഗീകാരം

0
ന്യൂഡൽഹി: ഇലക്ട്രോണിക്സ് നിർമ്മാണ രംഗത്ത് ആഗോള ശക്തിയാകാനുള്ള ഇന്ത്യയുടെ യാത്രയിൽ മറ്റൊരു...

കേരളാ വഖഫ് ബോർഡിന്റെ പ്രവർത്തനം താത്ക്കാലികമായി മരവിപ്പിച്ച ഹൈക്കോടതി നടപടി സ്വാഗതം ചെയ്ത് ഷോൺ...

0
കൊച്ചി: കേരളാ വഖഫ് ബോർഡിന്റെ പ്രവർത്തനം താത്ക്കാലികമായി മരവിപ്പിച്ച ഹൈക്കോടതി നടപടി...

തേക്കിൻകാട് മൈതാനത്ത് രാഷ്ട്രീയ യോഗങ്ങളും പരിപാടികളും നടത്തുന്നത് കേരള ഹൈക്കോടതി നിരോധിച്ചു

0
തൃശൂർ: നഗരത്തിന്റെ സാംസ്‌കാരിക കേന്ദ്രമായ തേക്കിൻകാട് മൈതാനത്ത് രാഷ്ട്രീയ യോഗങ്ങളും പരിപാടികളും...

5,000 രൂപയുടെ കടം ജീവനെടുത്തു ; അയൽവാസിയുടെ ക്രൂരതയിൽ യുവതിക്ക് ദാരുണാന്ത്യം

0
ഗുജറാത്ത്: ഗുജറാത്തിലെ പത്താന്‍ ജില്ലയില്‍ 5,000 രൂപയുടെ കടം തിരിച്ചടയ്ക്കുന്നതുമായി ബന്ധപ്പെട്ട...